പരസ്യത്തിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചിലവഴിച്ചത് കോടികള്‍, കണക്കുകള്‍ പുറത്ത് വിട്ട് ഗൂഗിള്‍

ഇന്ത്യയില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച സംസ്ഥാനം തമിഴ്നാടെന്ന് ഗൂഗിളിന്‍്റെ കണക്കുകള്‍. 32.63 കോടി രൂപയുടെ രാഷ്ട്രീയ പ്രചരണമാണ് തമിഴ്നാട് സംസ്ഥാനത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. 2019 ഫെബ്രുവരി മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ മാത്രമാണിത്. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മൊത്തം ഗൂഗിള്‍ ആഡിനായി മുടക്കിയ തുക68 കോടിയാണ്. പണം മുടക്കിയതില്‍ രണ്ടാം സ്ഥാനത്ത് ദില്ലിയാണ് 6.44 കോടി രൂപ. ഇക്കാര്യത്തില്‍ ഭേദം കേരളമാണ് 65.23 ലക്ഷം മാത്രമാണ് മുടക്കിയിരിക്കുന്നത്.

ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, അവര്‍ മുടക്കിയ തുകയുടെയും വിവരങ്ങള്‍ ഇങ്ങനെയാണ് :
ഡി.എം.കെ – 20.73 കോടി ( 2157 പരസ്യങ്ങള്‍ )
ബി.ജെ.പി – 17.29 കോടി (11452 പരസ്യങ്ങള്‍ )
എ.ഐ.എ.ഡി.എം.കെ – 7.18 കോടി ( 214 പരസ്യങ്ങള്‍ )
കോണ്‍ഗ്രസ് -2.93 കോടി (422 പരസ്യങ്ങള്‍ )
സി.പി.ഐ.എം – 17 ലക്ഷം (32 പരസ്യങ്ങള്‍ )
നേരിട്ട് ചെയ്ത പരസ്യത്തിന് പുറമേ, പല പാര്‍ട്ടികളും ഏജന്‍സികള്‍ വഴി ചെയ്ത പരസ്യത്തിന്‍്റെ കണക്ക് ഉള്‍പ്പെടാത്ത പട്ടികയാണിത്.

The post പരസ്യത്തിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചിലവഴിച്ചത് കോടികള്‍, കണക്കുകള്‍ പുറത്ത് വിട്ട് ഗൂഗിള്‍

prp

Leave a Reply

*