ശ്രീനഗര്‍: കാഷ്മീലുണ്ടായ വ്യത്യസ്തമായ ഏറ്റുമുട്ടലുകളില്‍ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. നാല് ജവാന്മാര്ക്ക് പരിക്കേറ്റു. പുല്‍വാമ, ഷോപ്പിയാന്‍ ജില്ലകളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
വ്യാഴാഴ്ച വൈകുന്നേരമാണ് ഷോപ്പിയാനില്‍ വെടിവയ്പ്പുണ്ടായത്. ജന്‍ മൊഹല്ലയിലെ മോസ്ക്കില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യസന്ദേശത്തെ തുടര്‍ന്നാണ് സൈന്യം ഇവിടെ എത്തിയത്.
തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. നാല് ജവാന്മാര്ക്ക് പരിക്കുണ്ട്. മോസ്ക്കിനുള്ളില്‍ ഇപ്പോഴും രണ്ട് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം.
വെള്ളിയാഴ്ച അതിരാവിലെയാണ് പുല്‍വാമയില്‍ ഏറ്റുമുട്ടലുണ്ടായത്. അവന്തിപ്പോരയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടതായാണ് വിവരം. മൂന്ന് പേര് ഇവിടെ ഒളിച്ചിരിപ്പുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

