അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ : ഇന്ത്യക്കുള്ള റഫാല്‍ നിര്‍മ്മാണം ത്വരിതഗതിയിലാക്കി ഫ്രാന്‍സ്


ന്യൂഡല്‍ഹി : ഗാല്‍വാനില്‍ ഉണ്ടായ ചൈനയുടെ ആക്രമണത്തിനു പിന്നാലെ 6 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നു.150 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മീറ്റിയോര്‍ മിസൈലുകളോടൊപ്പം റഫേല്‍ യുദ്ധ വിമാനങ്ങളും കൂടിയാവുമ്ബോള്‍ ഇന്ത്യന്‍ വ്യോമസേനയോട് ഏറ്റുമുട്ടാന്‍ ചൈനീസ് വ്യോമസേന ഇനി നന്നേ വിയര്‍ക്കേണ്ടി വരും.ജൂലൈയില്‍ റഫേല്‍ ഇന്ത്യയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യുദ്ധവിമാനം പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

3 ഇരട്ട സീറ്റുകളുള്ള റഫേലും ഒരു ഒറ്റ സീറ്റുള്ള റഫേലും അമ്ബാലയിലുള്ള എയര്‍ഫോഴ്സ് സ്റ്റേഷനിലായിരിക്കും എത്തിക്കുക.മറ്റുള്ളവ പശ്ചിമ ബംഗാളിലുള്ള ഹാഷിമാരാ എയര്‍ഫോഴ്സ് സ്റ്റേഷനിലും എത്തിക്കും.മെയ് മാസത്തില്‍ ഇന്ത്യയിലേക്ക് എത്തേണ്ടിയിരുന്ന റഫേല്‍ യുദ്ധവിമാനങ്ങള്‍ കൊറോണ വൈറസിനെ വ്യാപനം തടയുന്നതിന്‌ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മൂലം വൈകുകയായിരുന്നു.

prp

Leave a Reply

*