ലോട്ടസ് തങ്ങളുടെ ഹാര്‍ഡ്‌കോര്‍ എക്സിഗ് സ്‌പോര്‍ട്‌സ്കാറിന്റെ പുത്തന്‍ എഡിഷന്‍ ഒരുക്കുന്നു

ലോട്ടസ് തങ്ങളുടെ ഹാര്‍ഡ്‌കോര്‍ എക്സിഗ് സ്‌പോര്‍ട്‌സ്കാറിന്റെ പുത്തന്‍ എഡിഷന്‍ ഒരുക്കുന്നു.വാഹനത്തിന്റെ ആഗോള ഡെലിവറികള്‍ ഈ വര്‍ഷാവസാനം ആരംഭിക്കും എന്ന് ലോട്ടസ് വ്യക്തമാക്കി. ഈ സെന്‍സേഷണല്‍ മോഡലിന്റെ സ്പോര്‍ട്സ് കാര്‍ ലോകത്തെ സ്വാധീനം ആഘോഷിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് എക്സിഗ് സ്പോര്‍ട്ട് 410 -ന്റെ 20-ാം വാര്‍ഷിക പതിപ്പ് എന്ന് ലോട്ടസ് പറയുന്നു.

ഒറിജിനല്‍ കാറിനെപ്പോലെ, 20 -ാം വാര്‍ഷികത്തില്‍ വാഹനത്തിന്റെ നിറത്തോട് പൊരുത്തപ്പെടുന്ന റൂഫ്, സൈഡ് എയര്‍ ഇന്റേക്കുകള്‍, പിന്‍ സ്‌പോയ്‌ലര്‍, ഒപ്പം ഓരോ പിന്‍ ചക്രത്തിനും മുന്നിലായി കറുത്ത ‘ഷാര്‍ക്ക് ഫിന്‍’ സ്റ്റോണ്‍ ചിപ്പ് പ്രൊട്ടക്ടര്‍ എന്നിവ ഉള്‍പ്പെടുന്നു.

സ്റ്റാന്‍ഡേര്‍ഡ് സ്പോര്‍ട്ട് 410 ലെ ഓപ്ഷന്‍ പോലെ തന്നെ ഫ്രണ്ട് സ്പ്ലിറ്റര്‍, ഫ്രണ്ട് ആക്സസ് പാനല്‍, റിയര്‍ ഹാച്ച്‌ എന്നിവയെല്ലാം കാര്‍ബണ്‍ ഫൈബറില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

എക്സിഗ് സീരീസ് 1 -ന്റെ ഓപ്ഷന്‍ ബുക്കില്‍ നിന്ന് നേരിട്ട് എടുത്ത ക്രോം ഓറഞ്ച്, ലേസര്‍ ബ്ലൂ, കാലിപ്‌സോ റെഡ് എന്നീ മൂന്ന് നിറങ്ങളിലും സാഫ്രണ്‍, മോട്ടോര്‍സ്പോര്‍ട്ട് ബ്ലാക്ക്, ആര്‍ട്ടിക് സില്‍വര്‍ എന്നിവയുള്‍പ്പെടെയുള്ള ആധുനിക ഷേഡുകളും ലോട്ടസ് വാഗ്ദാനം ചെയ്യുന്നു.

prp

Leave a Reply

*