ഡിസംബര്‍ 1 മുതല്‍ ഈ ആപ്പുകള്‍ക്ക് വിലക്ക്

കൊച്ചി: യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. ആപ്പുകളില്‍നിന്ന് ഡിസംബര്‍ മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ (കെ.എച്ച്‌.ആര്‍.എ.) നിലപാടെടുത്തിരിക്കുകയാണ്.

മെനുവില്‍ ലഭിക്കുന്ന വിലയ്ക്ക് വിഭവങ്ങള്‍ എടുക്കാന്‍ തയ്യാറാണെങ്കില്‍ മാത്രമേ ഈ ആപ്പുകളുമായി സഹകരിക്കുകയുള്ളൂ. ഇത്തരം ആപ്പുകള്‍ റസ്റ്റോറന്‍റുകളില്‍നിന്ന് ഓര്‍ഡറിന്‍റെ 20-30 ശതമാനം കമ്മിഷന്‍ ഈടാക്കുന്നുണ്ട്. ഇത് താങ്ങാനാവില്ലെന്ന നിലപാടിലാണ് ഹോട്ടല്‍ ഉടമകള്‍.

തുടക്കത്തില്‍ എറണാകുളം ജില്ലയില്‍ മാത്രമായിരിക്കും വിലക്ക്. നിലവില്‍ ജില്ലയില്‍ ഇരുനൂറോളം ഹോട്ടലുകളാണ് ഇത്തരം ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളുമായി സഹകരിച്ച്‌ ഭക്ഷണം വില്‍ക്കുന്നത്.

ആവശ്യങ്ങള്‍ അംഗീകരിക്കുകയില്ലെങ്കില്‍ ഇന്ത്യയിലുള്ള മറ്റ് ഫുഡ് ഡെലിവറി സ്റ്റാര്‍ട്ട് ആപ്പുകളുമായി സഹകരിച്ച്‌ സ്വന്തം നിലയില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി തുടങ്ങാനാണ് അസോസിയേഷന്‍റെ തീരുമാനം. കോഴിക്കോട് ജില്ലയില്‍ ഇതിനോടകം ഇത്തരം ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

prp

Related posts

Leave a Reply

*