കൊച്ചി: മത്സ്യമേഖലയില്‍ ഉള്‍പ്പടെ സ്ത്രീകള്‍ രാജ്യത്ത് അനുഭവിക്കുന്ന വിവേചനം അപമാനകരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
ജന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുരാണങ്ങളിലും സ്ത്രീകളെ ബഹുമാനിക്കുന്നതാണ് ഭാരതത്തിന്റെ ചരിത്രം. പക്ഷേ ആധുനികകാലത്ത് സ്ഥിതി വ്യത്യസ്തമാണ്. അനുദിനം വളരുന്ന മത്സ്യബന്ധന വ്യവസായത്തില്‍ വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് സ്ത്രീകള്‍. മത്സ്യമേഖലയിലെങ്കിലും ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍
സഫലമാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഫിഷറീസ് ടെക്നോളജി അവാര്‍ഡ് പ്രശസ്ത ഗവേഷകനും അക്കാഡമീഷ്യനുമായ ഡോ. ടി.കെ. ശ്രീനിവാസ ഗോപാല്‍ ഗവര്‍ണറില്‍നിന്ന് ഏറ്റുവാങ്ങി.
മലേഷ്യയിലെ ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റി മുന്‍ ചെയര്‍പേഴ്സണ്‍ ഡോ. മെറില്‍ ജെ. വില്യംസ്, ഐ.സി.എ.ആര് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടര്‍ ഡോ.ജോര്‍ജ് നൈനാന്, ഓര്‍ഗനൈസിംഗ് സെക്രട്ടറി, ഡോ. മെറില്‍ ജെ. വില്യംസ്, ഡോ. ലീല എഡ്വിന്, ജെന്നിഫര്‍, ഡോ. വി. കൃപ, ഡോ. നികിത ഗോപാല്‍, ഡോ. ടി. വി ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.ഇന്നു മുതല്‍ മുതല്‍ 23 വരെ കൊച്ചി ഐ.എം.എ ഹൗസിലാണ് 20 രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറിലേറെപ്പേര്‍ പങ്കെടുക്കുന്ന സമ്മേളനം.