കൂട്ടബലാത്സംഗക്കേസില്‍ ആരോപണവിധേയനായ സിഐയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു; അറസ്റ്റിന് തെളിവായില്ലെന്ന്

കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ ആരോപണ വിധേയനായ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു.ഇന്ന് രാവിലെ സി ഐ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി.

ഇദ്ദേഹത്തെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് രാത്രിയോടെ വിട്ടയച്ചു. ഇതുവരെയും സുനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം നടക്കുന്നതായും പരാതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവാനുണ്ടെന്നും ഡിസിപി പറഞ്ഞു. മുന്‍ കാല കുറ്റകൃത്യ പശ്ചാത്തലമുള്ളതുകൊണ്ടാണ് പരാതി ലഭിച്ചതിന് തൊട്ടുപിന്നാലെ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി മരട് സ്വദേശിയായ പി ആര്‍ സുനു നേരത്തെയും ബലാത്സംഗ കേസില്‍ പ്രതിയായിട്ടുണ്ട്. എട്ട് വകുപ്പുതല അച്ചടക്ക നടപടികളും നേരിട്ടിട്ടുണ്ട്. 2021 ല്‍ മുളവികാട് പീഡനക്കേസില്‍ 14 ദിവസം റിമാന്‍ഡിലിരുന്നു. മൂന്ന് പീഡനക്കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ഇയാളെ ബേപ്പൂരിലേക്ക് സ്ഥലം മാറ്റിയത് പ്രൊമോഷനോടുകൂടിയായിരുന്നു.
സി ഐയോടൊപ്പം സ്ത്രീയടക്കം അഞ്ചു പേര്‍ കൂടി കേസില്‍ കസ്റ്റഡിയിലുണ്ടായിരുന്നു. ഇവരെ നേരത്തെ വിട്ടയച്ചിരുന്നു.

യുവതിയുടെ ഭര്‍ത്താവ് ഒരു തൊഴില്‍ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടില്‍ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്. കേസില്‍ വീട്ടമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എസ്‌എച്ച്‌ഒ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ മൊഴി നല്‍കിയിട്ടുണ്ട്. സിഐക്ക് പുറമേ വീട്ടുജോലിക്കാരിയും വീട്ടമ്മയുടെ ഭര്‍ത്താവിന്റെ സുഹൃത്തും ഉള്‍പ്പെടെ 6 പ്രതികളാണ് കേസിലുള്ളത്.

prp

Leave a Reply

*