രുചിയേറും ഫിഷ്‌-ടുമാറ്റോ റോസ്റ്റ്

രുചികരമായ ഫിഷ്‌-ടുമാറ്റോ റോസ്റ്റ് ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്ന്‍ നോക്കാം..

ആവശ്യമുള്ള ചേരുവകള്‍

മീന്‍( മുള്ള് കളഞ്ഞത്) – 250g

തക്കാളി – 2

സവാള -1

വെളുത്തുള്ളി – 7 അല്ലി

ഇഞ്ചി – 1 ചെറിയ കഷണം

കാശ്മീരി മുളകുപ്പൊടി – 1 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി – ഒരു നുള്ള്

കടുക് – 1/2 ടീസ്പൂണ്‍

കറിവേപ്പില – ആവശ്യത്തിന്

എണ്ണ – 3  ടേബിള്‍സ്പൂണ്‍

ഉപ്പ് – പാകത്തിന്

തയ്യാറാക്കേണ്ട വിധം:

മീന്‍ വൃത്തിയാക്കിയതിന് ശേഷം ചെറിയ കഷണങ്ങളായി മുറിച്ചുവയ്ക്കുക. ഒരു നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് പൊട്ടിച്ച് ചെറുതായി അരിഞ്ഞിരിക്കുന്ന സവാള, വെളുത്തുള്ളി, ഇഞ്ചി, അല്‍പം ഉപ്പും ചേര്‍ത്ത് വഴറ്റിയെടുക്കുക. ഒരു പരിവമാകുമ്പോള്‍ ഇതിലേക്ക് കാശ്മീരി മുളകുപ്പൊടിയും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. ഇതിലേക്ക് തക്കാളി, മീന്‍, കറിവേപ്പില എന്നിവ ചേര്‍ത്ത് ചെറുതീയില്‍ പാത്രം അടച്ചുവച്ച് 10 മിനിറ്റ് വേവിക്കുക. ശേഷം പാത്രം തുറന്നുവെച്ച് നന്നായി ഇളക്കി വെള്ളം വറ്റിച്ച ശേഷം വാങ്ങിവയ്ക്കാം.

 

 

 

prp

Leave a Reply

*