അണ്ണാ ഡിഎംകെയിലെ തർക്കങ്ങളെ തുടര്ന്ന് പാർട്ടി ചിഹ്നമായ ‘രണ്ടില’ തിരഞ്ഞെടുപ്പു കമ്മിഷൻ മരവിപ്പിച്ചു. പനീർ സെൽവത്തിന്റെയും ശശികലയുടേയും വിഭാഗങ്ങൾ തമ്മിലുളള പ്രശ്നമാണ് ഇങ്ങനെയൊരു തീരുമാനത്തിന് കാരണം. രണ്ട് വിഭാഗങ്ങളും പുതിയ ചിഹ്നത്തിൽ മത്സരിക്കണമെന്നും അണ്ണാ ഡിഎംകെ എന്ന് മാത്രമുള്ള പേരിൽ മത്സരിക്കാൻ കഴിയില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.


