കുണ്ടറയില്‍ 14-ക്കാരന്‍റെ മരണം: വികടറിന്‍റെ മകനും കസ്റ്റഡിയില്‍

കുണ്ടറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വികടറിന്‍റെ മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വര്‍ഷം മുമ്പ് നടന്ന 14 വയസുകാരന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് വികടറിന്‍റെ മകനെ പോലിസ് കസ്റ്റഡിയിലെടുത്തത്. 2010 ജൂണിലാണ് കുണ്ടറയില്‍ 14 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അമ്മയും സഹോദരിയും പോലീസില്‍ പരാതി നല്‍കിയെങ്കിലും  കുണ്ടറ പൊലീസ് കേസെടുക്കാന്‍ പോലും തയ്യാറായില്ല. ഗുരുതരമായ വീഴ്ചയാണ് കേസ് അന്വേഷണത്തില്‍ പൊലീസിനുണ്ടായത്. കുണ്ടറ ബലാത്സംഗക്കേസില്‍ സസ്പെന്‍ഷനിലായ സി.ഐ ഷാബു തന്നെയാണ് ഈ കേസും അന്വേഷിച്ചത്. ഇപ്പോള്‍ വിക്ടറിന്‍റെ അറസ്റ്റ് രേഘപ്പെടുത്തിയ ശേഷമാണ് ഈ കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ പരാതി നല്‍കിയത്. പ്രതിയെ ഭയമായിരുന്നതിനാലാണ് ഇത്രയും നാള്‍ ഇത് തനിക്ക് പുറത്തുപറയാന്‍ കഴിയാഞ്ഞതെന്നും കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.

prp

Related posts

Leave a Reply

*