കേരളത്തില്‍ സി ബി ഐ വേണ്ട; അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന് പോളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി: കേരളത്തില്‍ സി ബി ഐയെ വിലക്കാന്‍ സി പി എം പോളിറ്റ്ബ്യൂറോ തീരുമാനം. അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പോളിറ്ര് ബ്യൂറോയുടെ വിലയിരുത്തല്‍. നിയമ പരിശോധനകള്‍ക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കാനാണ് ധാരണ. കോണ്‍ഗ്രസ് ഉള്‍പ്പടെയുളള പാര്‍ട്ടികളും ദേശീയതലത്തില്‍ ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. കേന്ദ്രകമ്മിറ്റിയില്‍ വിഷയത്തെ സംബന്ധിച്ച്‌ വിശദമായ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സി പി എം മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അതേസമയം ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നതിലുളള എതിര്‍പ്പ് സി പി എം കേരളഘടകം അവസാനിപ്പിച്ചു. കോണ്‍ഗ്രസുമായുളള സഖ്യത്തിന് സി പി എം പി ബി അനുമതി നല്‍കി. സംസ്ഥാനത്ത് സി പി എം നേതൃത്വത്തിലുളള ഇടതുമുന്നണിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനു തയാറാണെന്ന് ബംഗാളില്‍ വീണ്ടും പി സി സി അദ്ധ്യക്ഷനായി ചുമതലയേറ്റ അധീര്‍ രഞ്ജന്‍ ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളം നിലപാട് വ്യക്തമാക്കിയത്.

prp

Leave a Reply

*