പരിശോധന കര്‍ശനമാക്കി ചാവക്കാട് പോലിസ്; ഏഴുപേര്‍ക്കെതിരേ കേസെടുത്തു

തൃശൂര്‍: നിയന്ത്രിത മേഖലയില്‍ പരിശോധന കര്‍ശനമാക്കി ചാവക്കാട് പോലിസ്. കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ പലയിടങ്ങളിലും നിയന്ത്രണം കര്‍ശനമാക്കിയിരുന്നു. രോഗികളുടെ വര്‍ദ്ധനവ് അനുസരിച്ച്‌ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നിയന്ത്രിത മേഖലകളാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നതും കച്ചവടം നടത്തുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.

ചാവക്കാട് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച 250 വാഹനങ്ങള്‍ പരിശോധിച്ചു. 7 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും നിയമലംഘനം നടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചാവക്കാട് എസ് എച്ച്‌ ഒ അനില്‍ ടി മേപ്പള്ളി, എസ്‌ഐമാരായ ഷാജഹാന്‍, അനില്‍കുമാര്‍, സിപിഒ മുനീര്‍, പ്രജീഷ്, ശരത്, താജുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

prp

Leave a Reply

*