തോട്ടപ്പള്ളിയില്‍ വീണ്ടും മണല്‍കടത്ത്​; ഉറക്കംകെടുത്തി ടിപ്പറുകളുടെ പരക്കംപാച്ചില്‍

അ​മ്ബ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ല്‍ തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തി മ​ണ്ണ് നി​റ​ച്ച ടി​പ്പ​റു​ക​ളു​ടെ പ​ര​ക്കം​പാ​ച്ചി​ല്‍.

തോ​ട്ട​പ്പ​ള്ളി​യി​ലെ ക​രി​മ​ണ​ല്‍ ഖ​ന​ന​ത്തി​നെ​തി​രെ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സ​മ​രം മു​ട്ടു​മ​ട​ക്കി​യ​തോ​ടെ​യാ​ണ് ഖ​ന​നം രാ​പ്പ​ക​ല്‍ തു​ട​രു​ന്ന​ത്.

ക​ഴി​ഞ്ഞ മേ​യി​ലാ​ണ്​ ക​രി​മ​ണ​ല്‍ ഖ​ന​ന​ത്തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ്, ധീ​വ​ര​സ​ഭ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ന​ട​ത്തി​യ​ത്. താ​ല്‍​ക്കാ​ലി​ക പ​ന്ത​ലി​ല്‍ ആ​രം​ഭി​ച്ച റി​ലേ സ​ത്യ​ഗ്ര​ഹം ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ് എം. ​ലി​ജു​വാ​ണ് ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​എം. സു​ധീ​ര​ന്‍, ധീ​വ​ര​സ​ഭ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ന്‍ തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ള്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ​ത്തി അ​ണി​ക​ള്‍​ക്ക് സ​മ​രാ​വേ​ശം പ​ക​ര്‍​ന്നു. പി​ന്നീ​ട്​ നേ​താ​ക്ക​ളി​ല്ലാ​തെ സ​മ​ര​പ്പ​ന്ത​ല്‍ ഒ​ഴി​ഞ്ഞു. ഇ​തോ​ടെ, രാ​പ്പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ നൂ​റു​ക​ണ​ക്കി​ന് ടി​പ്പ​റു​ക​ളാ​ണ്​ മ​ണ​ല്‍ ക​ട​ത്തു​ന്ന​ത്. പൊ​ഴി​യു​ടെ തെ​ക്കു​ഭാ​ഗം പൂ​ര്‍​ണ​മാ​യും ക​ട​ലെ​ടു​ത്ത​തോ​ടെ വ​ട​ക്കു​ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് മ​ണ​ല്‍ ക​ട​ത്ത്.

ടി​പ്പ​റു​ക​ളു​ടെ പ​ര​ക്കം​പാ​ച്ചി​ലി​ല്‍ റോ​ഡ​രി​കി​ലെ പ​ല​വീ​ടു​ക​ളു​ടെ ഭി​ത്തി​ക​ളും വി​ണ്ടു​കീ​റി. പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ നേ​താ​ക്ക​ളെ അ​റി​യി​ച്ചെ​ങ്കി​ലും തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്.

prp

Leave a Reply

*