രോഗം വ്യാപിപ്പിക്കാന്‍ ചിലര്‍ മനഃപൂര്‍വം ശ്രമിക്കുന്നു;കടകംപള്ളി

തിരുവനന്തപുരം:രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അപേക്ഷയും അഭ്യര്‍ത്ഥനയും മാത്രമല്ല കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീരിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ നിരോധിക്കും. അത്യാവശമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടുതല്‍ മേഖലകള്‍ കണ്ടെയിന്‍മെന്‍റ് സോണുകളാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്ബര്‍ വാര്‍ഡായ ചെമ്മരുത്തി മുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്ബര്‍ വാര്‍ഡായ കുറവര, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്ബര്‍ വാര്‍ഡായ വന്യകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്ബര്‍ വാര്‍ഡായ ഇഞ്ചിവിള എന്നിവയാണ് പുതിയതായി കണ്ടെയിന്‍മെന്‍റ് സോണുകളാക്കിയത്.

കൂടാതെ നിലവില്‍ കണ്ടെയിന്‍മെന്‍റ് സോണുകളായ ആറ്റുകാല്‍ (വാര്‍ഡ് – 70 ), കുരിയാത്തി (വാര്‍ഡ് – 73), കളിപ്പാന്‍ കുളം (വാര്‍ഡ് – 69) മണക്കാട് (വാര്‍ഡ് – 72), തൃക്കണ്ണാപുരംവാര്‍ഡിലെ (വാര്‍ഡ് -48), ടാഗോര്‍ റോഡ്, മുട്ടത്തറ വാര്‍ഡിലെ (വാര്‍ഡ് – 78) പുത്തന്‍പാലം എന്നിവിടങ്ങള്‍ ഏഴു ദിവസങ്ങള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണുകളായി തുടരും. ഈ പ്രദേശങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കൊവിഡ് സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വരും. വീടിനു പുറത്തിറങ്ങുന്നവര്‍ യാത്രാപാത രേഖപ്പെടുത്തിയ ഡയറി സൂക്ഷിക്കണം എന്നതാണ് മുഖ്യനിര്‍ദേശം. നഗരത്തിലെ തിരക്കേറിയ പച്ചക്കറി,പലവ്യ‍ഞ്ജന ചന്തകള്‍ ഇനി ആഴ്ചയില്‍ നാലു ദിവസമേ പ്രവര്‍ത്തിക്കൂ.

നഗരപരിധിയിലെ കടകള്‍ ഇന്നു മുതല്‍ രാത്രി എഴുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നഗരസഭയുടെ നിര്‍ദേശം. പാളയത്തും,ചാലയിലും ഏര്‍പ്പെടുത്തിയതിനു സമാനമായ നിയന്ത്രണം നഗരത്തിലെ എല്ലാ പച്ചക്കറി,പലവ്യഞ്ജന ചന്തകളിലും ഏര്‍പ്പെടുത്തും. ബുധന്‍,വ്യാഴം,ഞായര്‍ ദിവസങ്ങളില്‍ തിരക്കേറിയ ചന്തകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല. രോഗം സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കത്തില്‍ വന്നിട്ടുളളവരെ അനായാസം കണ്ടെത്താനാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന നഗരവാസികളെല്ലാം ബ്രേക്ക് ദ ചെയിന്‍ ഡയറി കൈയില്‍ സൂക്ഷിക്കണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്.

അതേസമയം എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് കര്‍ശന നടപടി എടുത്തിരിക്കുകയാണ് ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും. ചമ്ബക്കര മാര്‍കറ്റില്‍ പുലര്‍ച്ചെ കോര്‍പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടന്നതിനെ തുടര്‍ന്നാണ് പരിശോധന. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നത് തുടര്‍ന്നാല്‍ മാര്‍ക്കറ്റു അടക്കേണ്ടി വരുമെന്ന് കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഡിസിപി ജി പൂങ്കുഴലിയും എത്തിയിരുന്നു. മാസ്ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയില്‍ എടുത്തു. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടര്‍ന്നാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഡിസിപിയും പ്രതികരിച്ചു.

കൊവിഡ് രോഗി ചികിത്സയ്ക്ക് എത്തിയ ചെല്ലാനത്തെ ഒരു സ്വകാര്യ ആശുപത്രി അടക്കുകയും എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തു. ചെല്ലാനത്തെ മത്സ്യ തൊഴിലാളിയുടെ ഭാര്യയായ 66 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രിയായ കോര്‍ട്ടീന അടക്കാന്‍ തീരുമാനിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് മുന്‍പ് ഇവര്‍ ചെല്ലാനം കുടുംബാരോഗ്യ കേന്ദ്രം, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും ചികിത്സയ്ക്കായി എത്തിയിരുന്നു. ജനറല്‍ ആശുപത്രിയിലെ 72 പേര്‍ സമ്ബര്‍ക്ക പട്ടികയില്‍ വന്നതോടെ ഇവരെ നിരീക്ഷണത്തിലാക്കി.

പകരം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കൊവിഡ് രോഗിക്കൊപ്പം വാര്‍ഡില്‍ കഴിഞ്ഞ എട്ടു രോഗികളെയും നിരീക്ഷണത്തിലാക്കി. ഇവര്‍ക്കൊപ്പം തൊഴില്‍ ഉറപ്പ് ജോലി ചെയ്ത 25 പേരെ നിരീക്ഷണത്തിലാക്കി. കുടുംബാംഗങ്ങളുടെ സ്രവം പരിശോധനക്ക് അയച്ചു. ഇവരുടെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്തയിട്ടില്ല. ചെല്ലാനത്തെ കുടുംബാരോഗ്യ കേന്ദ്രം അണുമുക്തമാക്കുകയും പഞ്ചായത്തിലെ 15, 16 വാര്‍ഡുകള്‍ കണ്‍ടൈന്മെന്റ് സോണ്‍ ആക്കുകയും ചെയ്തു.

കൊച്ചി ബ്രോഡ് വേ മാര്‍ക്കറ്റില്‍ നിന്നും 132 പേരുടെ സ്രവം പരിശോധനക്കയച്ചതില്‍ ഫലം വന്ന ഒന്‍പതെണ്ണം നെഗറ്റീവാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമാണെങ്കിലും നഗരം അടച്ചിടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. കൊച്ചി നഗരത്തിലെ മാര്‍ക്കറ്റുകളിലും മാളുകളിലും ഗരസഭയും സര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ പാലിക്കാത്ത വ്യാപാര കേന്ദ്രങ്ങള്‍ക്കെതിരെ ന നടപടി ഉണ്ടാകുമെന്ന് യേര്‍ സൗമനി ജയിന്‍ അറയിച്ചു. നഗരസഭാ കെട്ടിടത്തിലേക്ക് സന്ദര്‍ശകരെ കയറ്റുന്നതിലും നിയന്ത്രണം ഉണ്ടാകും. നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തുന് പ്രവാസികള്‍ക്ക് ആന്റിജന്‍ പരിശോധനയും തുടങ്ങി.

prp

Leave a Reply

*