യമനില്‍നിന്ന് ഹൂത്തി മിലീഷ്യകള്‍ അയച്ച നാലു ഡ്രോണുകള്‍ തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി .


റിയാദ്– ഹൂത്തികളുടെ കടന്നുകയറ്റം വീണ്ടും പരാജയപെടുത്തി സൗദി അറേബ്യക്ക് നേരെ യമനില്‍നിന്ന് ഹൂത്തി മിലീഷ്യകളയച്ച നാലു ഡ്രോണുകള്‍ തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. മൂന്നെണ്ണം യമന്‍ ആകാശത്തും ഒന്ന് സൗദിയുടെ ആകാശത്തുമാണ് തകര്‍ത്തത്.

ജനവാസ മേഖലയെ ആക്രമിക്കാനാണ് ഹൂത്തികള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് .ഡ്രോണുകള്‍ അയച്ചുള്ള നിരീക്ഷണം ഇന്നലെ രാവിലെയാണ് സംഭവം. രാജ്യത്തിനെതിരെയുള്ള ഭീഷണി ചെറുക്കുന്നതിനും ഹൂത്തി മിലീഷ്യകളുടെ നിയന്ത്രണ പ്രദേശങ്ങളില്‍നിന്ന് വിക്ഷേപിച്ചയുടനെ അവയെ നിരീക്ഷിച്ച്‌ നശിപ്പിക്കുന്നതിനും സേന സജ്ജമാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കനുസരിച്ച്‌ സിവിലിയന്‍മാരെയും അവരുടെ സ്വത്തും സംരക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു

prp

Leave a Reply

*