21പേര്‍ക്ക് കൂടി കൊറോണ: തൃശൂരില്‍ സ്ഥിതി ഗുരുതരം, കൂടുതല്‍ പേര്‍ക്ക് രോഗം


തൃശൂര്‍: ജില്ലയില്‍ കൂടുതല്‍ പേരിലേക്ക് കൊറോണ പടരുന്നു. ഇന്നലെ 21 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 12 പേര്‍ വിദേശത്ത് നിന്നും 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ജൂണ്‍ 20 ന് റിയാദില്‍ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി (31), ജൂണ്‍ 29 ന് ഷാര്‍ജയില്‍ നിന്ന് വന്ന കോടശ്ശേരി സ്വദേശി (47), ജൂണ്‍ 29 ന് ഷാര്‍ജയില്‍ നിന്ന് വന്ന പുന്നയൂര്‍ സ്വദേശി (29), ജൂണ്‍ 18 ന് ദുബായില്‍ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (38), ജൂണ്‍ 29 ന് ഖത്തറില്‍ നിന്ന് വന്ന കൊരട്ടി സ്വദേശി (43), ജൂണ്‍ 25 ന് ഷാര്‍ജയില്‍ നിന്ന് വന്ന ആരക്കുളം സ്വദേശിനി (31), സൗദിയില്‍ നിന്നും വന്ന വാടാനപ്പിള്ളി സ്വദേശി (32, പുരുഷന്‍), യുഎഇയില്‍ നിന്ന് വന്ന 34 വയസുളള പുരുഷന്‍, 64 വയസുളള പുരുഷന്‍, ഒമാനില്‍ നിന്ന് വന്ന 64 കാരന്‍, ജൂണ്‍ 23 ന് ബഹ്‌റൈനില്‍ നിന്ന് വന്ന ഒരുമനയൂര്‍ സ്വദേശി (35), ജൂണ്‍ 29 ന് കുവൈറ്റില്‍ നിന്ന് വന്ന പുന്നയൂര്‍ക്കുളം സ്വദേശി (63), ജൂണ്‍ 12 ന് ഛത്തീസ്ഗഡില്‍ നിന്ന് വന്ന മേലൂര്‍ സ്വദേശി (26), ബംഗളുരൂവില്‍ നിന്ന് വന്ന പൂത്തോള്‍ സ്വദേശി (26), ജൂണ്‍ 28 ന് മുംബെയില്‍ നിന്ന് വന്ന വടക്കാഞ്ചേരി കുമരനെല്ലൂര്‍ സ്വദേശിനികളായ രï് പേര്‍ (47, 21), ജൂണ്‍ 27 ന് ഡല്‍ഹിയില്‍ നിന്ന് വന്ന ഗുരുവായൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ (18, സ്ത്രീ, 45, സ്ത്രീ, 24, പുരുഷന്‍, 53, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ചാലക്കുടിയില്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സലറുടെ സമ്ബര്‍ക്കത്തില്‍ ഉïായിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ 15 വയസായ ആണ്‍കൂട്ടി എന്നിവരടക്കം 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥീരികരിച്ച 181 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. തൃശൂര്‍ സ്വദേശികളായ ഏഴ് പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.. ഇതോടെ ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 449 ആയി. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 19206 പേരില്‍ 19000 പേര്‍ വീടുകളിലും 206 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്.

അതിനിടെ ചാലക്കുടിയില്‍ നഗരസഭാ കൗണ്‍സിലറുടെ മകനും കൊറോണ സ്ഥിരീകരിച്ചു.ചാലക്കുടി: നഗരസഭ കൗണ്‍സിലറുടെ മകന് കൊറോണ സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുടയിലുള്ള സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയാണ്. കൗണ്‍സിലര്‍ പോസിറ്റീവായതിനെ തുടര്‍ന്ന് വൈദിക വിദ്യാര്‍ഥികള്‍, ഇരിങ്ങാലക്കുട രൂപത ബിഷപ്പ്, സെമിനാരിയിലെ മറ്റു വൈദികര്‍ എന്നിവരെല്ലാം ക്വാറന്റൈനില്‍ പോയിരിക്കുകയായിരുന്നു. കൗണ്‍സിലറുടെ ഇളയ മകനും ഭര്‍ത്താവും പരിശോധനയില്‍ നെഗറ്റീവായി.

prp

Leave a Reply

*