ക്രൂഡ്​ ഓയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറയാത്തത്​ എന്തുകൊണ്ട്​ ?

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡോ ഓയില്‍ വിലയില്‍ വന്‍ കുറവാണ്​ രേഖപ്പെടുത്തുന്നത്​. ബ്ര​െന്‍റ്​ ക്രൂഡോ ഓയിലി​​െന്‍റ വില ബാരലിന്​ 52 ഡോളറിലേക്കാണ്​ മാര്‍ച്ച്‌​ ആറിന്​ കൂപ്പു കുത്തിയത്​. മാര്‍ച്ച്‌​ എട്ടിന്​ 31.49 ഡോളറായി കുറഞ്ഞ ക്രൂഡ് ഓയില്‍​ വില മാര്‍ച്ച്‌​ 11ന്​ നില മെച്ചപ്പെടുത്തിയെങ്കിലും പഴയ നിലവാരത്തി​​െന്‍റ അടുത്തെങ്ങും എത്തിയിട്ടില്ല. എന്നാല്‍, വ്യാഴാഴ്​ച വില വീണ്ടും കുറയുകയാണ്​. പക്ഷേ ആഗോള വിപണിയില്‍ എണ്ണവിലയില്‍ വന്‍ കുറവ്​ രേഖപ്പെടുത്തു​േമ്ബാഴും ഇന്ത്യന്‍ വിപണിയില്‍ ഇത്​ പ്രതിഫലിക്കുന്നില്ല.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന എണ്ണയുടെ 84.9 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്​. 2019 സാമ്ബത്തിക വര്‍ഷവുമായി താരത്മ്യം ചെയ്യു​േമ്ബാള്‍ ഇന്ത്യയിലെ എണ്ണ ഇറക്കുമതി കൂടിയിട്ടുണ്ട്​. ആകെ ഉപയോഗിക്കുന്ന എണ്ണയുടെ 83.6 ശതമാനമാണ്​ കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്​തത്​.
2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ 188.4 മില്യണ്‍ ടണ്‍ ക്രൂഡോയില്‍ ഇന്ത്യ ഇറക്കുമതി ചെയ്​തു. ഇതിന്​ 87.7 ബില്യണ്‍ ഡോളര്‍ വിലയായി നല്‍കുകയും ചെയ്​തു. ഒരു ബാരല്‍ ക്രൂഡ്​ ഓയിലിന്​​ 64 ഡോളറാണ്​ ശരാശരി വിലയായി 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ ഇന്ത്യ നല്‍കിയത്​. എന്നാല്‍, 2020 മാര്‍ച്ച്‌​ ആറിന്​ ഇറക്കുമതി ചെയ്​ത ക്രൂഡോയിലി​​െന്‍റ വില ബാരലിന്​ 47.92 ഡോളര്‍ മാത്രമായിരുന്നു. മാര്‍ച്ച്‌​ 10ന്​ ഇത്​ 34.52 ഡോളറായി കുറഞ്ഞു. 28 ശതമാനത്തി​​െന്‍റ കുറവാണ്​ ക്രൂഡ്​ ഓയില്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്​.

അതേസമയം, ഇതി​​െന്‍റ ഗുണമൊന്നും ഇന്ത്യയിലെ ഉപയോക്​താകള്‍ക്ക്​ ലഭിക്കുന്നില്ല. 2014ല്‍ മേയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തതിലെത്തു​േമ്ബാള്‍ ബാരലിന്​ 106.85 ഡോളറായിരുന്നു ക്രൂഡ്​ ഓയില്‍ വില. അന്ന്​ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളി​​െന്‍റ വില 71.41 ​രൂപയായിരുന്നു. മാര്‍ച്ച്‌​ 1 2020ലും ഡല്‍ഹിയില്‍​ പെ​ട്രോളി​​െന്‍റ വില 71 രൂപയാണ്​. പക്ഷേ ആഗോള വിപണിയില്‍ ക്രൂഡ്​ ഓയില്‍ വില 50 ഡോളറായി ചുരുങ്ങി. കഴിഞ്ഞ ആറ്​ വര്‍ഷത്തിനിടയില്‍ 50 ശതമാനത്തി​​െന്‍റ ഇടിവാണ്​ ആഗോള വിപണിയില്‍ ഉണ്ടായത്​.

രൂപയുടെ മൂല്യമിടിയുന്നത്​ പ്രതിസന്ധിയാവുന്നു

ക്രൂഡ്​ ഓയില്‍ വില കുറയു​േമ്ബാഴും ഇന്ത്യയില്‍ അതി​​െന്‍റ പ്രതിഫലനം ഇല്ലാത്ത​തി​​െന്‍റ പ്രധാന കാരണങ്ങളിലൊന്ന്​ രൂപ-ഡോളര്‍ വിനിമയ നിരക്കിലുണ്ടാവുന്ന വ്യതിയാനങ്ങള്‍​. 2014 മെയില്‍ ഒരു ഡോളറി​​െന്‍റ മൂല്യം 58.59 രൂപയാണ്​. എന്നാല്‍ ഇപ്പോള്‍ അത്​ ഏകദേശം 73.74 രൂപയാണ്​. രൂപ -ഡോളര്‍ വിനിമയ നിരക്കിലുണ്ടാവുന്ന വ്യതിയാനം ഇന്ത്യയിലെ എണ്ണവിലയേയും സ്വാധീനിക്കുന്നുണ്ട്​.

ഉയര്‍ന്ന നികുതി വെല്ലുവിളി

നികുതികളാണ്​ ഇന്ത്യയില്‍ വില കുറയാത്തതിനുള്ള മറ്റൊരു കാരണം. 2014 മെയില്‍ 47.12 രൂപക്കാണ്​ ഒരു ലിറ്റര്‍ പെട്രോള്‍ ഡീലര്‍മാര്‍ക്ക്​ ലഭിച്ചിരുന്നത്​. കേന്ദ്രസര്‍ക്കാറി​​െന്‍റ എക്​സൈസ്​ നികുതി 10.39 രൂപയും സംസ്ഥാന സര്‍ക്കാറി​​െന്‍റ വാറ്റ്​ 11.9 രൂപയും ഡീലര്‍മാരുടെ കമ്മീഷന്‍ 2 രൂപയും ചേര്‍ത്ത്​ 71.41 രൂപയാണ്​ ഒരു ലിറ്റര്‍ പെട്രോളി​​െന്‍റ വില. 2020ല്‍ എത്തിയപ്പോള്‍ ഡീലര്‍മാര്‍ക്ക്​ 32.93 രൂപക്ക്​ പെട്രോള്‍ ലഭിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന നികുതിയായ എക്​സൈസ്​ ഡ്യൂട്ടി 10.39ല്‍ നിന്ന്​ 19.98 രൂപയായി വര്‍ധിച്ചു. സംസ്ഥാന നികുതി 11.9 രൂപയില്‍ നിന്ന്​ 15.25 രൂപയായും വര്‍ധിച്ചു. 3.55 രൂപ ഡീലര്‍മാരുടെ കമ്മീഷനും കൂട്ടിച്ചേര്‍ത്ത്​ ആകെ വില 71.71 രൂപ.

എണ്ണവില കുറയാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്​ സംസ്ഥാന-കേന്ദ്രസര്‍ക്കാറുകള്‍ പിരിച്ചെടുക്കുന്ന ഉയര്‍ന്ന നികുതിയാണ്​. ഇതിനൊപ്പം അന്താരാഷ്​ട്ര വിപണിക്ക്​ ആനുപാതികമായി വില കുറക്കാന്‍ പലപ്പോഴും കമ്ബനികള്‍ തയാറവുന്നുമില്ല. വലിയ സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാല്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതും പ്രശ്​നങ്ങള്‍ സൃഷ്​ടിക്കുന്നു. എണ്ണവിലയുടെ രണ്ടാഴ്​ചത്തെ ശരാശരി കണക്കാക്കിയാണ്​ ഇന്ത്യയില്‍ കമ്ബനികള്‍ വില നിശ്​ചയിക്കുന്നത്​. അതുകൊണ്ട്​ ഇപ്പോഴത്തെ വില കുറവി​​െന്‍റ ഗുണം എത്രത്തോളം ഉപഭോക്​താകള്‍ക്ക്​ ലഭിക്കുമെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

prp

Leave a Reply

*