പടര്‍ന്നുപിടിച്ച്‌​ കോവിഡ്​; രാജ്യത്ത്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​​ 1.94ലക്ഷം പേര്‍ക്ക്​

ന്യൂഡല്‍ഹി: രാജ്യത്ത്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​ രണ്ടുലക്ഷത്തോളം പേര്‍ക്ക്​. 24 മണിക്കൂറിനിടെ 1,94,720 പേര്‍ക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​.

ഇതോടെ പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്​ 11.05 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞദിവസത്തെ അപേക്ഷിച്ച്‌​ 15.8 ശതമാനമാണ്​ കോവിഡ്​ കേസുകളുടെ വര്‍ധന. കഴിഞ്ഞദിവസം 1.79ലക്ഷം പേര്‍ക്കാണ്​ രോഗം​ സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു​.

24 മണിക്കൂറിനിടെ 442 മരണവും റിപ്പോര്‍ട്ട്​ ചെയ്തു. രാജ്യത്ത്​ കോവിഡ്​ മരണനിരക്കില്‍ വര്‍ധനയാണ്​ രേഖപ്പെടുത്തിയത്​. കഴിഞ്ഞദിവസം 146 മരണമാണ്​ റിപ്പോര്‍ട്ട്​ ചെയ്തത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ ജീവന്‍ നഷ്ടമായവരുടെ എണ്ണം 60,405 ആയി ഉയര്‍ന്നു.

4868 ഒമിക്രോണ്‍ കേസുകള്‍​ രാജ്യത്ത്​ ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്തു​. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ്​ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍. മഹാരാഷ്ട്രയില്‍ 1281 പേര്‍ക്കും രാജസ്ഥാനില്‍ 645 പേര്‍ക്കും ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 546 ആണ്​ ഡല്‍ഹിയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം.

prp

Leave a Reply

*