കൊവിഡ് മാനദണ്ഡം ലംഘിച്ച്‌ സിപിഎമ്മിന്റെ മെഗാ തിരുവാതിര; പങ്കെടുത്തത് അഞ്ഞൂറ്റി അന്‍പതോളം പേര്‍, കാണാനെത്തിയത് എം എ ബേബി അടക്കമുള്ള നേതാക്കള്‍

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി സി പി എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ചതാണ് വിവാദമാകുന്നത്.

അഞ്ഞൂറ്റി അന്‍പതോളം പേരാണ് പങ്കെടുത്തത്.

സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉള്‍പ്പടെയുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു തിരുവാതിര. പാറശാലയില്‍ ഈ മാസം 14ന് ആരംഭിക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്ക് പരമാവധി 150 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന ഉത്തരവ് നിലനില്‍ക്കെയാണ് അഞ്ഞൂറ്റി അന്‍പതോളം പേരെ പങ്കെടുപ്പിച്ച്‌ തിരുവാതിര നടത്തിയത് .

prp

Leave a Reply

*