കൊറോണ വൈറസ് ; കപ്പല്‍ യാത്രക്കാരായ ദമ്ബതികള്‍ക്ക് രോഗലക്ഷണം ; പുറത്തിറങ്ങാനാവാതെ 7000 പേര്‍

റോം: കപ്പല്‍ യാത്രക്കാരായ ദമ്ബതികള്‍ക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ പുറത്തിറങ്ങാനാവാതെ 7000 പേര്‍. കോസ്റ്റ സ്‌മെറാള്‍ഡ എന്ന കപ്പലിലെ യാത്രക്കാര്‍ക്കാണ് പുറത്തിറങ്ങാന്‍ അനുവാദം ലഭിക്കാത്തത്. ദമ്ബതികളെ പ്രത്യേക മുറികളില്‍ താമസിപ്പിച്ചിരിക്കുകയാണ്.

ഇറ്റലിയിലെ റോമിനടുത്ത തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ് കപ്പല്‍. ഹോങ്കോങ്ങില്‍ നിന്നുള്ള കപ്പല്‍ യാത്രക്കാരായ 54കാരിക്കും ഭര്‍ത്താവിനും പനിയുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് ഇവരെ കൊറോണ പരിശോധനക്ക് വിധേയരാക്കിയതായും കപ്പല്‍ കമ്ബനി വക്താക്കള്‍ പറഞ്ഞു. പരിശോധനയില്‍ ഇരുവര്‍ക്കും കൊറോണ ബാധയില്ലെന്ന് വ്യക്തമായാല്‍ മാത്രമേ മറ്റ് യാത്രികര്‍ക്ക് ഇറ്റലിയില്‍ ഇറങ്ങാന്‍ കഴിയുകയുള്ളൂ. അതുവരെ ആരും കപ്പല്‍ വിട്ട് ഇറങ്ങരുതെന്നാണ് നിര്‍ദേശം. മെഡിറ്ററേനിയന്‍ യാത്രയുടെ ഭാഗമായി സ്‌പെയിനില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്.

prp

Leave a Reply

*