കാത്തിരുന്ന്…കാത്തിരുന്ന് അവസാനം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

അനിശ്ചിതത്ത്വത്തില്‍ നിന്നിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം ഒടുവില്‍ അവസാനിച്ചു. 83 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടിക കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പുറത്തുവിട്ടു. കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ കളങ്കിതരായി മുദ്രകുത്തിയവരില്‍ ബെന്നി ബെഹ്‌നാനെ മാത്രം ഒഴിവാക്കിയിട്ടുള്ള സ്ഥാനാര്‍ഥിപ്പട്ടികയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പുറത്തുവിട്ടത്. സി.എന്‍. ബാലകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, തേറമ്പില്‍ രാമകൃഷ്ണന്‍, മാധവന്‍, ടി. എന്‍. പ്രതാപന്‍ എന്നിവരാണ് ബെന്നിക്കു പുറമെ പുറത്തായ മറ്റ് സിറ്റിംഗ് എംഎല്‍എമാര്‍. കയ്പമംഗലം സീറ്റ് പ്രതാപന്‍ താല്‍പ്പര്യപ്പെട്ടെങ്കിലും വിവാദങ്ങള്‍ ഉയര്‍ന്നതോടെ ആര്‍എസ്പിക്ക് വിട്ടുനല്‍കി. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളിലെ എന്നീ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് തീരുമാനിക്കും.

328881-congi
കോണ്‍ഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പു സമിതി തയ്യാറാക്കി, സോണിയഗാന്ധി അംഗീകരിച്ച പട്ടിക തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് പരസ്യപ്പെടുത്തിയത്. ഡല്‍ഹി കേന്ദ്രീകരിച്ച് ഒരാഴ്ചയിലേറെ നീണ്ട ഗ്രൂപ്പുപോരിനും കരുനീക്കങ്ങള്‍ക്കുംശേഷമാണ് കോണ്‍ഗ്രസ് പട്ടിക പുറത്തുവന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക മണ്ഡലം തിരിച്ച്

തിരുവനന്തപുരം ജില്ല

1.പാറശാല – എ.ടി.ജോര്‍ജ്
2.നെയ്യാറ്റിന്‍കര – ആര്‍. സെല്‍വരാജ്
3.കാട്ടാക്കട – എന്‍. ശക്തന്‍
4.കോവളം – എം.വിന്‍സെന്റ്
5.നെടുമങ്ങാട് – പാലോട് രവി
6.തിരുവനന്തപുരം – വി.എസ്. ശിവകുമാര്‍
7.വട്ടിയൂര്‍ക്കാവ് – കെ. മുരളീധരന്‍
8.അരുവിക്കര – കെ.എസ്. ശബരീനാഥന്‍
9.കഴക്കൂട്ടം – എം.എ. വാഹിദ്
10.വാമനപുരം – ടി. ശരത്ചന്ദ്രപ്രസാദ്
11. വര്‍ക്കല – വര്‍ക്കല കഹാര്‍
12.ചിറയന്‍കീഴ് – കെ. എസ് അജിത്കുമാര്‍

കൊല്ലം ജില്ല
13.ചടയമംഗലം – എം.എം. ഹസന്‍
14.കുണ്ടറ – രാജ്മോഹന്‍ ഉണ്ണിത്താന്‍
15.കൊല്ലം – സൂരജ് രവി
16.ചാത്തന്നൂര്‍ -ശൂരനാട് രാജശേഖരന്‍
17.കരുനാഗപ്പള്ളി – സി.ആര്‍ മഹേഷ്
18.കൊട്ടാരക്കര – സവിന്‍ സത്യന്‍
19.പത്തനാപുരം – ജഗദീഷ്

പത്തനംതിട്ട ജില്ല

20.റാന്നി – മറിയാമ്മ ചെറിയാന്‍
21.ആറന്മുള – കെ.ശിവദാസന്‍ നായര്‍
22.കോന്നി – അടൂര്‍ പ്രകാശ്
23.അടൂര്‍-കെ.കെ ഷാജു

ആലപ്പുഴ

24.ചെങ്ങന്നൂര്‍ – പി.സി വിഷ്ണുനാഥ്
25.മാവേലിക്കര – ബൈജു കലാശാല
26.കായംകുളം – എം.ലിജു
27.ആലപ്പുഴ – ലാലി വിന്‍സന്റ്
28.അരൂര്‍ – സി.ആര്‍. ജയപ്രകാശ്
29.ചേര്‍ത്തല- എസ.് ശരത്
30.ഹരിപ്പാട് – രമേശ് ചെന്നിത്തല

കോട്ടയം ജില്ല

31.കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
32.പുതുപ്പള്ളി – ഉമ്മന്‍ ചാണ്ടി
33.വൈക്കം – എ.സനീഷ്‌കുമാര്‍

ഇടുക്കി ജില്ല

34.പീരുമേട് – സിറിയക് തോമസ്
35.ഉടുമ്പന്‍ചോല – സേനാപതി വേണു
36.ദേവികുളം – ആര്‍. രാജാറാം

എറണാകുളം ജില്ല

37.തൃപ്പൂണിത്തുറ – കെ.ബാബു
38.എറണാകുളം – ഹൈബി ഈഡന്‍
39.കൊച്ചി – ഡൊമിനിക് പ്രസന്റേഷന്‍
40.വൈപ്പിന്‍ – കെ.ആര്‍ സുഭാഷ്
41.പറവൂര്‍ – വി.ഡി സതീശന്‍
42.തൃക്കാക്കര – പി.ടി. തോമസ്
43.കുന്നത്തുനാട് – വി.പി സജീന്ദ്രന്‍
44.ആലുവ – അന്‍വര്‍ സാദത്ത്
45.പെരുമ്പാവൂര്‍ – എല്‍ദോസ് കുന്നപ്പള്ളി
46.അങ്കമാലി – റോജി എം. ജോണ്‍
47.മൂവാറ്റുപുഴ – ജോസഫ് വാഴക്കന്‍

തൃശൂര്‍ ജില്ല

48.ചാലക്കുടി – ടി.യു. രാധാകൃഷ്ണന്‍
49.പുതുക്കാട് – സുരേന്ദ്രന്‍ കുന്നത്തുള്ളി
50.മണലൂര്‍ – ഒ.അബ്ദുറഹ്മാന്‍കുട്ടി
നാട്ടിക-കെ.വി ദാസന്‍
51.കൊടുങ്ങല്ലൂര്‍ – കെ.പി.ധനപാലന്‍
52.തൃശൂര്‍ – പദ്മജ വേണുഗോപാല്‍
53.ഒല്ലൂര്‍ – എം.പി വിന്‍സെന്റ്
54.വടക്കാഞ്ചേരി – അനില്‍ അക്കര
55.ചേലക്കര – കെ.എ.തുളസി
പാലക്കാട് ജില്ല
56.പാലക്കാട് – ഷാഫി പറമ്പില്‍
57.ഷൊര്‍ണൂര്‍ – സി.സംഗീത
58.ഒറ്റപ്പാലം – ശാന്ത ജയറാം
59.പട്ടാമ്പി – സി.പി മുഹമ്മദ്
60.കോങ്ങാട് – പന്തളം സുധാകരന്‍
61.മലമ്പുഴ – വി.എസ്. ജോയ്
62.നെന്മാറ – എ.വി ഗോപിനാഥ്
63.ചിറ്റൂര്‍ – കെ.അച്യുതന്‍
64.തൃത്താല – വി.ടി ബല്‍റാം

മലപ്പുറം ജില്ല

65.പൊന്നാനി – പി.ടി അജയമോഹന്‍
66.തവനൂര്‍ – ഇഫ്തിക്കറുദീന്‍
67.നിലമ്പൂര്‍ – ആര്യാടന്‍ ഷൗക്കത്ത്
68.വണ്ടൂര്‍ – എ.പി അനില്‍കുമാര്‍

കോഴിക്കോട് ജില്ല

69.കോഴിക്കോട് നോര്‍ത്ത് – പി.എം സുരേഷ്ബാബു
70.ബേപ്പൂര്‍ – ആദം മുല്‍സി
71.കുന്നമംഗലം – ടി.സിദ്ദിഖ്
72.നാദാപുരം – കെ.പ്രവീണ്‍കുമാര്‍
73.കൊയിലാണ്ടി – എന്‍.സുബ്രഹ്മണ്യന്‍

വയനാട് ജില്ല

74.മാനന്തവാടി – പി.കെ. ജയലക്ഷ്മി
75.സുല്‍ത്താന്‍ബത്തേരി – ഐ.സി. ബാലകൃഷ്ണന്‍

കണ്ണൂര്‍ ജില്ല

76.തലശേരി – എ.പി. അബ്ദുള്ളക്കുട്ടി
77.കണ്ണൂര്‍ – സതീശന്‍ പാച്ചേനി
78.പേരാവൂര്‍ – സണ്ണി ജോസഫ്
79.ഇരിക്കൂര്‍ – കെ.സി.ജോസഫ്
80ധര്‍മ്മടം – മമ്പറം ദിവാകരന്‍
81.കല്യാശേരി – തീരുമാനം പിന്നീട്
82.പയ്യന്നൂര്‍ – തീരുമാനം പിന്നീട്

കാസര്‍കോട് ജില്ല

83.കാഞ്ഞങ്ങാട് – തീരുമാനം പിന്നീട്
84.തൃക്കരിപ്പൂര്‍ – കെ.പി കുഞ്ഞിക്കണ്ണന്‍
85 ഉദുമ – കെ.സുധാകരന്‍

prp

Related posts

Leave a Reply

*