ജനീവ: ഇന്ത്യയ്‌ക്കെതിരെ ആയുധമാക്കാന്‍ അതിര്‍ത്തിയില്‍ ചൈന ഡാം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയുടെ വടക്കുഭാഗത്ത് ഒഴുകുന്ന മബുജ സാംബോ നദിയിലാണ് ഭീമാകാരമായ ഡാം ചൈന നിര്‍മ്മിച്ചിരിക്കുന്നത്. സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനീവ ഡെയ്ലിയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ചൈന അണക്കെട്ടിന്റെ സമീപപ്രദേശത്തായി വിമാനത്താവളം നിര്‍മ്മിക്കാനും പദ്ധതി ഇടുന്നുണ്ട്. ടിബറ്റിന്റെ അധിനിവേശത്തിനുശേഷം നദിയുടെ നിയന്ത്രണം ചൈനയുടെ കൈകളിലാണ് .അണക്കെട്ട് നിര്‍മ്മിക്കുന്നത് വഴി പാരിസ്ഥിതിക പ്രശ്നങ്ങള്‍ മേഖലയില്‍ സൃഷ്ടിക്കാനാണ് ചൈനയുടെ പദ്ധതി. ബ്രഹ്‌മപുത്രനദിയില്‍ 20 ഡാമുകള്‍ നിര്‍മ്മിക്കാനും ചൈന […]
Category:
കിവീസിനെ 66 ല്‍ എറിഞ്ഞിട്ടു, 168 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടി ഇന്ത്യ; പരമ്ബര
അഹമ്മദാബാദ്: ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ വമ്ബന്‍ ജയത്തോടെ പരമ്ബര സ്വന്തമാക്കി ഇന്ത്യ. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരു പോലെ തിളങ്ങിയ ഇന്ത്യ 168 റണ്‍സിന്‍റെ പടുകൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് 66 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. 12.1 ഓവറിലാണ് ന്യൂസിലന്‍ഡിനെ ഓള്‍ ഔട്ടാക്കി ഇന്ത്യ കളി പിടിച്ചത്. 2-1 നാണ് ഇന്ത്യ പരമ്ബര നേടിയത്. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വലിയ ടോട്ടലിലേക്ക് എത്തിയത്. ടോസ് നേടി […]
തിരുവല്ലയിലെ സ്‌കൂളില്‍ ആയയെ മര്‍ദിച്ച സംഭവം; അധ്യാപികയ്‌ക്കെതിരെ കേസെടുത്തു
പത്തനംതിട്ട: തിരുവല്ലയിലെ സ്‌കൂളില്‍ കുട്ടികളുടെ മുന്നില്‍വച്ച് ആയയെ മര്‍ദിച്ച പ്രീപ്രൈമറി അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു.ഇരുവള്ളിപ്പറ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ശാന്തമ്മ സണ്ണിക്കെതിരെയാണ് കേസെടുത്തത്. മൊഴിയെടുത്ത ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ചൊവ്വാഴ്ചയാണ് സംഭവം. സ്‌കൂളിലെ കര്‍ട്ടന്‍ നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അധ്യാപിക, ആയയായ ബിജി മാത്യൂവിനെ മര്‍ദിക്കുകയായിരുന്നു. ക്ലാസ് മുറിയില്‍ കുട്ടികളുടെ കണ്‍മുന്നില്‍വച്ചായിരുന്നു മര്‍ദനം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ബിജി പോലീസില്‍ പരാതി നല്‍കിയതോടെയാണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തത്.
ഇറക്കുമതി പെട്രോളിന് ബൈ പറഞ്ഞ് ഇലക്‌ട്രിക്കിനെ സ്വീകരിക്കാന്‍ മോദിസര്‍ക്കാര്‍ ബഡ്ജറ്റില്‍ കൊണ്ടുവന്നത് മൂന്ന് കാര്യങ്ങള്‍
വിദേശനാണ്യ ചോര്‍ച്ച തടയുന്നതിനും, അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുമായി ഇറക്കുമതി പെട്രോളിന് ബൈ പറയാന്‍ ഏറെ നാളായി മോദി സര്‍ക്കാര്‍ പരിശ്രമിക്കുകയാണ്. ഈ ബഡ്ജറ്റിലും ഹരിത ഊര്‍ജത്തിനും, ഇലക്‌ട്രിക് വാഹന ഉപയോഗം വര്‍ദ്ധിപ്പിക്കുവാനും ശ്രദ്ധേയമായ നടപടികള്‍ മോദി സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ പ്രധാനമായും മൂന്ന് കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. ഇലക്‌ട്രിക് ബാറ്ററികളുടെ കസ്റ്റം ഡ്യൂട്ടി ഒഴിവാക്കും രാജ്യത്ത് ഇലക്‌ട്രിക് വാഹന നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇവി ബാറ്ററികളായി ഉപയോഗിക്കുന്ന ലിഥിയം അയണ്‍ […]
Gold price | ഫെബ്രുവരി ഒന്നിന് തന്നെ സ്വര്‍ണവില ഉയര്‍ന്നു; കേരളത്തില്‍ ഒരു പവന്‍ വാങ്ങണമെങ്കില്‍ എത്ര രൂപയെന്നു നോക്കാം
ഫെബ്രുവരി മാസം ഒന്നാം തിയതി തന്നെ കേരളത്തില്‍ സ്വര്‍ണവില (gold price) ഉയര്‍ന്നു. പോയ മാസം റെക്കോര്‍ഡ് വിലയിലെത്തി സ്വര്‍ണവില വിപണനം നടന്നിരുന്നു. ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 42,200 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ 200 രൂപ ഉയര്‍ന്നിട്ടുണ്ട്. 2023 ജനുവരി 26ന് പവന് 42,480 രൂപ എന്ന റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു. 2023 ജനുവരി മാസത്തിലെ സ്വര്‍ണവിലവിവര പട്ടിക പരിശോധിക്കാം: ജനുവരി 1: 40,480ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)ജനുവരി […]
ആണവ ഉപകരണം നഷ്ടപ്പെട്ടു, ക്യാപ്‌സൂള്‍ വലിപ്പം, ഓസ്‌ട്രേലിയയില്‍ വന്‍ തെരച്ചില്‍
കാന്‍ബെറ: ട്രക്കില്‍ കൊണ്ടു പോകുന്നതിനിടെ ഓസ്‌ട്രേലിയയില്‍ ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ക്യാപ്‌സൂള്‍ കളഞ്ഞുപോയി. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്ബ് ഖനിയില്‍ നിന്ന് 1400 കിലോമീറ്റര്‍ അകലെ പെര്‍ത്ത് നഗരത്തിലെ സ്റ്റോറിലേക്കു കൊണ്ടുപോയ ഗുളികവലുപ്പത്തിലുള്ള ഉപകരണമാണ് കളഞ്ഞുപോയത്. ആണവ വികിരണ വസ്തുക്കള്‍ കണ്ടെത്താനുള്ള ഡിറ്റക്ടറുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ച് ഓസ്ട്രേലിയന്‍ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജന്‍സികള്‍ തുടങ്ങിയവര്‍ തിരച്ചിലില്‍ നടത്തുകയാണ്. ഇതുവരെ 660 കിലോമീറ്ററോളം പ്രദേശത്ത് തെരച്ചില്‍ കഴിഞ്ഞു. ജിപിഎസ് സംവിധാനത്തിലെ വിവരം […]
ബജറ്റ് ദിനത്തിലും കരകയറാതെ അദാനി;എല്ലാ കമ്ബനികളും തകര്‍ച്ചയില്‍
ബജറ്റ് ദിനത്തില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓഹരി വിപണികള്‍ വ്യാപാരം തുടങ്ങിയപ്പോള്‍ തകര്‍ച്ച വിട്ടൊഴിയാതെ അദാനി.ബജറ്റ് ദിവസവും അദാനി ഗ്രൂപ്പിന്‍്റെഎല്ലാ ഓഹരികളും നഷ്ടത്തില്‍ വ്യാപാരം തുടരുകയാണ്.ബോംബെ സൂചിക സെന്‍സെക്സ് 60,000 പോയിന്‍റ് പിന്നിട്ടു. ദേശീയ സൂചിക നിഫ്റ്റി 218.50 പോയിന്റ് നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. അതേ സമയം ഇന്ന് രാവിലെ 10.50 വരെയുള്ള കണക്ക് പ്രകാരം അദാനിയുടെ 10 കമ്ബനികളുടെ ഓഹരികളും തകര്‍ച്ചയിലാണ്. എന്നാല്‍ ഇന്നലെ നേട്ടമുണ്ടാക്കിയ അദാനി എന്‍റര്‍പ്രൈസിന്‍്റെ ഓഹരിക്ക് ഇന്ന് മൂന്ന് ശതമാനത്തിലേറെ തകര്‍ച്ചയുണ്ടായി.അദാനി […]
ആദായനികുതി സ്ലാബുകളില്‍ മാറ്റം, ഏഴു ലക്ഷം വരെ ഇളവ്
ന്യൂഡല്‍ഹി: പ്രതിവര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. പുതിയ നികുതി രീതി സ്വീകരിച്ചവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. റിബേറ്റ് ഇനത്തിലാണ് ഈ ഇളവ് ലഭിക്കുക. പഴയ രീതി പിന്തുടരുന്നവര്‍ക്ക് ഇളവ് ലഭിക്കില്ലെന്നും ബജറ്റ് അവതരണ വേളയില്‍ മന്ത്രി അറിയിച്ചു പുതിയ രീതിയില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല. മൂന്ന് ലക്ഷം മുതല്‍ ആറുലക്ഷം വരെ അഞ്ചുശതമാനം. ആറുലക്ഷം മുതല്‍ ഒന്‍പത് ലക്ഷം […]
സില്‍വര്‍ ലൈന്‍ അനിവാര്യം; കേന്ദ്ര അനുമതി കിട്ടുന്ന മുറയ്‌ക്ക് മുന്നോട്ട് പോകുമെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: 2-ാം മോദി സര്‍ക്കാരിന്റെ അവസാന സമ്ബൂര്‍ണ ബജറ്റ് അവതരണം തുടക്കം കുറിച്ചതിന് പിന്നാലെ സില്‍വര്‍ ലൈന്‍ പദ്ധതിയെപ്പറ്റി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വാദിച്ചു. കേന്ദ്ര അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്‌ക്ക് സില്‍വര്‍ ലൈനിന്റെ തുടര്‍ നടപടി സ്വീകരിക്കും. 2013-ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ നിബന്ധനകള്‍ പാലിക്കും. അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി പ്രദേശത്തെ […]
ആയിരക്കണക്കിന് കാന്‍സര്‍ രോഗനിര്‍ണയം നടത്തി, ഇപ്പോള്‍ ആ അവസ്ഥ സ്വയം മനസ്സിലാക്കുന്നു; “എനിക്ക് മൈലോമ”: ഡോ കെ പി അരവിന്ദന്‍
തനിക്ക് മൈലോമ സ്ഥിരീകരിച്ചെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍പ്രസിഡന്റും കോഴിക്കോട് മെഡിക്കല്‍ കോളജ് പാത്തോളജി വിഭാഗം മുന്‍മേധാവിയുമായ ഡോ. കെ പി അരവിന്ദന്‍. അസഹ്യമായ പുറംവേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു രോഗനിര്‍ണ്ണയം. കഴിഞ്ഞ നാല് പതിറ്റാണ് ആയിരക്കണക്കിന് കാന്‍സര്‍ രോഗനിര്‍ണയം നടത്തിയ താന്‍ ഇപ്പോഴിതാ കാന്‍സര്‍ രോഗനിര്‍ണയ റീപ്പോര്‍ട്ട് കിട്ടിയാലത്തെ അവസ്ഥ സ്വയം മനസ്സിലാക്കുന്ന അവസരം വന്നെത്തിയിരിക്കുന്നെന്ന് കുറിച്ചാണ് രോഗത്തെക്കുറിച്ച് അദ്ദേഹം പങ്കുവച്ചത്. എന്താണ് മൈലോമ എന്നതിനെക്കുറിച്ചും അദ്ദേഹം കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. “ശരീരത്തില്‍ ആന്‍്റിബോഡികള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളാണ് […]









