ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ട്വന്റി 20യില്‍ വമ്ബന്‍ ജയം നേടി ഇന്ത്യ പരമ്ബര സ്വന്തമാക്കിയപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കളം നിറഞ്ഞത് യുവതാരമായ ശുഭ്മാന്‍ ഗില്ലായിരുന്നു. ഗില്‍ 63 പന്തില്‍ ഏഴ് സിക്സും 12 ഫോറും സഹിതം പുറത്താവാതെ 126 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാല്‍, ഇന്നലെ നേടിയ കന്നി ട്വന്റി 20 സെഞ്ച്വറിയോടെ ഒരു ചരിത്ര നേട്ടവും താരത്തിന്റെ പേരിലായി. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ […]
Category:
വൈപ്പിനില്‍ ചാള ചാകര; വല ഉയര്‍ത്താന്‍ കഴിയാത്ത കനത്തില്‍ മീന്‍, കിറ്റ് കണക്കിന് വാരിക്കൊടുത്ത് വില്‍പ്പന
കൊച്ചി; വൈപ്പിന്‍ തീരത്ത് ചാള ചാകര. വല നീട്ടിയവര്‍ക്ക് വലിച്ച് വഞ്ചിയില്‍ കയറ്റാന്‍ കഴിയാത്ത തരത്തില്‍ കനത്തിലാണ് ചാള ലഭിച്ചത്. ഇതോടെ റോഡരികില്‍ ഉള്‍പ്പെടെ ചാള വില്‍പനയുടെ തിരക്കായി. ആദ്യമാദ്യം തൂക്കി കൊടുത്തിരുന്ന മീന്‍ അവസാനമായപ്പോഴേക്കും കിറ്റ് കണക്കില്‍ വാരിക്കൊടുക്കുന്ന അവസ്ഥയായി. ഇടവേളയ്ക്കു വേഷമാണ് തീരത്ത് ചാള മീനിന്റെ സാന്നിധ്യം ശക്തമായിരിക്കുന്നത്. രണ്ടാഴ്ചയായി മീന്‍ സാന്നിധ്യം ഉണ്ടെങ്കിലും കഴിഞ്ഞ ദിവസം ചാളക്കൂട്ടങ്ങള്‍ തീരത്തോട് ചേര്‍ന്ന് എത്തിയതായി തൊഴിലാളികള്‍ പറയുന്നു. വലയുടെ ഓരോ കണ്ണിയിലും മീന്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു. കിലോഗ്രാമിന് […]
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശശിയും ഓമനയും മുറി നല്‍കിയത് മണിക്കൂര്‍ റേറ്റിന്, കൊള്ളരുതായ്മകള്‍ കാട്ടിക്കൂട്ടിയത് അതിപ്രശസ്ത ദേവീക്ഷേത്രത്തിന് തൊട്ടടുത്ത്
തൃപ്പൂണിത്തുറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ഒത്താശചെയ്ത് നല്‍കിയ സംഭവത്തില്‍ ലോഡ്ജ് ഉടമയെയും നടത്തിപ്പുകാരിയെയും തൃപ്പൂണിത്തുറ ഹില്‍പാലസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ഗോപകുമാറും സംഘവും ചേര്‍ന്ന് അറസ്റ്റുചെയ്തു.ചോറ്റാനിക്കര ദേവീക്ഷേത്രത്തിനു സമീപമുള്ള ശ്രീ മൂകാംബിക ലോഡ്ജ് ഉടമ ശശി (63), എരൂര്‍ പാമ്ബാടിത്താഴം കോളനിയില്‍ താമസിക്കുന്ന ഓമന (54) എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് പറയുന്നത്: കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ തൃപ്പൂണിത്തുറ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ചെമ്ബ് കാട്ടിക്കുന്ന് സ്വദേശി ചിറ്റേത്ത് അഖില്‍രാജ് (19) പീഡിപ്പിച്ചത്. മണിക്കൂറിന് 1000,1500 രൂപ വിലപേശിയാണ് ലോഡ്ജ് മുറി […]
തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം; പോത്തന്‍കോട് 50 പേരെ പരിശോധിച്ചതില്‍ 18 പേര്‍ക്കും
തിരുവനന്തപുരം: പോത്തന്‍കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം വ്യാപിക്കുന്നു. 50 പേരെ പരിശോധിച്ചതില്‍ 18 പേര്‍ക്കും മന്ത് രോഗം സ്ഥിരീകരിച്ചു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇതരസംസ്ഥന തൊഴിലാളികള്‍ താമസിച്ചിരുന്നത്. രണ്ടാഴ്ച മുമ്ബാണ് വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാംപില്‍ 50 അതിഥി തൊഴിലാളികളെ പരിശോധിച്ചതില്‍ 18 പേര്‍ക്ക് മന്ത് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 5 പേര്‍ മരുന്നു വാങ്ങാന്‍ പോലും നില്‍ക്കാതെ പോകുകയായിരുന്നുവെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ് ഷിബു പറയുന്നു. മന്ത് രോഗം സ്ഥിതീകരിച്ച 13 […]
ആശങ്കയ്ക്ക് വിരാമം: ഓസ്ട്രേലിയയില്‍ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂള്‍ കണ്ടെത്തി
കാന്‍ബെറ : ഓസ്ട്രേലിയയില്‍ റോഡില്‍ കാണാതായ അതീവ അപകടകാരിയായ റേഡിയോ ആക്ടീവ് പദാര്‍ത്ഥമടങ്ങുന്ന കാപ്സ്യൂള്‍ ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ ജനുവരി 10നും 16നും ഇടയില്‍ വച്ചാണ് കാപ്സ്യൂള്‍ നഷ്ടമായത്. ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെ ന്യൂമാന്‍ പട്ടണത്തിനും പെര്‍ത്ത് നഗരത്തിനും മദ്ധ്യേ 1,400 കിലോമീറ്റര്‍ ദൂരത്തിനിടെയില്‍ വച്ച് കാണാതായ കാപ്സ്യൂളിനുള്ളില്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ സീസിയം – 137 ആണുണ്ടായിരുന്നത്. അളവ് തീരെ കുറവാണെങ്കിലും ഉയര്‍ന്ന റേഡിയേഷനുള്ളതിനാല്‍ സീസിയം – […]
താമരശ്ശേരി ചുരത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് യൂസര്‍ ഫീ; ഭരണസമിതിയുടെ തീരുമാനത്തിന് സ്റ്റേ
താമരശ്ശേരി ചുരത്തിലെത്തുന്ന സഞ്ചാരികളില്‍ നിന്ന് യൂസര്‍ ഫീ വാങ്ങാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന് സ്റ്റേ. ജില്ലാ ഭരണകൂടത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ചുരം വ്യൂ പോയിന്റില്‍ ഉള്‍പ്പെടെ മാലിന്യം കുന്നുകൂടുന്നതില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ശുചീകരണത്തിനായി ഹരിത കര്‍മ സേനയെ നിയോഗിക്കാന്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. വാഹനമൊന്നിന് ഇരുപത് രൂപവീതം ഈടാക്കുമെന്നും ഗ്രാമപഞ്ചായത്ത് അറിയിച്ചിരുന്നു . ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ ക്യാമ്ബയിനിന്റെ ഭാഗമായിട്ടായിരുന്നു പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ ഈ പുതിയ തീരുമാനം. ഇത്തരത്തില്‍ സഞ്ചാരികളില്‍ […]
കെ പി സി സിയില്‍ സുധാകരനെ മുന്‍നിര്‍ത്തി ചെന്നിത്തലയുടെ ഒളിയുദ്ധം
കെ പി സി സി ആസ്ഥാനത്തെ നേതാക്കളുടെ ചുമതലമാറ്റത്തില്‍ പ്രതിപക്ഷനേതാവ് വിഡി സതീശനും കെ.സി വേണുഗോപാലിനും അതൃപ്തി. ചുമതല മാറ്റത്തിന് പിന്നില്‍ ചെന്നിത്തലയെന്ന് മറുവിഭാഗം നേതാക്കള്‍ ആരോപിച്ചു. കെ പി സി സി ട്രഷറര്‍ പദവിയില്‍ മാത്യൂ കുഴല്‍നാടനെയും വര്‍ക്കിംഗ് പ്രസിഡന്റായി എം.ലിജുവിനെ എത്തിക്കാനുമാണ് നീക്കം. സുധാകരന്റെ ഈ നീക്കത്തെ തടയാന്‍ ഒരുങ്ങിയിരിക്കുകയാണ് കെ.സി വിഭാഗം നേതാക്കള്‍. കെ.സുധാകരനെ മുന്‍ നിര്‍ത്തി രമേശ് ചെന്നിത്തല കെപിസിസി ആസ്ഥാനത്ത് നടത്തിയ നീക്കങ്ങളാണ് വിഡി സതീശനെയും കെസി വേണുഗോപാലിനെയും പ്രകോപിച്ചിരിക്കുന്നത്. ഇരു […]
ആശാനേ.. കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് 13 വര്‍ഷം
ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മലയാളത്തിന്‍്റെ സ്വന്തം കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് ഇന്ന് 13 വര്‍ഷം. 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിന്‍ ഹനീഫയ്ക്ക് മലയാള സിനിമാ ലോകം നിറകണ്ണുകളോടെ യാത്രാമൊഴിനല്‍കിയത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിന്‍ ഹനീഫ മലയാള സിനിമാലോകത്ത് ബാക്കിവച്ചു പോയ വിടവ് ഇപ്പോഴും നികത്താനായിട്ടില്ല. നിഷ്കളങ്ക ഹാസ്യം മുഖമുദ്രയാക്കിയ കൊച്ചിന്‍ ഹനീഫയുടെ പേര് കേള്‍ക്കുമ്ബോള്‍ തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസിലേക്കെത്തുന്ന കഥാപാത്രങ്ങള്‍ നിരവധിയാണ്. കിരീടത്തിലെ ഹൈദ്രോസായും മന്നാര്‍ മത്തായിയിലെ എല്‍ദോയായും […]
സിപിഐഎം നേതാവ് ബിജെപിയിലേക്ക് ‘അവസാനം പോകുന്നവന്‍ ലൈറ്റും ഫാനും ഓഫാക്കണ്ട, ആപ്പീസില്‍ വെട്ടവും അനക്കവുമൊക്കെ ഉണ്ടായിക്കോട്ടേ’; രാഹുല്‍ മാങ്കൂട്ടത്തില്‍
ത്രിപുരയിലെ സിപിഐഎം നേതാവും എം.എല്‍.എയുമായ മുബാഷര്‍ അലി ഇന്നലെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പിന്നാലെ ബി.ജെ.പി സ്ഥാനാര്‍ഥിയായി മുബാഷര്‍ പത്രിക നല്‍കുകയും ചെയ്തു. ത്രിപുരയില്‍ സിപിഐഎം നേതാവ് ബി.ജെ.പി സ്ഥാനാര്‍ഥിയായതിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി.(rahul mamkottathil fb post against cpim) “അവസാനം പോകുന്നവന്‍ ലൈറ്റും ഫാനും ഓഫാക്കണ്ട, ഉള്ളില്‍ ആരുമില്ലെങ്കിലും ആപ്പീസില്‍ വെട്ടവും അനക്കവുമൊക്കെ ഉണ്ടായിക്കോട്ടേന്ന്.”-രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, അലിയുടെ പത്രിക നടപടിക്രമങ്ങള്‍ പാലിച്ചുള്ളതാണെന്ന് പറഞ്ഞ് റിട്ടേണിങ് ഓഫീസര്‍ പ്രദീപ് […]
സാബു എം ജേക്കബ് ആം ആദ്മി പാര്‍ട്ടിയിലേക്ക് ?
ട്വന്റി-ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആംആദ്മി പാര്‍ട്ടിയിലേക്കെന്ന് സൂചന. ( sabu m jacob aam admi party ) എഎപി ഡല്‍ഹി സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജനുവരി 26 മുതല്‍ 29 വരെയായിരുന്നു സന്ദര്‍ശനം. പുതിയ സംസ്ഥാന നേതൃത്വത്തെ കണ്ടെത്താനുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. സാബു എം ജേക്കബിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് എഎപിയിലെ ഭൂരിപക്ഷാഭിപ്രായമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. […]










