‘എന്ത് അസംബന്ധവും വിളിച്ചു പറയാനുള്ള വേദിയല്ല സഭ’; ക്ഷുഭിതനായി മുഖ്യമന്ത്രി

നിയമസഭാ സമ്മേളനത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐഎമ്മിനെതിരെ എന്ത് അസംബന്ധവും വിളിച്ചു പറയാനുള്ള വേദിയല്ല നിയമസഭാ. എന്തിനും അതിരുവേണമെന്നും അതിര് ലംഘിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മണിച്ചന്‍ കേസിലെ സുപ്രീം കോടതി പരാമര്‍ശങ്ങള്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ വായിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഇങ്ങനെയാണോ അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിക്കേണ്ടതെന്ന് ചോദിച്ച പിണറായി എന്തിനും അതിരുവേണമെന്നും പറഞ്ഞു. കൃത്യമായ തെളിവുകളോടെയാണ് മാത്യു കുഴല്‍ നാടന്‍ സഭയില്‍ പ്രസംഗിച്ചതെന്ന് പ്രതിപക്ഷ […]

പാക് പ്രതിസന്ധി കൊടുമുടിയില്‍; വൈദ്യുതിയ്‌ക്കും ഡീസലിനും പിന്നാലെ പാചക എണ്ണയും കിട്ടാക്കനിയാകുന്നു; ഭരണകൂടത്തിന് മുന്നറിയിപ്പുമായി വ്യാപാരികള്‍

ഇസ്ലാമാബാദ്: സാമ്ബത്തിക പ്രതിസന്ധി പാരമ്യത്തിലെത്തി നില്‍ക്കുന്ന പാകിസ്താനില്‍ അവശ്യവസ്തുക്കളുടെ ക്ഷാമത്തെ കുറിച്ച്‌ മുന്നറിയിപ്പുമായി വ്യാപാരികള്‍. അധികം വൈകാതെ തന്നെ പാചക എണ്ണയും , നെയ്യും കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. രാജ്യത്ത് പലയിടങ്ങളിലും ഇപ്പോള്‍ ഇവയ്‌ക്ക് ക്ഷാമം നേരിടുന്നുണ്ടെന്നും ഇതേ സ്ഥിതി തുടര്‍ന്നാല്‍ കടുത്ത പ്രതിസന്ധിയിലേക്കാകും പോകുകയെന്നാണ് വ്യാപാരികള്‍ പറയുന്നത്. വൈദ്യുതി, പെട്രോള്‍, ഡീസല്‍ തുടങ്ങിയവയ്‌ക്ക് കടുത്ത നിയന്ത്രണമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസിയും വൈദ്യുത വിളക്കുകളും ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായി ഹാളുകളുടെ വാതിലുകളും ജനലുകളും തുറന്നിട്ട് വിവാഹം പോലുള്ള ചടങ്ങുകള്‍ […]

പ്രതി വലിയ പണക്കാര‌നെന്ന് നാട്ടുകാര്‍; മത്സ്യവില്പനക്കാരന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമായി

തൃശൂര്‍: തൃശൂര്‍ ഗണേശമംഗലത്ത് റിട്ടയേര്‍ഡ് അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി ജയരാജന്‍ സാമ്ബത്തികമായി ഉന്നത നിലയിലുള്ള ആളെന്ന് നാട്ടുകാര്‍. പ്രതി സാമ്ബത്തികമായി മികച്ച സ്ഥിതിയിലുള്ള ആളാണെന്ന് തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റയും പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകളാണോ കവര്‍ച്ചയിലേക്ക് നയിച്ചതെന്നും അന്വേഷിക്കുന്നതായി എസ്പി പറഞ്ഞു. പ്രതിക്ക് 68 വയസ്സാണുള്ളതെന്നും, മോഷണമായിരുന്നു ലക്ഷ്യമെന്നും എസ്പി പറഞ്ഞു. കവര്‍ച്ച നടത്താനുള്ള കാരണം സംബന്ധിച്ച്‌ പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും റൂറല്‍ എസ്പി പറഞ്ഞു. […]

പരിശോധനകള്‍ ഇല്ലാതെ കൈക്കൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ്, തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പരിശോധനകള്‍ നടത്താതെ കൈക്കൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍ എം ഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജന്‍ ഡോ. വി അമിത് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി. പരിശോധനകള്‍ നടത്താതെ ആര്‍ എം ഒ ഉള്‍പ്പെടെയുള്ളവര്‍ 300 രൂപ കൈക്കൂലി വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒന്‍പതോളം പരിശോധനകള്‍ നടത്തി […]

Spadikam | ആടുതോമ നേരിട്ട് ബുള്ളറ്റ് ബൈക്കും റെയ്ബാന്‍ ഗ്ലാസും സമ്മാനിക്കും; സ്‌ഫടികം റീ-റിലീസിന് ഇങ്ങനെയും പ്രത്യേകതകള്‍

മോഹന്‍ലാല്‍ (Mohanlal) നായകനായി ഭദ്രന്‍ (Bhadran) സംവിധാനം ചെയ്ത സ്‌ഫടികം (Spadikam) സിനിമ 4Kയില്‍ ഫെബ്രുവരി ഒന്‍പതിന് റിലീസാവുന്നു. ഒരുകാലത്തെ സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം വരവില്‍, അന്നത്തെ പ്രധാന താരങ്ങളില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഇവര്‍ക്ക് ആദരമര്‍പ്പിച്ച ശേഷമാണ് സിനിമ വീണ്ടും തിയേറ്ററുകളില്‍ എത്തുക. സ്‌ഫടികം രണ്ടാം വരവില്‍ വേറെയും ചില സര്‍പ്രൈസുകളുണ്ട്. സംവിധായകന്‍ ഭദ്രന്റെ ഫേസ്ബുക്ക് കുറിപ്പിലെ വാചകങ്ങളിലേക്ക്: പ്രിയപ്പെട്ടവരേ, നിങ്ങളേവരും നെഞ്ചുംകൂടില്‍ നിണമുദ്രണം ചെയ്ത, ആടുതോമ ആടിതിമിര്‍ത്ത ‘സ്ഫടികം’ 4കെ ദൃശ്യമികവോടെയും ഡോള്‍ബി അറ്റ്‍മോസ് […]

പട്ടാപ്പകല്‍ കാറിന് തീപിടിച്ചു; ഗര്‍ഭിണി അടക്കം രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: പട്ടാപ്പകല്‍ ഓടുന്ന കാറിന് തീ പിടിച്ച്‌ ഗര്‍ഭിണി അടക്കം രണ്ട് പേര്‍ മരിച്ചു. കണ്ണൂര്‍ നഗരത്തിലെ ആശുപത്രിയ്‌ക്ക് സമീപമാണ് ദാരുണ സംഭവമുണ്ടായത്. കുറ്റ്യാട്ടൂര്‍ കാരാറമ്ബ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കാറില്‍ ആറ് പേരുണ്ടായിരുന്നതായാണ് വിവരം. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവും ഗര്‍ഭിണിയുമായാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. യുവതിയുമായി ആശുപത്രിയിലേക്ക് പോകും വഴിയാണ് അപടമുണ്ടായത്. ഇരുവരും സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച വിവരം മറ്റ് വാഹനത്തിലെത്തിയവരാണ് അറിയിച്ചത്. ഡോര്‍ ജാം ആയതിനാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനായില്ലെന്നാണ് ദൃസാക്ഷികള്‍ […]

മഹാക്ഷേത്രം തകര്‍ത്ത് കെട്ടിയ കോട്ട; ടിപ്പു നിര്‍മ്മിച്ച സൈന്യ സങ്കേതം പാലക്കാട് കണ്ടെത്തി

പാലക്കാട്: ക്ഷേത്രം തകര്‍ത്ത് ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച സൈന്യ സങ്കേതം പാലക്കാട് കണ്ടെത്തി. പാലക്കാട് കൂറ്റനാടാണ് സൈന്യ സങ്കേതം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോയും ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ ഡയറക്ടറുമായ തിരൂര്‍ ദിനേശ് ആണ് കണ്ടെത്തലിന് പിന്നില്‍. കൂറ്റനാട്- ഗുരുവായൂര്‍ റോഡിന് സമീപമാണ് സൈന്യ സങ്കേതം കണ്ടെത്തിയ സ്ഥലം സ്ഥിതി ചെയ്യുന്നത്. കേന്ദ്ര സാംസ്കാരിക വകുപ്പിന് വേണ്ടി ഭാരതപ്പുഴയുടെ ഇരു കരകളിലുമുള്ള ഗ്രാമങ്ങളുടെ ചരിത്രസമാഹരണത്തിന്റെ ഭാഗമായി നടത്തിയ പഠനത്തിന്റെ ഇടയിലാണ് ക്ഷേത്രം തകര്‍ത്ത് […]

ഓസ്‌ട്രേലിയയുടെ കറന്‍സി നോട്ടില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ രേഖാചിത്രം നീക്കം ചെയ്യുന്നു, പകരമെത്തുക ചാള്‍സ് രാജാവല്ല

കാന്‍ബറ: ഓസ്‌ട്രേലിയയുടെ കറന്‍സി നോട്ടില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം മാറ്റുന്നു. ഓസ്ട്രേലിയയുടെ എ ഡോളര്‍ അഞ്ച് കറന്‍സി നോട്ടില്‍ നിന്നാണ് രാജ്ഞിയുടെ ചിത്രം മാറ്റി പകരം മറ്റൊരു ഡിസൈന്‍ കൊണ്ടുവരുന്നത്. രാജ്യത്തിന്റെ തദ്ദേശീയ സംസ്കാരം ഉയര്‍ത്തിക്കാട്ടുന്നതിന്റെയും ആദരിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഓസ്ട്രേലിന്‍ സെന്‍‌ട്രല്‍ ബാങ്ക് വ്യക്തമാക്കി. സര്‍ക്കാരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്നും റിസര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയ കൂട്ടിച്ചേര്‍ത്തു. നോട്ടിന്റെ മറുവശത്ത് ഓസ്ട്രേലിന്‍ പാര്‍ലമെന്റിന്റെ ഛായാചിത്രം തന്നെ തുടരും. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് […]

ഒന്നിലധികം പെന്‍ഷനുകള്‍ വാങ്ങുന്നത് ഒഴിവാക്കും, ക്ഷേമ പദ്ധതികള്‍ തുടരും, സംസ്ഥാന ബജറ്റ് നാളെ

സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ബജറ്റില്‍ മുന്‍‌തൂക്കം സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളാകുമെന്ന് സൂചന. സര്‍ക്കാര്‍ സേവനങ്ങളില്‍ പലതിന്റെയും സര്‍വീസ് ചാര്‍ജുകളില്‍ വര്‍ധനവുണ്ടാകും. നിലവിലുള്ള ക്ഷേമ പദ്ധതികള്‍ തുടരും.(kerala budget 2023 on tommorow) എന്നാല്‍ ക്ഷേമ പെന്‍ഷനുകളില്‍ ഉപ്പേടെ വര്‍ധനവ് ഉണ്ടാകില്ല. ഒന്നിലധികം പെന്‍ഷനുകള്‍ വാങ്ങുന്നത് ഒഴിവാക്കാനും, നികുതി പിരിവ് കാര്യക്ഷമമാക്കാനും നടപടികള്‍ ഉണ്ടാകും. ബജറ്റിന് മുന്നോടിയായി സാമ്ബത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വയ്ക്കും. […]

പരീക്ഷാ ഹാളില്‍ നിറയെ പെണ്‍കുട്ടികളെ കണ്ട് പ്ലസ് ടുകാരന്‍റെ ബോധം പോയി

പട്ന: പരീക്ഷ എഴുതാനെത്തിയപ്പോള്‍ ഹാള്‍ നിറയെ പെണ്‍കുട്ടികളെ കണ്ട് പരിഭ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥി ബോധംകെട്ട് വീണു. ബിഹാറിലെ നളന്ദയിലെ ശരീഫ് അല്ലാമാ ഇഖ്ബാല്‍ കോളജിലെ വിദ്യാര്‍ഥിക്കാണ് ഇത് സംഭവിച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷ എഴുതാനായി ബ്രില്യന്‍റ് സ്കൂളിലെത്തിയതായിരുന്നു വിദ്യാര്‍ഥി. ഹാളിലെത്തിയപ്പോഴാണ് 50 പെണ്‍കുട്ടികള്‍ക്കിടയില്‍ ഇരുന്നാണ് പരീക്ഷ എഴുതേണ്ടതെന്ന് വിദ്യാര്‍ഥി തിരിച്ചറിഞ്ഞത്. ഇതോടെ പരിഭ്രമിച്ച്‌ ബോധം കെട്ട് വീഴുകയായിരുന്നെന്ന് വിദ്യാര്‍ഥിയുടെ ബന്ധു പറഞ്ഞു. സംഭവം നടന്ന ഉടന്‍ വിദ്യാര്‍ഥിയെ സമീപത്തെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി.