മഹാക്ഷേത്രം തകര്‍ത്ത് കെട്ടിയ കോട്ട; ടിപ്പു നിര്‍മ്മിച്ച സൈന്യ സങ്കേതം പാലക്കാട് കണ്ടെത്തി

പാലക്കാട്: ക്ഷേത്രം തകര്‍ത്ത് ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച സൈന്യ സങ്കേതം പാലക്കാട് കണ്ടെത്തി. പാലക്കാട് കൂറ്റനാടാണ് സൈന്യ സങ്കേതം കണ്ടെത്തിയിരിക്കുന്നത്.

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോയും ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ ഡയറക്ടറുമായ തിരൂര്‍ ദിനേശ് ആണ് കണ്ടെത്തലിന് പിന്നില്‍. കൂറ്റനാട്- ഗുരുവായൂര്‍ റോഡിന് സമീപമാണ് സൈന്യ സങ്കേതം കണ്ടെത്തിയ സ്ഥലം സ്ഥിതി ചെയ്യുന്നത്.

കേന്ദ്ര സാംസ്കാരിക വകുപ്പിന് വേണ്ടി ഭാരതപ്പുഴയുടെ ഇരു കരകളിലുമുള്ള ഗ്രാമങ്ങളുടെ ചരിത്രസമാഹരണത്തിന്റെ ഭാഗമായി നടത്തിയ പഠനത്തിന്റെ ഇടയിലാണ് ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ച ടിപ്പുവിന്റെ സൈന്യം സങ്കേതം കണ്ടെത്തിയത്. സങ്കേതം ഉണ്ടായിരുന്ന സ്ഥലത്ത് മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം. ശ്രീകോവില്‍ തറ, ആനപ്പിള്ള മതിലിന്റെ അവശിഷ്ടങ്ങള്‍, കൊത്തളങ്ങള്‍, കിടങ്ങുകള്‍ എന്നിവ സ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.

മൂന്ന് ഏക്കറോളം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് സൈന്യ സങ്കേതം കണ്ടെത്തിയിരിക്കുന്നത്. പടയോട്ട കാലത്താണ് ടിപ്പു ക്ഷേത്രം ആക്രമിച്ച്‌ കോട്ടയാക്കിയതെന്ന് തിരൂര്‍ ദിനേശ് പറഞ്ഞു. ആനപ്പിള്ള മതിലോടു കൂടിയ വലിയ ക്ഷേത്രമായിരുന്നു കൂറ്റനാട് ഉണ്ടായിരുന്നത്. ഈ മതിലിന്റെ നാല് ഭാഗത്തും പീരങ്കികള്‍ സ്ഥാപിക്കുന്നതിനായി ടിപ്പു കൊത്തളങ്ങളും നിര്‍മ്മിച്ചു. ഇക്കാര്യം ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും തിരൂര്‍ ദിനേശ് ജനം ടീവിയോട് വ്യക്തമാക്കി.

prp

Leave a Reply

*