സില്‍വര്‍ ലൈന്‍ അനിവാര്യം; കേന്ദ്ര അനുമതി കിട്ടുന്ന മുറയ്‌ക്ക് മുന്നോട്ട് പോകുമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: 2-ാം മോദി സര്‍ക്കാരിന്റെ അവസാന സമ്ബൂര്‍ണ ബജറ്റ് അവതരണം തുടക്കം കുറിച്ചതിന് പിന്നാലെ സില്‍വര്‍ ലൈന്‍ പദ്ധതിയെപ്പറ്റി പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വാദിച്ചു. കേന്ദ്ര അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്ര അനുമതി കിട്ടുന്ന മുറയ്‌ക്ക് സില്‍വര്‍ ലൈനിന്റെ തുടര്‍ നടപടി സ്വീകരിക്കും. 2013-ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ നിബന്ധനകള്‍ പാലിക്കും. അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയും എതിര്‍പ്പും പരിഹരിക്കും. 50 വര്‍ഷത്തിനകം തിരിച്ചടക്കാവുന്ന വ്യവസ്ഥയില്‍ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും വായ്പാ സമാഹരണത്തിനുള്ള സാമ്ബത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

prp

Leave a Reply

*