തിരുവല്ലയിലെ സ്‌കൂളില്‍ ആയയെ മര്‍ദിച്ച സംഭവം; അധ്യാപികയ്‌ക്കെതിരെ കേസെടുത്തു

പത്തനംതിട്ട: തിരുവല്ലയിലെ സ്‌കൂളില്‍ കുട്ടികളുടെ മുന്നില്‍വച്ച്‌ ആയയെ മര്‍ദിച്ച പ്രീപ്രൈമറി അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു.ഇരുവള്ളിപ്പറ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ശാന്തമ്മ സണ്ണിക്കെതിരെയാണ് കേസെടുത്തത്. മൊഴിയെടുത്ത ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ചൊവ്വാഴ്ചയാണ് സംഭവം. സ്‌കൂളിലെ കര്‍ട്ടന്‍ നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അധ്യാപിക, ആയയായ ബിജി മാത്യൂവിനെ മര്‍ദിക്കുകയായിരുന്നു. ക്ലാസ് മുറിയില്‍ കുട്ടികളുടെ കണ്‍മുന്നില്‍വച്ചായിരുന്നു മര്‍ദനം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

ബിജി പോലീസില്‍ പരാതി നല്‍കിയതോടെയാണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തത്.

prp

Leave a Reply

*