ഇറക്കുമതി പെട്രോളിന് ബൈ പറഞ്ഞ് ഇലക്‌ട്രിക്കിനെ സ്വീകരിക്കാന്‍ മോദിസര്‍ക്കാര്‍ ബഡ്ജറ്റില്‍ കൊണ്ടുവന്നത് മൂന്ന് കാര്യങ്ങള്‍

ഇറക്കുമതി പെട്രോളിന് ബൈ പറഞ്ഞ്  ഇലക്‌ട്രിക്കിനെ സ്വീകരിക്കാന്‍ മോദിസര്‍ക്കാര്‍ ബഡ്ജറ്റില്‍ കൊണ്ടുവന്നത് മൂന്ന് കാര്യങ്ങള്‍

വിദേശനാണ്യ ചോര്‍ച്ച തടയുന്നതിനും, അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുമായി ഇറക്കുമതി പെട്രോളിന് ബൈ പറയാന്‍ ഏറെ നാളായി മോദി സര്‍ക്കാര്‍ പരിശ്രമിക്കുകയാണ്.

ഈ ബഡ്ജറ്റിലും ഹരിത ഊര്‍ജത്തിനും, ഇലക്‌ട്രിക് വാഹന ഉപയോഗം വര്‍ദ്ധിപ്പിക്കുവാനും ശ്രദ്ധേയമായ നടപടികള്‍ മോദി സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ പ്രധാനമായും മൂന്ന് കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്.

ഇലക്‌ട്രിക് ബാറ്ററികളുടെ കസ്റ്റം ഡ്യൂട്ടി ഒഴിവാക്കും

രാജ്യത്ത് ഇലക്‌ട്രിക് വാഹന നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇവി ബാറ്ററികളായി ഉപയോഗിക്കുന്ന ലിഥിയം അയണ്‍ സെല്ലുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സാധനങ്ങളുടേയും, നിര്‍മ്മാണ യന്ത്രങ്ങളുടേയും ഇറക്കുമതി തീരുവയ്ക്ക് നല്‍കിയിരിക്കുന്ന ഇളവ് ഈ സാമ്ബത്തിക വര്‍ഷത്തേയ്ക്കു കൂടി നീട്ടി. ഇതിലൂടെ ബാറ്ററി ഭാഗങ്ങള്‍ പ്രാദേശികമായി നിര്‍മ്മിക്കാനാവും എന്ന് സര്‍ക്കാര്‍ കരുതുന്നു. ഇതിലൂടെ ബാറ്ററിയുടെ വില കുറയുകയും, ഇലക്‌ട്രിക് വാഹനങ്ങള്‍ സാധാരണക്കാരനും വാങ്ങാവുന്ന സ്ഥിതിയിലെത്തുകയും ചെയ്യും. ഫലത്തില്‍ കൂടുതല്‍ ഇവികള്‍ പുറത്തിറക്കാന്‍ കമ്ബനികള്‍ക്ക് കഴിയും.

എഥനോള്‍ മിശ്രിതം ഉല്‍പ്പാദനം കൂട്ടും

2025 മുതല്‍ പെട്രോളില്‍ എഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് 20 ശതമാനമാക്കി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. എഥനോള്‍ മിശ്രിതം ഉല്‍പ്പാദനം കൂട്ടുന്നതിനായി എഥൈല്‍ ആല്‍ക്കഹോളിനെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിലൂടെ ഇറക്കുമതി എണ്ണയുടെ അളവ് കുറയ്ക്കാനാവും. പത്ത് ശതമാനം കുറവ് അധികമായി ഉണ്ടായാല്‍ പോലും വര്‍ഷം കോടിക്കണക്കിന് രൂപയുടെ വിദേശ നാണ്യ ചോര്‍ച്ച ഇതിലൂടെ തടയാനാവും.

സര്‍ക്കാര്‍ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യും

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനിച്ചു. ഇതിന് പകരം ഹരിതോര്‍ജ്ജത്തിലോ, വൈദ്യുതിയിലോ ഓടുന്ന വാഹനങ്ങളാവും വാങ്ങുക. വാഹന സ്‌ക്രാപ്പേജ് നയം ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. കാര്‍ നിര്‍മാതാക്കള്‍ക്ക് ഏറെ ഗുണകരമാവും ഈ സര്‍ക്കാര്‍ നീക്കം. പഴയ ആംബുലന്‍സുകളും പൊളിക്കാന്‍ നല്‍കി പകരം പുതിയവ വാങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

prp

Leave a Reply

*