കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 200 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,200 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 5275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമാകുന്നത്. ഒരു ഘട്ടത്തില്‍ 42,500ലേക്ക് നീങ്ങി സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡ് ഇട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 42,000ന് മുകളില്‍ തന്നെയാണ് സ്വര്‍ണവില. സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് പ്രവചനം. ആഗോള സാമ്ബത്തിക പ്രതിസന്ധി അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. […]
Category:
ഇടുക്കി തമിഴ്നാടിന് വിട്ടു കൊടുക്കണം.
കോട്ടയം . വന്യമൃഗങ്ങള്‍ പെരുകി നാട്ടിലിറങ്ങി ജനങ്ങളെ കൊല്ലുന്നത് ഒഴിവാക്കാന്‍ അവയെ വെടിവച്ചു കൊന്ന ശേഷം ഇറച്ചി വിറ്റ് സര്‍ക്കാര്‍ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കണമെന്ന് ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങള്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. ഇതിനെ എതിര്‍ക്കുന്ന പരിസ്ഥിതിവാദികളുടെ കരണത്തടിക്കണം. നാലുവര്‍ഷത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ 105 പേരാണ് മരിച്ചത്. ഇടുക്കി ജില്ല സമ്ബൂര്‍ണ വനമായി മാറ്റി കോടികളുടെ കാര്‍ബണ്‍ ഫണ്ട് തട്ടാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ജില്ലയിലെ കര്‍ഷകരുടെയും മുല്ലപ്പെരിയാര്‍ […]
ലോകത്തിനുമുന്നില്‍ അഭിമാനത്തോടെ ഭാരതം
ബഹുമാനപ്പെട്ട അംഗങ്ങളേ… പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്തു പ്രസംഗിക്കുമ്ബോള്‍ ഏറെ സന്തോഷമുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം പൂര്‍ത്തിയാക്കി അമൃതകാലത്തിലേക്ക് പ്രവേശിച്ചത്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ഉജ്വലമായ ഭൂതകാലത്തെയും ആവേശഭരിതമായ നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളേയും ഭാരതത്തിന്റെ സുവര്‍ണ്ണ ഭാവിയുമായി ബന്ധിപ്പിക്കുന്നതാണ് സ്വാതന്ത്ര്യത്തിന്റെ അമൃതകാലം. വികസിത ഭാരതത്തിന്റെ സൃഷ്ടിക്ക് 25 വര്‍ഷം നീണ്ടുനില്‍ക്കുന്ന അമൃതകാലം വഴിതുറക്കും. ഓരോ പൗരനും അവരുടെ കടമകളെ ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ പ്രാപ്തമാക്കുന്ന കാലമാണിത്. നമ്മുടെ മുഴുവന്‍ കഴിവുകളും […]
ലോക്‌സഭയില്‍ ബജറ്റ് അവതരണം തുടങ്ങി; 157 പുതിയ നഴ്സിങ് കോളേജുകള്‍, കാര്‍ഷിക വായ്പ 20 ലക്ഷം കോടി
ന്യൂഡല്ഹി> നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്ക്കാരിന്റെ അവസാന സമ്ബൂര്ണ ബജറ്റിന് തുടക്കമായി.ലോക്സഭയില് ധനമന്ത്രി നിര്മല സീതാരാമന് 11 മണിക്കാണ് ബജറ്റവതരണം തുടങ്ങിയത്. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നു- ധനമന്ത്രി പറഞ്ഞു. കൃഷി അനുബന്ധ സ്റ്റാര്ട്ടപ്പുകള്ക്കായി പ്രത്യേക ഫണ്ട് വരുമെന്ന് ധനമന്ത്രി ബജറ്റില് വ്യക്തമാക്കി.ഡിജിറ്റല് പെയ്മെന്റിലുണ്ടായ വളര്ച്ചയിലൂടെ ഇന്ത്യന് സമ്ബദ്വ്യവസ്ഥ ഏറെ മുന്നേറിയെന്നും നിര്മല സീതാരാമന് പറഞ്ഞു ബജറ്റ് വിവരങ്ങള് 1. പിഎം ഗരീബ് കല്യാണ് അന്ന യോജന പദ്ധതി ഒരു വര്ഷം കൂടി തുടരും.എല്ലാ […]
ഹര്‍ഭജനോ, അശ്വിനോ അല്ല! ഐ.പി.എല്ലില്‍ ക്രിസ് ഗെയിലിനെ വെള്ളം കുടുപ്പിച്ച ബൗളര്‍ ഈ 29കാരന്‍…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ യൂനിവേഴ്സല്‍ ബോസായ ക്രിസ് ഗെയില്‍ തീര്‍ത്ത റണ്‍മഴ കാണികള്‍ക്ക് മറക്കാനാകില്ല. പണക്കൊഴുപ്പിന്‍റെ മേളയായ ഐ.പി.എല്ലില്‍ ഈ ഇടംകൈയന്‍ ബാറ്റര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചാലഞ്ചേഴ്സ് ബംഗ്ലൂര്‍, പഞ്ചാബ് കിങ്സ് ടീമുകളില്‍ കളിച്ചിട്ടുണ്ട്. ഇതുവരെയുള്ള 15 സീസണുകളില്‍ 13ലും താരം കളിച്ചിട്ടുണ്ട്. ഒരുപിടി ബാറ്റിങ് റെക്കോഡുകളും താരത്തിന്‍റെ പേരിലുണ്ട്. 43കാരനായ വെസ്റ്റീന്‍ഡീസ് താരം ബൗളര്‍മാരുടെ പേടി സ്വപ്നമായിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ റെക്കോഡ് ഗെയിലിന്‍റെ പേരിലാണ്. 142 മത്സരങ്ങളില്‍നിന്നായി […]
പൊലീസുകാരെ ഒരു ദാക്ഷിണ്യവുമില്ലാതെ ആക്രമിക്കുന്ന ചെങ്കീരി ഷൈജു പിടിയില്‍, പൊക്കിയത് കടുത്ത ശത്രുവിന്റെ മടയില്‍ നിന്ന്
കൊല്ലം: കുണ്ടറയില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസിന് നേരെ വടിവാള്‍ വീശി കായലില്‍ ചാടി രക്ഷപ്പെട്ട ഗുണ്ടാ സംഘത്തെ സാഹസികമായി കുണ്ടറ പൊലീസ് കീഴടക്കി. പ്രതികളുടെ ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പേരയം കരിക്കുഴി ലൈവി ഭവനില്‍ ആന്റണി ദാസ് (26), കരിക്കുഴി ലിജോ ഭവനില്‍ ലിയോ പ്ലാസിഡ് (27), ഇവരെ ഒളിവില്‍ താമസിപ്പിച്ച കുമ്ബളം പാവട്ടുമൂലയില്‍ കുരിശടിക്ക് സമീപം ചെങ്കീരി ഷൈജു എന്നിവരെയാണ് പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴടക്കിയത്. കഴിഞ്ഞ നാല് ദിവസമായി ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നലെ […]
ആണവ ഉപകരണം നഷ്ടപ്പെട്ടു, ക്യാപ്‌സൂള്‍ വലിപ്പം, ഓസ്‌ട്രേലിയയില്‍ വന്‍ തെരച്ചില്‍
കാന്‍ബെറ: ട്രക്കില്‍ കൊണ്ടു പോകുന്നതിനിടെ ഓസ്‌ട്രേലിയയില്‍ ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ക്യാപ്‌സൂള്‍ കളഞ്ഞുപോയി. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്ബ് ഖനിയില്‍ നിന്ന് 1400 കിലോമീറ്റര്‍ അകലെ പെര്‍ത്ത് നഗരത്തിലെ സ്റ്റോറിലേക്കു കൊണ്ടുപോയ ഗുളികവലുപ്പത്തിലുള്ള ഉപകരണമാണ് കളഞ്ഞുപോയത്. ആണവ വികിരണ വസ്തുക്കള്‍ കണ്ടെത്താനുള്ള ഡിറ്റക്ടറുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ച് ഓസ്ട്രേലിയന്‍ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജന്‍സികള്‍ തുടങ്ങിയവര്‍ തിരച്ചിലില്‍ നടത്തുകയാണ്. ഇതുവരെ 660 കിലോമീറ്ററോളം പ്രദേശത്ത് തെരച്ചില്‍ കഴിഞ്ഞു. ജിപിഎസ് സംവിധാനത്തിലെ വിവരം […]
ജനുവരിയിലെ ജി.എസ്.ടി പിരിവ് 1.55 ലക്ഷം കോടി; ഈ വര്‍ഷത്തെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന തുക
ന്യൂഡല്‍ഹി: ജനുവരി മാസത്തിലെ ജി.എസ്.ടി പിരിവ് 1.55 ലക്ഷം കോടി. ഈ വര്‍ഷത്തെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന പിരിവാണ് ജനുവരിയിലുണ്ടായത്. ധനമന്ത്രാലയമാണ് ജി.എസ്.ടി പിരിവ് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. 1,55,922 കോടിയാണ് ജനുവരി 31ന് അഞ്ചു മണി വരെ ജി.എസ്.ടിയായി പിരിച്ചത്. ഇതില്‍ സി.ജി.എസ്.ടിയായി 28,963 കോടിയും എസ്.ജി.എസ്.ടിയായി 36,730 കോടിയും പിരിച്ചു. 79,599 കോടിയാണ് ഐ.ജി.എസ്.ടി. 10,630 കോടിയാണ് വിവിധ സെസുകളെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ഈ സാമ്ബത്തിക വര്‍ഷത്തില്‍ ഇത് മൂന്നാം തവണയാണ് ജി.എസ്.ടി […]
‘എന്റെ കൊച്ചു പങ്കു… നിന്നെയോര്‍ത്ത് അഭിമാനം മാത്രം’, മകളുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ആശ ശരത്
മകള്‍ ഉത്തരയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് നടി ആശ ശരത്. ‘എന്റെ കൊച്ചു പങ്കു യുകെയിലെ വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അനലിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയതു കണ്ടപ്പോള്‍ ഞാന്‍ സന്തോഷത്താല്‍ മതിമറന്നു. എപ്പോഴും ഓര്‍ക്കുക, നീ വിശ്വസിക്കുന്നതിനേക്കാള്‍ ധീരയാണ് നീ, വിചാരിച്ചതിനേക്കാള്‍ ശക്തയും, മിടുക്കിയുമാണ്. നീ അറിയുന്നതിലും കൂടുതല്‍സ്നേഹിക്കപ്പെടുന്നവളുമാണ് നീ. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു’ ആശ ശരത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ കുറിപ്പിന് താഴെ നിരവധിയാളുടെ ഉത്തരയ്ക്ക് അഭിനന്ദനമറിയിച്ച് എത്തി. നടി ആശ ശരത്തിന്റെ […]
പ്രധാനമന്ത്രികാര്യാലയം പറയുന്നു ; ‘പിഎം കെയേഴ്സ് ഫണ്ട് പൊതുസ്ഥാപനം അല്ല’
ന്യൂഡല്‍ഹി പിഎം കെയേഴ്സ് ഫണ്ട് ‘പൊതുസ്ഥാപനം’ അല്ലെന്നും വിവരാവകാശനിയമത്തിന് കീഴില്‍ വരില്ലെന്നും പ്രധാനമന്ത്രി കാര്യാലയം. പൊതുജീവകാരുണ്യ ട്രസ്റ്റെന്ന നിലയിലാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിച്ചത്. അതിനാല്‍, ഭരണഘടനയ്ക്കോ പാര്‍ലമെന്റിനോ നിയമസഭകള്‍ക്കോ കീഴിലല്ല. ഈ സാഹചര്യത്തില്‍, പിഎം കെയേഴ്സ് ഫണ്ട് വിവരാവകാശനിയമ പരിധിയിലല്ലെന്നും പ്രധാനമന്ത്രി കാര്യാലയം അണ്ടര്‍സെക്രട്ടറി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. ഭരണഘടനയുടെ 12–-ാം അനുച്ഛേദപ്രകാരം പിഎം കെയേഴ്സ് ഫണ്ടിനെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫണ്ടായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമ്യക്‌അഗര്‍വാള്‍ നല്‍കിയ ഹര്‍ജിയിലാണ് പ്രധാനമന്ത്രി കാര്യാലയം മറുപടി […]










