പ്രധാനമന്ത്രികാര്യാലയം പറയുന്നു ; ‘പിഎം കെയേഴ്‌സ്‌ ഫണ്ട്‌ പൊതുസ്ഥാപനം അല്ല’

ന്യൂഡല്‍ഹി

പിഎം കെയേഴ്സ് ഫണ്ട് ‘പൊതുസ്ഥാപനം’ അല്ലെന്നും വിവരാവകാശനിയമത്തിന് കീഴില്‍ വരില്ലെന്നും പ്രധാനമന്ത്രി കാര്യാലയം.

പൊതുജീവകാരുണ്യ ട്രസ്റ്റെന്ന നിലയിലാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിച്ചത്. അതിനാല്‍, ഭരണഘടനയ്ക്കോ പാര്‍ലമെന്റിനോ നിയമസഭകള്‍ക്കോ കീഴിലല്ല. ഈ സാഹചര്യത്തില്‍, പിഎം കെയേഴ്സ് ഫണ്ട് വിവരാവകാശനിയമ പരിധിയിലല്ലെന്നും പ്രധാനമന്ത്രി കാര്യാലയം അണ്ടര്‍സെക്രട്ടറി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു.

ഭരണഘടനയുടെ 12–-ാം അനുച്ഛേദപ്രകാരം പിഎം കെയേഴ്സ് ഫണ്ടിനെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫണ്ടായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമ്യക്‌അഗര്‍വാള്‍ നല്‍കിയ ഹര്‍ജിയിലാണ് പ്രധാനമന്ത്രി കാര്യാലയം മറുപടി സത്യവാങ്മൂലം നല്‍കിയത്. പിഎം കെയേഴ്സ് ഫണ്ടിലേക്ക് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്വമേധയാ സംഭാവനകള്‍ നല്‍കാം. സര്‍ക്കാരുകളുടെ ബജറ്റ് വകയിരുത്തലോ പൊതുമേഖലാസ്ഥാപനങ്ങളുടെ നീക്കിയിരുപ്പോ സ്വീകരിക്കാറില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

prp

Leave a Reply

*