യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നിരവധി ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: മധുര റെയില്‍വെ ഡിവിഷന്‍ യാര്‍ഡുകളുടെ അറ്റകുറ്റ പണിയെ തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ റദ്ദാക്കുന്നതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. തിരുച്ചെന്തൂര്‍-പാലക്കാട് എക്‌സ്പ്രെസ് ആറ്, ഏഴ്, എട്ട് തീയതികളിലും പാലക്കാട്- തിരുച്ചെന്തൂര്‍ എക്‌സ്‌പ്രെസ് പൂര്‍ണമായി റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്- തിരുച്ചെന്തൂര്‍ എക്‌സ്‌പ്രെസ് ദിണ്ടിഗലിനും തിരുച്ചെന്തൂറിനും ഇടയിലാണ് റദ്ദാക്കിയിട്ടുള്ളത്. തിരുവനന്തപുരം- മധുര അമൃത എക്‌സ്‌പ്രസ് ആറ്, ഏഴ് തീയതികളില്‍ കുടൈ നഗറിലും മധുരയ്ക്കുമിടയില്‍ റദ്ദാക്കിയിട്ടുണ്ട്. മധുര-തിരുവനന്തപുരം എക്‌സ്‌പ്രെസ് ആറ്, ഏഴ്, എട്ട് തീയതികളില്‍ മധുരയ്‌ക്കും കുടൈ നഗറിനുമിടയില്‍ […]

ചാര ബലൂണ്‍ വെടിവെച്ചിട്ടതിനെതിരെ ചൈന; അമേരിക്ക അനിവാര്യമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

ബെയ്ജിംഗ്: ചാരബലൂണ്‍ വെടിവെച്ചിട്ടതില്‍ യുഎസിനെതിരെ ചൈന. അമേരിക്ക ‘അനിവാര്യമായ പ്രതികരണം’ നേരിടേണ്ടി വരുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയുടെ നടപടി അന്താരാഷ്‌ട്ര നിയമ നടപടിക്രമത്തിന്റെ ലംഘനമാണെന്നും പ്രസ്താവനയില്‍ ചൈന കുറ്റപ്പെടുത്തി. പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ചൈനീസ് ചാര ബലൂണിനെ സൈന്യം വെടിവെച്ച്‌ വീഴ്‌ത്തിയിരുന്നു. യുദ്ധവിമാനങ്ങളിലെ മിസൈല്‍ ഉപയോഗിച്ചാണ് ബലൂണ്‍ വെടിവെച്ചിട്ടത്. സമുദ്രത്തില്‍ വീണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി സൈന്യം പരിശോധനകള്‍ നടത്തുകയാണ്. അവശിഷ്ടങ്ങള്‍ താഴേയ്‌ക്ക് പതിച്ച്‌ വലിയ അപകടമുണ്ടാകാനുള്ള സാദ്ധ്യയുള്ളതിനാല്‍ ബലൂണ്‍ […]

‘അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തുന്നതിന് പിന്നില്‍ ഇടത്-ജിഹാദി സഖ്യം’; വിദ്വേഷ പ്രചാരണവുമായി കാസ

കൊച്ചി: അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനത്തിന് പിന്നില്‍ ‘ഇടത്-ജിഹാദി’ സഖ്യമെന്ന് കാസ (ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍). ഉടമസ്ഥര്‍ കുടുംബസമേതം വിദേശത്തായതിനാല്‍ കേരളത്തില്‍ ഏറ്റവും അധികം വീടുകള്‍ താമസമില്ലാതെ അടഞ്ഞു കിടക്കുന്നത് ക്രിസ്ത്യന്‍ സമുദായത്തിന്‍റെതാണ്. ഈ വീടുകളും സ്ഥലങ്ങളും ചുളുവിലയ്ക്ക് വാങ്ങിയെടുക്കുക, അത്തരം വീടുകള്‍ ധാരാളമുള്ള ക്രിസ്ത്യന്‍ ഏരിയകളിലേക്ക് കടന്നു കയറുക എന്നുള്ള ജിഹാദികളുടെ ലക്ഷ്യത്തിന് സഹായം ചെയ്തു കൊടുക്കാനുള്ള നീക്കമാണ് കേരള സര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റിലൂടെ നടത്തിയിരിക്കുന്നതെന്നും […]

മുംബൈ തെരുവുകളില്‍ കറങ്ങി നടക്കുന്ന ഈ പച്ചപ്പരിഷ്‌കാരിയെ മനസിലായോ? മൂക്കത്ത് വിരല്‍വച്ച്‌ സോഷ്യല്‍ മീഡയ

താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എല്ലാകാലത്തും ഒരു പ്രത്യേക ഉത്സാഹം തന്നെയായിരിക്കും. ഇതിനുള്ള കാരണം എന്താണെന്നാല്‍ താരങ്ങളെ നമ്മള്‍ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ് നമ്മള്‍ ഇവരെ കാണുന്നതും സ്‌നേഹിക്കുന്നതും എന്നതുകൊണ്ടുമാണ്. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങള്‍ എല്ലാം നാം ഇരുകൈയും നീട്ടി സ്വീകരിക്കും എന്ന് അറിയാവുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇവരുടെ വിശേഷങ്ങള്‍ വലിയ പ്രാധാന്യമാണ് എപ്പോഴും വാര്‍ത്തകളില്‍ നല്‍കാറുള്ളത്. ഇപ്പോള്‍ ഒരു നടിയുടെ കുറച്ചു ചിത്രങ്ങളാണ് വയറലായി മാറിക്കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങള്‍ എല്ലാം […]

‘നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച്‌ തിരുവാതിര കളിച്ച്‌ വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം’; ജോയ് മാത്യു

സംസ്ഥാന ബജറ്റിലെ നികുതി വര്‍ധവിനെ രൂക്ഷമായി പരിഹസിച്ച്‌ നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയില്‍ ജനങ്ങള്‍ക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരും. ഒരു ചുകപ്പന്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോള്‍ നമ്മള്‍ കാണുന്ന സ്വപ്നം. അതിനാല്‍ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച്‌ പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച്‌ തിരുവാതിര കളിച്ച്‌ നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം അങ്ങിനെ മുതലാളിത്തത്തിനെതിരെ നമുക്ക് ഒറ്റക്കെട്ടായി ആഞ്ഞടിക്കാമെന്ന് ജോയ് മാത്യു കുറിച്ചു. […]

തിരുവനന്തപുരത്ത് സ്വന്തമായൊരു പ്രീമിയം അപ്പാർട്ട്മെന്റ് എന്നത് ഇനി സ്വപ്നമല്ല.

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ നിന്നും 500 മീറ്റർ അടുത്ത്, നഗരത്തിന്റെ ഹൃദയ ഭാഗത്തായി ഒരു വീട് സ്വപ്നം കാണുന്നവരാണോ നിങ്ങൾ? എന്നാൽ, തൈക്കാട് 48 സെൻറ് സ്ഥലത്തായി നിര്‍മ്മാണം പൂർത്തിയാകാറായ, പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ PRS ബിൽഡേഴ്സിന്റെ പുതിയ പ്രൊജക്ട് “പരം രത്ന”യിൽ നിന്നും ഇപ്പോള്‍ ആകര്‍ഷകമായ വിലയ്ക്ക് അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യാം. കൺസ്ട്രക്ഷൻ മേഖലയിൽ 90 വര്ഷങ്ങളുടെ പാരമ്പര്യം ഉള്ള PRS ബിൽഡർസ് 12 നിലകളിലായി നൂതന സൗകര്യങ്ങളോട് കൂടിയ അറുപത്തിരണ്ട്‍ 2 & 3 BHK […]

ചുവന്ന കൊടി നാട്ടി, കോമ്ബൗണ്ടില്‍ മാലിന്യം തള്ളി; എംപിയായപ്പോള്‍ അതിക്രമം കൂടി; പരാതിയുമായി പിടി ഉഷ

ന്യൂഡല്‍ഹി: ബാലുശേരി കിനാലൂരിലെ ഉഷാ സ്‌കൂളില്‍ ചിലര്‍ അതിക്രമിച്ച്‌ കയറിയെന്ന് പിടി ഉഷ എംപി. നേരത്തെയും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ മതിയായ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എംപി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ ഭൂമിയില്‍ പഞ്ചായത്തിന്റെ അനുമതിയോട അനധികൃത നിര്‍മാണം നടക്കുകയാണെന്നും ഉഷ പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മതില്‍ കെട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോയിരുന്നു. അന്ന് മതില്‍ നിര്‍മ്മിക്കാന്‍ സ്‌പോണ്‍സര്‍ മാര്‍ ഉണ്ടായിരുന്നു. അത് നടന്നില്ല. എന്നാല്‍ ഇന്ന് […]

കുഞ്ഞുവാവയെ പ്രതീക്ഷിച്ച്‌ ആശുപത്രിയിലേക്ക്; അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരോടെ നാട്

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ദാരുണ സംഭവത്തില്‍ കാര്‍ കത്തിയമര്‍ന്ന് പ്രീജിത്തും റിഷയും മരിച്ചതോടെ ഒറ്റയ്ക്കായത് അവരുടെ മകള്‍ ശ്രീപാര്‍വതിയാണ്. അച്ഛന്‍ പ്രജിത്തിനും അമ്മ റീഷയ്ക്കുമൊപ്പം കുഞ്ഞുവാവയെ പ്രതീക്ഷിച്ച്‌ രാവിലെ കാറില്‍ അവര്‍ക്കൊപ്പം ആശുപത്രിയിലേക്ക് ശ്രീപാര്‍വതിയും ഉണ്ടായിരുന്നു, പുറകിലത്തെ സീറ്റില്‍. എന്നാല്‍ ആ യാത്ര എത്തിയത് അപ്രതീക്ഷിതമായ ദുരന്തത്തിലേക്കും.(sreeparvathi lost her father and mother car fire accident kannur) അമ്മയും അച്ഛനും കാറിനുള്ളില്‍ കത്തിയെരിയുന്നത് കണ്ട് എട്ടുവയസുകാരി സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ണീരണിയിച്ചു.കാര്‍ കത്തിയ സംഭവം കുഞ്ഞുമനസില്‍ […]

ന്യൂമോണിയ മാറാന്‍ ‘മന്ത്രവാദം’;മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത് 51 തവണ,ദാരുണാന്ത്യം

മധ്യപ്രദേശില്‍ മാതാപിതാക്കളുടെ സമ്മതത്തോടെ നടത്തിയ മന്ത്രവാദത്തെ തുടര്‍ന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാനാണ് ഇരുമ്ബ് ദണ്ഡ് പഴുപ്പിച്ച്‌ കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. 51 തവണയാണ് കുഞ്ഞിനെ പൊള്ളിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 ദിവസം മുമ്ബാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. മൃതദേഹം സംസ്‌കരിച്ചതിനാല്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഗോത്രവര്‍ഗ മേഖലയായ ഷാഡോളിലാണ് സംഭവം. ഗോത്രവര്‍ഗ മേഖലയില്‍ ന്യൂമോണിയ മാറാന്‍ ഇരുമ്ബ് ദണ്ഡ് പഴുപ്പിച്ച്‌ പൊള്ളലേല്‍പ്പിക്കുന്നത് സാധാരണയാണെന്ന് പൊലീസ് പറഞ്ഞു.

വിദേശത്ത് നിന്ന് ആയുധം വാങ്ങാന്‍ കേന്ദ്രം ചെലവിട്ടത് 2 ലക്ഷം കോടി രൂപ

കഴിഞ്ഞ വര്‍ഷത്തിനിടെ വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രതിരോധ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ വിനിയോഗിച്ചത് 1.9 ലക്ഷം കോടി രൂപ (24 ബില്ല്യണ്‍ ഡോളര്‍). അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ആയുധങ്ങള്‍ വാങ്ങിയത്. തോക്കുകള്‍, റോക്കറ്റുകള്‍, പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങിയവക്കായാണ് ഈ തുക വിനിയോഗിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 2020-2021 വര്‍ഷത്തിലാണ് വിദേശ ആയുധങ്ങള്‍ വാങ്ങാന്‍ ഏറ്റവും അധികം തുക വിനിയോഗിച്ചത്. 43916 […]