ന്യൂമോണിയ മാറാന്‍ ‘മന്ത്രവാദം’;മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത് 51 തവണ,ദാരുണാന്ത്യം

മധ്യപ്രദേശില്‍ മാതാപിതാക്കളുടെ സമ്മതത്തോടെ നടത്തിയ മന്ത്രവാദത്തെ തുടര്‍ന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

ന്യൂമോണിയ മാറാനാണ് ഇരുമ്ബ് ദണ്ഡ് പഴുപ്പിച്ച്‌ കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. 51 തവണയാണ് കുഞ്ഞിനെ പൊള്ളിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

15 ദിവസം മുമ്ബാണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. മൃതദേഹം സംസ്‌കരിച്ചതിനാല്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഗോത്രവര്‍ഗ മേഖലയായ ഷാഡോളിലാണ് സംഭവം. ഗോത്രവര്‍ഗ മേഖലയില്‍ ന്യൂമോണിയ മാറാന്‍ ഇരുമ്ബ് ദണ്ഡ് പഴുപ്പിച്ച്‌ പൊള്ളലേല്‍പ്പിക്കുന്നത് സാധാരണയാണെന്ന് പൊലീസ് പറഞ്ഞു.

prp

Leave a Reply

*