കുഞ്ഞുവാവയെ പ്രതീക്ഷിച്ച്‌ ആശുപത്രിയിലേക്ക്; അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരോടെ നാട്

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ദാരുണ സംഭവത്തില്‍ കാര്‍ കത്തിയമര്‍ന്ന് പ്രീജിത്തും റിഷയും മരിച്ചതോടെ ഒറ്റയ്ക്കായത് അവരുടെ മകള്‍ ശ്രീപാര്‍വതിയാണ്.

അച്ഛന്‍ പ്രജിത്തിനും അമ്മ റീഷയ്ക്കുമൊപ്പം കുഞ്ഞുവാവയെ പ്രതീക്ഷിച്ച്‌ രാവിലെ കാറില്‍ അവര്‍ക്കൊപ്പം ആശുപത്രിയിലേക്ക് ശ്രീപാര്‍വതിയും ഉണ്ടായിരുന്നു, പുറകിലത്തെ സീറ്റില്‍. എന്നാല്‍ ആ യാത്ര എത്തിയത് അപ്രതീക്ഷിതമായ ദുരന്തത്തിലേക്കും.(sreeparvathi lost her father and mother car fire accident kannur)

അമ്മയും അച്ഛനും കാറിനുള്ളില്‍ കത്തിയെരിയുന്നത് കണ്ട് എട്ടുവയസുകാരി സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ണീരണിയിച്ചു.കാര്‍ കത്തിയ സംഭവം കുഞ്ഞുമനസില്‍ വലിയ ആഘാതമുണ്ടാക്കി. ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ കിടക്കുമ്ബോഴും ശ്രീപാര്‍വതി അച്ഛനും അമ്മയും എവിടെയെന്നായിരുന്നു ചോദിച്ചുകൊണ്ടേയിരുന്നത്.

പ്രിയപ്പെട്ടവരുടെയെല്ലാം അന്തിമോപചാരമേറ്റുവാങ്ങിയാണ് പ്രജിത്തും റീഷയും യാത്രയായത്. വ്യാഴാഴ്ച രാത്രി എട്ടോടെ ഇരുവരുടെയും മൃതദേഹം കുറ്റിയാട്ടൂര്‍ കുറ്റിയാട്ടൂര്‍ ചട്ടുകപ്പാറയിലെ ശാന്തിവനത്തില്‍ സംസ്‌കരിച്ചു.

വാഹനത്തിനുള്ളില്‍നിന്ന് പ്രജിത്തും റീഷയും നിലവിളിക്കുന്നുണ്ടായിരുന്നു. കാറിനടുത്തേക്ക് ആളുകള്‍ ഓടിയെത്തുന്നുണ്ടെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാന്‍ കഴിയാത്തവിധം തീ പടര്‍ന്നിരുന്നു. കാറിന്റെ മുന്‍വാതില്‍ തുറക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചൂട് സഹിക്കാനാകാതെ പിന്‍വാങ്ങിയിരുന്നു.

prp

Leave a Reply

*