കാസര്‍കോട്; മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയതിനു കസ്റ്റഡിയിലെടുത്ത പ്രതി എസ്‌ഐയുടെ ചെവി കടിച്ചുമുറിച്ചു. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ എംവി വിഷ്ണുപ്രസാദിനാണ് പ്രതിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. കസ്റ്റഡിയിലെടുത്ത മധൂര്‍ സ്വദേശി സ്റ്റനി റോഡ്രിഗസ് (48) ആണ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്‌ഐയുടെ ചെവി കടിച്ചുമുറിച്ചത്. മദ്യലഹരിയില്‍ സ്റ്റനി ഓടിച്ചിരുന്ന ബൈക്ക് ഉളിയത്തടുക്കയില്‍വെച്ച് ഒരു വാനുമായി കൂട്ടിമുട്ടി. അപകടത്തെ തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. വിവരമറിഞ്ഞ് എസ്‌ഐയും സംഘവുമെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടര്‍നടപടികള്‍ക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്ബോഴാണ് പ്രതി അക്രമാസക്തനായത്. തടയാന്‍ ശ്രമിച്ച […]
Category:
തമിഴ്‌നാട്ടില്‍ ശക്തമായ മഴ; സ്‌കളൂകളും കോളജുകളും അടച്ചു
ചെന്നൈ: ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തുടര്‍ച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, പുതുക്കോട്ടൈ തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് ഈ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നത്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ നാഗപട്ടണം, തിരുവാരൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്നലെയും അവധി പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട […]
ഹരിദ്വാറില്‍ ബുള്‍ഡോസര്‍ കയറ്റിയിറക്കാന്‍ യോഗി ആദിത്യനാഥ് ; കുടിലുകളില്‍ തൊട്ടാല്‍ വിവരമറിയുമെന്ന് വെല്ലുവിളിച്ച് അഘാര സന്യാസിമാര്‍
ഡറാഡൂണ്‍: അനധികൃത കുടിയേറ്റം ആരോപിച്ച് തങ്ങളുടെ കുടിലുകള്‍ക്ക് മുകളിലൂടെ ബുള്‍ഡോസര്‍ കയറ്റിയിറക്കാനുള്ള നീക്കത്തില്‍ യോഗി സര്‍ക്കാരിനെതിരേ അഘോരസന്യാസിമാര്‍. നടപടി തിരുത്തിയില്ലെങ്കില്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് ഹരിദ്വാറിലെ ബയ്‌രാഗി സന്യാസിമാര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കടുത്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശ് ജലവിഭവവകുപ്പിന്റെ നീക്കമാണ് വിവാദത്തിലായിരിക്കുന്നത്. കുടിലുകള്‍ തകര്‍ത്താല്‍ ഫെബ്രുവരി 13 ന് മുമ്ബായി പുനര്‍നിര്‍മ്മിക്കണം എന്നും അല്ലെങ്കില്‍ തങ്ങള്‍ അനിശ്ചിത നിരാഹാരം കിടക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. കുടിയേറ്റം തുടച്ചുമാറ്റുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് അഘാരി സന്യാസിമാരുടെ കുടിലുകള്‍ പൊളിച്ചുമാറ്റിയിരുന്നു. […]
ചുവന്ന കൊടി നാട്ടി, കോമ്ബൗണ്ടില്‍ മാലിന്യം തള്ളി; എംപിയായപ്പോള്‍ അതിക്രമം കൂടി; പരാതിയുമായി പിടി ഉഷ
ന്യൂഡല്‍ഹി: ബാലുശേരി കിനാലൂരിലെ ഉഷാ സ്‌കൂളില്‍ ചിലര്‍ അതിക്രമിച്ച് കയറിയെന്ന് പിടി ഉഷ എംപി. നേരത്തെയും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ മതിയായ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എംപി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ ഭൂമിയില്‍ പഞ്ചായത്തിന്റെ അനുമതിയോട അനധികൃത നിര്‍മാണം നടക്കുകയാണെന്നും ഉഷ പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മതില്‍ കെട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോയിരുന്നു. അന്ന് മതില്‍ നിര്‍മ്മിക്കാന്‍ സ്‌പോണ്‍സര്‍ മാര്‍ ഉണ്ടായിരുന്നു. അത് നടന്നില്ല. എന്നാല്‍ ഇന്ന് […]
അത് തന്‍റെ ധര്‍മ്മമാണെന്ന് തോന്നി, അതിനാല്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്തു -ഋഷി സുനക്
ലണ്ടന്‍: അനേകം വെല്ലുവിളി നിറഞ്ഞതാണെന്നറിഞ്ഞിട്ടും താന്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്തത് അത് തന്‍റെ ധര്‍മ്മമാണെന്ന് തോന്നിയതിനാലാണെന്ന് ഋഷി സുനക്. അധികാരത്തിലെത്തി നൂറുദിവസം പിന്നിട്ടതോടെനുബന്ധിച്ച് ബ്രിട്ടീഷ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഋഷി സുനക് മനസ്സു തുറന്നത്. ബ്രിട്ടണ്‍ അനേകം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയത്ത് എന്തുകൊണ്ടാണ് പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ തയാറായതെന്നായിരുന്നു ചോദ്യം. ‘ഞാന്‍ മറ്റെന്തിനേക്കാളും പൊതു സേവനത്തിലും സേവന മനോഭാവത്തിലുമാണ് വിശ്വസിക്കുന്നത്. ഹിന്ദുമതത്തില്‍ ധര്‍മ്മ എന്നൊരു ആശയമുണ്ട്. എന്നുവെച്ചാല്‍ കര്‍ത്തവ്യം. എനിക്ക് മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നി, […]
ഇന്ധനവില വര്‍ധിപ്പിച്ചത് കേന്ദ്രം, സംസ്ഥാനം രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തത് -എം.വി ഗോവിന്ദന്‍
കൊച്ചി: സംസ്ഥാന ബജറ്റിനെ കുറിച്ച് രുക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സംസ്ഥാനത്തിന്റെ വികസനത്തിന് സഹായിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങളും ബൂര്‍ഷ്വാ പാര്‍ട്ടികളും സര്‍ക്കാറിനെതിരെ കടന്നാക്രമണം നടത്തുകയാണ്. 40,000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നിഷേധിച്ചതിനെക്കുറിച്ച് ആരും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത് കേന്ദ്രസര്‍ക്കാറാണ്. കേന്ദ്രം അനിയന്ത്രിമായി നികുതി കൂട്ടിയതാണ് വില വര്‍ധനവിനിടയാക്കിയത്. സംസ്ഥാനം രണ്ടുരൂപ സെസ് ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും എം.വി […]
വര്‍ഷങ്ങളായി ഒരുമിച്ചു കഴിയുന്നു, നീതുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം രണ്ട് ദിവസം കിടന്നുറങ്ങി; കൊല്ലം സ്വദേശിനിയുടെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കാസര്‍കോട്: കൊല്ലം കൊട്ടിയം സ്വദേശി നീതു കൃഷ്ണന്‍ (30)ബദിയഡുക്ക ഏല്‍ക്കാനയിലെ റബര്‍ എസ്റ്റേറ്റില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകന്‍ വയനാട് പുല്‍പ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യന്‍ (40) പിടിയില്‍. ഇന്നലെ തിരുവനന്തപുരത്തെ ലോഡ്ജില്‍ നിന്നാണ് ബദിയഡുക്ക ഇന്‍സ്‌പെക്ടര്‍ പി.പ്രേംസദന്‍, എസ്.ഐ കെ.പി.വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. റബര്‍ എസ്റ്റേറ്റില്‍ ടാപ്പിംഗിനെത്തിയ ആന്റോക്കൊപ്പമായിരുന്നു നീതു താമസിച്ചിരുന്നത്. കൊലയ്ക്ക് ശേഷം രണ്ടു ദിവസം ഇയാള്‍ മൃതദേഹത്തിനരികെ കിടന്നുറങ്ങിയതായി പൊലീസ് പറഞ്ഞു. നീതുവിന്റെ […]
ഈറോഡ് ഉപതെരഞ്ഞെടുപ്പ്: നിലപാട് പ്രഖ്യാപിക്കാനാകാതെ ബിജെപി
ചെന്നൈ: ഉപതെരഞ്ഞെടുപ്പു നടക്കുന്ന തമിഴ്നാട്ടിലെ ഈറോഡ് നിയമസഭാ മണ്ഡലത്തില്‍ നിലപാട് പ്രഖ്യാപിക്കാനാകാതെ ബിജെപി നേതൃത്വം.ബിജെപി പിന്തുണയ്ക്കുന്ന അണ്ണാ ഡിഎംകെയില്‍ പളനിസ്വാമി-പനീര്‍ശെല്‍വം വിഭാഗങ്ങള്‍ പ്രത്യേകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനാലാണിത്. ഇതോടെ അടുത്ത മാസം 27നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇരുപക്ഷവും ഒരുമിച്ച് മത്സരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുകയാണ് ബിജെപി നേതൃത്വം. അതിനിടെ പാര്‍ട്ടിയില്‍ ഐക്യത്തിനു സമയമായെന്നു വിമതനേതാവ് വി.കെ. ശശികല അഭിപ്രായപ്പെട്ടു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലയും ഇന്നലെ പളനിസ്വാമിയെയും പനീര്‍ശെല്‍വത്തെയും കണ്ടു. യോജിച്ചുപ്രവര്‍ത്തിക്കാന്‍ […]
‘ക്ഷമ’ പരീക്ഷക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം ശുപാര്‍ശയില്‍ തീരുമാനം നീട്ടിക്കൊണ്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് വീണ്ടും സുപ്രീംകോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ജഡ്ജിമാരുടെ ഒഴുവുകള്‍ നികത്തുന്നതിലും സ്ഥലമാറ്റങ്ങള്‍ നടപ്പാക്കുന്നതിലും കേന്ദ്രം വരുത്തുന്ന വീഴ്ച വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. കോടതികളെ പ്രതിസന്ധിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കടുത്ത തീരുമാനത്തിലേക്ക് പോകാന്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഇത് അതീവ ഗൗരവമുള്ള വിഷയമാണ്. മറ്റെന്തിനെക്കാളും ഗൗരവമുള്ള വിഷയമാണ്. വലിയ പ്രതിസന്ധികളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ അലംഭാവം […]
സാംസങ് ഗാലക്‌സി എസ്23 ഇന്ത്യയില്‍ എത്തി; മൂന്ന് പതിപ്പുകള്‍, വില അറിയാം
സാംസങിന്റെ ഗാലക്‌സി എസ് 23 സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഗാലക്‌സി എസ്23, ഗാലക്‌സി എസ് 23+, ഗാലക്‌സി എസ് 23 അള്‍ട്ര എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ഈ മോഡലിനുള്ളത്. ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീന്‍ കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്. സാംസങ്.കോം വെബ്‌സൈറ്റില്‍ ചുവപ്പ്, ഗ്രാഫൈറ്റ്, ലൈം, സ്‌കൈ ബ്ലൂ നിറങ്ങളിലും ഫോണ്‍ ലഭിക്കും. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ ആണ് എസ് 23 മോഡലുകള്‍ക്ക് കരുത്തുപകരുന്നത്. ഇന്ത്യയില്‍ ഗാലക്‌സി എസ് 23 അള്‍ട്രയുടെ എല്ലാ […]










