ചെന്നൈ: ഉപതെരഞ്ഞെടുപ്പു നടക്കുന്ന തമിഴ്നാട്ടിലെ ഈറോഡ് നിയമസഭാ മണ്ഡലത്തില്‍ നിലപാട് പ്രഖ്യാപിക്കാനാകാതെ ബിജെപി നേതൃത്വം.ബിജെപി പിന്തുണയ്ക്കുന്ന അണ്ണാ ഡിഎംകെയില്‍ പളനിസ്വാമി-പനീര്‍ശെല്‍വം വിഭാഗങ്ങള്‍ പ്രത്യേകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനാലാണിത്. ഇതോടെ അടുത്ത മാസം 27നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇരുപക്ഷവും ഒരുമിച്ച് മത്സരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുകയാണ് ബിജെപി നേതൃത്വം.
അതിനിടെ പാര്‍ട്ടിയില്‍ ഐക്യത്തിനു സമയമായെന്നു വിമതനേതാവ് വി.കെ. ശശികല അഭിപ്രായപ്പെട്ടു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലയും ഇന്നലെ പളനിസ്വാമിയെയും പനീര്‍ശെല്‍വത്തെയും കണ്ടു. യോജിച്ചുപ്രവര്‍ത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ശശികലയുടെ ഐക്യാഹ്വാനം.
അതിനിടെ മുന്‍ കേന്ദ്രമന്ത്രി ഇ.വി.കെ.എസ്. ഇളങ്കോവന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമിര്പ്പിച്ചു. ഇളങ്കോവന്റെ മകന് ഇ. തിരുമഹന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്,

