ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിനെ ‘സമാധാനകാംക്ഷിയായി മാറിയ ശത്രു’ എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ അനുശോചന സന്ദേശം വിവാദമായതോടെ പ്രതികരണവുമായി തരൂര്‍ രംഗത്ത്. ഞാന്‍ ഇന്ത്യയിലാണ് വളര്‍ന്നതെന്നും ഇത് മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്ന് കരുതുന്ന നാടാണെന്നും തരൂര്‍ വ്യക്തമാക്കി. ‘ഞാന്‍ വളര്‍ന്നത്, മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്ന് കരുതുന്ന ഇന്ത്യയിലാണ്. മുശര്‍റഫ് പകരമില്ലാത്ത ശത്രുവായിരുന്നു. കാര്‍ഗില്‍ യുദ്ധത്തിന്റെ ഉത്തരവാദിയും. പക്ഷേ, അദ്ദേഹം ഇന്ത്യയുമായുള്ള സമാധാനത്തിന് വേണ്ടി സ്വന്തം താത്പര്യമെടുത്ത് […]
Category:
കത്തിയ കാറില്‍ കത്താത്ത കുപ്പി; കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയില്‍ കുടുംബം
കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി യുവദമ്ബതിമാര്‍ മരിച്ച കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയില്‍ കുടുംബം. പൂര്‍ണമായും കത്തിയ കാറില്‍ പൂര്‍ണമായി കത്താത്ത പ്ലാസ്റ്റിക് കുപ്പിയും അതില്‍ ഏതോ ഇന്ധനത്തിന്റെ സാന്നിധ്യവും കണ്ടെത്തിയെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലാണ് ആശങ്കയുടെ അടിസ്ഥാനം. മരിച്ച റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍ ഇക്കാര്യം വീട്ടില്‍ വന്ന പാര്‍ട്ടി നേതാക്കളോടും മാധ്യമപ്രവര്‍ത്തകരോടും പങ്കുവെച്ചു. കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിലുണ്ടായ അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ ടി.വി.പ്രജിത്ത് (35), ഗര്‍ഭിണിയായ ഭാര്യ കെ.കെ.റീഷ (26) എന്നിവരാണ് മരിച്ചത്. ഇന്‍ഷുറന്‍സ് കമ്ബനിയുമായുള്ള നഷ്ടപരിഹാര […]
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഗുരുതരം; ചികിത്സ നിഷേധിക്കുന്നു; മുഖ്യമന്ത്രി ഇടപെടണം; കത്തയച്ച് സഹോദരന്‍
തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഉള്‍പ്പടെ 42 ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നതായും ഓരോ നിമിഷവും ആരോഗ്യനിലവഷളാകുകയാണെന്നും നിവേദനത്തില്‍ പറയുന്നതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരത്തെ വസതിയില്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുന്നതിന് കുടുംബം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ബന്ധുക്കള്‍ നിവേദനം നല്‍കി. ഉമ്മന്‍ചാണ്ടിയുടെ […]
വിവാഹാലോചന പരസ്യം നല്‍കിയയാളുടെ സഹതാപം പിടിച്ചുപറ്റാന്‍ ശാലിനി പറഞ്ഞത് പച്ചക്കള്ളങ്ങള്‍, തട്ടിയത് നാല്‍പ്പത്തിയൊന്ന് ലക്ഷം രൂപ
കോങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി 41 ലക്ഷം രൂപ തട്ടിയ കേസില്‍ നവവധു ചമഞ്ഞ ഭര്‍തൃമതിയായ യുവതി പൊലീസിന്റെ പിടിയിലായി. കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ഷിബു വിലാസത്തില്‍ ശാലിനിയാണ് (31) അറസ്റ്റിലായത്. ഭര്‍ത്താവ് കടമ്ബഴിപ്പുറം സ്വദേശി സരിന്‍കുമാറിനെ (37) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആദ്യവാരമാണ് സംഭവം. കടമ്ബഴിപ്പുറത്ത് വാടക വീടെടുത്ത് ഭര്‍ത്താവുമായി ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ആദ്യ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചെന്ന് വിശ്വസിപ്പിച്ച് വിവാഹാലോചന പരസ്യം നല്‍കിയയാളുടെ സഹതാപം പിടിച്ചുപറ്റിയാണ് തട്ടിപ്പ്. […]
ഇന്ധനം ഫുള്‍ടാങ്ക് അടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകും; പ്രചാരണം, വിശദീകരണവുമായി ഐഒസി
കൊച്ചി: ഇന്ധനം ടാങ്ക് നിറയെ അടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകുമെന്ന വ്യാജസന്ദേശം വ്യാപകമായി പ്രചരിക്കുന്നു. കണ്ണൂരില്‍ അടക്കം ഓടിക്കൊണ്ടിരുന്ന കാറുകള്‍ കത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം സന്ദേശം പ്രചരിക്കുന്നത്. ഈ സന്ദേശം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇംഗ്ലീഷിലും മലയാളത്തിലും അടക്കം വിവിധ ഭാഷകളിലുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജസന്ദേശമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. വാഹന നിര്‍മാതാക്കള്‍ നിശ്ചയിച്ച പൂര്‍ണപരിധി വരെ ഇന്ധനം നിറയ്ക്കാം. വേനലിലോ മഴക്കാലത്തോ ഒന്നും സംഭവിക്കില്ല. ഏത് വാഹനത്തിലും […]
ബലൂണ്‍ വെടിവച്ചിട്ട സംഭവം; തിരിച്ചടിക്കുമെന്ന് ചൈന
ഒറ്റ മിസൈല്‍, ബലൂണ്‍ ഠോ…… തകര്‍ത്തത് – എഫ് – 22 യുദ്ധവിമാനം മിസൈല്‍ – എയിം – 9എക്സ് സൈഡ് വിന്‍ഡര്‍ മിസൈല്‍ പതിച്ചത് – സൗത്ത് കാരലൈനയിലെ മര്‍റ്റില്‍ ബീച്ച് തീരത്ത് നിന്ന് 6 നോട്ടിക്കല്‍ മൈല്‍ അകലെ അറ്റ്‌ലാന്‍ഡിക് സമുദ്രത്തില്‍ സമയം – ഇന്നലെ പുലര്‍ച്ചെ 1.09ന് ( ഇന്ത്യന്‍ സമയം)
കൊല്ലത്ത് ഭാര്യയെ ഷാള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: പൂയപ്പള്ളിയില്‍ ഭാര്യയെ ഷാള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ആലപ്പുഴ ദേവികുളങ്ങര സ്വദേശി ജോബിന്‍ ജോര്‍ജ് (29)ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിങ്ങന്നൂര്‍ ആലുംമൂട് രാഖി മന്ദിരത്തില്‍ ശാരിയെയാണ് ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചത്. ഇരുവരും ഒരു മാസം മുന്‍പാണ് വിവാഹിതരായത്. ശാരിയുടെ നേരത്തേയുള്ള വിവാഹത്തില്‍ പതിനാലു വയസുള്ള പെണ്‍കുട്ടിയുണ്ട്. ആദ്യ വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞദിവസം രാത്രിയില്‍ ജോബിനും ശാരിയും തമ്മില്‍ വഴക്കുണ്ടാകുകയും ഉപദ്രവിക്കുകയും ചെയ്തു. എയര്‍ഗണ്‍ […]
ഇന്‍സ്റ്റഗ്രാം വഴി പരിചയം; 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കൈനകരി സ്വദേശി സഞ്ജുവാണ് പിടിയിലായത്. തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയും സഞ്ജുവും തമ്മില്‍ സമൂഹമാധ്യമം വഴിയാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി. സൗഹൃദം മുതലെടുത്ത് സഞ്ജു പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പരാതിയില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടു. മംഗലാപുരത്ത് റേഡിയോളജി ഡിപ്ലോമ കോഴ്‌സിന് പഠിക്കുകയാണ് പ്രതിയായ യുവാവ്. പുളിക്കീഴ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള […]
‘സജി ചെറിയാനെ പ്രതികൂട്ടിലാക്കുന്ന നീക്കമുണ്ടായിട്ടും നേതൃത്വം മൗനം പാലിച്ചു’; ആലപ്പുഴ സിപിഐഎം യോഗത്തില്‍ വിമര്‍ശനം
ആലപ്പുഴ സിപിഐഎമ്മില്‍ വിഭാഗീയത രൂക്ഷമാകുന്നു. ജില്ലാ കമ്മിറ്റി യോഗത്തില്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന് നേരെ രൂക്ഷവിമര്‍ശനവുമായി സജി ചെറിയാന്‍ വിഭാഗം രംഗത്തെത്തി. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറിനും പി പി ചിത്തരഞ്ജന്‍ എംഎല്‍എയ്ക്കുമെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനങ്ങളാണ് സജി ചെറിയാന്‍ വിഭാഗം ഉന്നയിച്ചത്. (conflict is intensifying in Alappuzha CPIM) സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കുന്ന നീക്കമുണ്ടായിട്ടും ജില്ലാ നേതൃത്വം മൗനം പാലിച്ചുവെന്ന പരാതിയാണ് സജി ചെറിയാന്‍ വിഭാഗം യോഗത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. സജി ചെറിയാനെതിരായ എ […]
അദാനിയുടെ വീഴ്ചയും ഷാരൂഖിന്റെ വാഴ്ചയും
വിജയത്തിന്റെ സന്തോഷം പങ്കിടാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് നിന്ന് ഷാരൂഖ് പറഞ്ഞു: സംസ്കാരവും ജീവിത വീക്ഷണവുമേതാകട്ടെ, നിങ്ങളെ സ്നേഹിക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ സിനിമയുണ്ടാക്കുന്നത്.ഞങ്ങള്‍ക്ക് സ്നേഹം തരൂ. സ്നേഹത്തിന്വി ശന്നിരിക്കുകയാണ് ഞങ്ങള്‍’. പൗരത്വസമരവും കര്‍ഷകസമരവും ചൂടു പകര്‍ന്നുപോയ വര്‍ഷങ്ങളിലെ ശൈത്യത്തില്‍ നിന്ന് വ്യത്യസ്തമായി ഭരണകൂടത്തിന് ഒരു അല്ലലും അലട്ടലുമുണ്ടാക്കാതെ കടന്നുപോകേണ്ടതായിരുന്നു ഈ കൊടും ശൈത്യം. എന്നാല്‍ ഹിന്ദുത്വ രാഷ്ട്രീയം വിതച്ച വിദ്വേഷത്തിന്റെ കനലുകള്‍ താണ്ടിയ ഒരു യാത്ര അതിന്റെ വിജയകരമായ പരിസമാപ്തിയിലെത്തിയതും, ഹിന്ദുത്വ വിദ്വേഷ പ്രചാരണങ്ങളും ഭീഷണികളും തള്ളിക്കളഞ്ഞ് […]










