കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്റെ മൊഴി പുറത്ത്. നിരാശ പൂണ്ടാണ് ഇരുവരെയും കൊന്നതെന്ന് പീതാംബരന് പറഞ്ഞു. കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ നിരാശ ഉണ്ടാക്കി. പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രകോപിപ്പിച്ചെന്ന് പീതാംബരന് മൊഴി നല്കി. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും കിട്ടാത്തതോടെ തിരിച്ചടിക്കാന്‍ തീരുമാനിച്ചു. അപമാനം സഹിക്കാന്‍ കഴിയാത്തത് മൂലം കൊല ആസൂത്രണം ചെയ്തതായും പീതാംബരന് മൊഴി നല്കി. […]
Category: News
സാംസ്കാരിക നായകര്‍ സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികള്; അക്രമം മുഖ്യമന്ത്രി തടഞ്ഞില്ലെങ്കില്‍ തിരിച്ചടിക്കാന്‍ തയ്യാര്‍: കെഎസ്യു
കോഴിക്കോട്: സാംസ്കാരിക നായകര്‍ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്. സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്കാരിക നായകരെന്നും സര്‍ക്കാര്‍ നല്കുന്ന അപ്പക്കഷണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇക്കൂട്ടരെന്നും അഭിജിത് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ സാംസ്കാരിക രംഗത്തുനിന്ന് വേണ്ടത്ര പ്രതിഷേധം ഉയരുന്നില്ല എന്നാരോപിച്ചാണ് കെഎസ്യുവിന്റെ വിമര്‍ശനം. അക്രമസംഭവങ്ങള്‍ തടയാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ തിരിച്ചടിക്കാന്‍ കെഎസ്യു തയ്യാറാണെന്നും കെ എം അഭിജിത് പറഞ്ഞു. ആശയങ്ങളെ കഠാര കൊണ്ട് നേരിടാനാണെങ്കില്‍ ജീവന് […]
കൃപേഷിന്റെ സഹോദരിയുടെ വിവാഹച്ചെലവ് ചെന്നിത്തലയുടെ മകനും മരുമകളും ഏറ്റെടുക്കും
തിരുവനന്തപുരം: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷി സഹോദരിയുടെ വിവാഹച്ചെലവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും ഏറ്റെടുക്കും. തിരുവനന്തപുരം, ഹരിപ്പാട് എന്നിവിടങ്ങളില്‍ വച്ചു നടത്താന്‍ ഇരുന്ന മകന്റെ വിവാഹ സല്‍ക്കാരച്ചടങ്ങുകള്‍ വേണ്ടന്ന് വച്ചു. സല്‍ക്കാരത്തിനായി ചെലവഴിക്കാനിരുന്ന തുക കൃപേഷിന്റെ കുടുംബത്തിന് നല്‍കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് രമേശ് ചെന്നിത്തലയുടെ മകന് ഡോ.രോഹിത് വിവാഹിതനായത്. വ്യവസായി ആയ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയാണ് വധു. കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തി കൊടുക്കാന്‍ […]
വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകള്‍ പച്ചകുത്തി യുവാവ്
കൊല്‍ക്കത്ത: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ പച്ചകുത്തി അഭിഷേക് ഗൗതം എന്ന മുപ്പത് വയസുകാരന്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി പൊരുതി മരിച്ച ജവാന്മാരോടുള്ള ആദര സൂചകമായാണ് അഭിഷേക് ശരീരത്തില്‍ പച്ചകുത്തിയിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തിനിടെ വീരമൃത്യു വരിച്ച 559 ജവാന്മാരുടെ അടക്കം 591 ടാറ്റൂകളാണ് അഭിഷേകിന്റെ ശരീരത്തിലുള്ളത്. ഇതിനു പുറമേ, മഹാത്മ ഗാന്ധി, ഭഗത് സി൦ഗ് എന്നിവരുടെയും പേരുകളും അഭിഷേക് പച്ചകുത്തിയിട്ടുണ്ട്. എട്ട് ദിവസം കൊണ്ടാണ് ടാറ്റൂ കുത്തല് പൂര്‍ത്തിയാക്കിയതെന്ന് അഭിഷേക് പറയുന്നു. ഓരോ ദിവസവും […]
വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടീരത്തില്‍ ആദരവര്‍പ്പിച്ച് മമ്മൂട്ടി
വയനാട്: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വി.വി. വസന്തകുമാറിന്റെ വസതിയില്‍ മമ്മൂട്ടി എത്തി. പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി ലക്കിടിയിലെ വസന്തകുമാറിന്റെ വീട്ടിലെത്തിയത്. വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ച മമ്മൂട്ടി ഏറെനേരം ഇവര്‍ക്കൊപ്പം ചിലവഴിച്ചു. പിന്നീട് വസന്തകുമാറിന്റെ ശവകുടീരത്തില്‍ എത്തി മമ്മൂട്ടി ആദരവര്‍പ്പിച്ചു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയിരിക്കുന്നത്. നടന്നാണ് താരം അവിടേയ്ക്ക് എത്തിയത്. നടന് അബു സലിം, ബിജോ അലക്സാണ്ടര്‍ (ഡെപ്യൂട്ടി സൂപ്രണ്ട് സ്പെഷല്‍ ബ്രാഞ്ച് […]
ഗായകന് കാര്‍ത്തിക്കിനെതിരായ ലൈംഗികാരോപണം; മൂന്ന് മാസത്തിനു ശേഷം മൗനം വെടിഞ്ഞ് കാര്‍ത്തിക് രംഗത്ത്
ചെന്നൈ: ഇന്ത്യന്‍ സിനിമാ രംഗത്തെ ഞെട്ടിച്ച മീ ടൂ വെളിപ്പെടുത്തലുകളിലൊന്നായിരുന്നു ഗായകന് കാര്‍ത്തിക്കിനെതിരെ വന്നത്. ഗായിക ചിന്മയി ശ്രീപദയാണ് കാര്‍ത്തിക്കിനെതിരേ ലൈംഗികാരോപണവുമായി രംഗത്തു വന്നത്. കാര്‍ത്തിക്കിനെതിരേയുള്ള മീ ടൂ ക്യാമ്പയ്നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്മയി ട്വിറ്ററില്‍ കുറിച്ചു. ആരോപണങ്ങള്‍ ഉയര്‍ന്ന് മൂന്ന് മാസത്തോളം പ്രതികരിക്കാതിരുന്ന കാര്‍ത്തിക് ഇപ്പോള്‍ മൗനം വെടിഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് കാര്‍ത്തിക് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നത്. കശ്മീരില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന്മാര്ക്ക് ആദരമര്‍പ്പിച്ചാണ് കാര്‍ത്തിക് […]
കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: പെരിയയിലെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അക്രമം ഏറ്റുവാങ്ങേണ്ടി വന്ന പാര്‍ട്ടിയാണ് സിപിഎം. കൊലപാതകം നാട് അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊലപാതകം നടത്തേണ്ട ആവശ്യം സിപിഎമ്മിനില്ല. സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണ്. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങള്‍ നടത്തേണ്ട കാര്യങ്ങള്‍ സിപിഎമ്മിനില്ല. രാഷ്ട്രീയ ബോധം ഉള്ളവരാരും ഇങ്ങനെ കൊല ചെയ്യില്ല. സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ രണ്ട് യാത്ര നടക്കുന്ന […]
പുല്‍വാമ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ല, അടിച്ചാല്‍ തിരിച്ചടിക്കും: ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാനല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാന് ഖാന് പറഞ്ഞു. ഭീകരാക്രമണം കൊണ്ട് പാകിസ്ഥാന് എന്ത് ഗുണമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പാകിസ്ഥാന്റെ മണ്ണില്‍നിന്നുള്ള ആരും അക്രമം പടത്തരുതെന്നുള്ളത് പാക് സര്‍ക്കാരിന്റെ താല്‍പ്പര്യമാണ്. വിശ്വസനീയമായ തെളിവ് കൈമാറിയാല്‍ പാകിസ്ഥാന് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇമ്രാന് ഖാന് പറഞ്ഞു. പാകിസ്ഥാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് തെറ്റാണ്. അടിച്ചാല്‍ […]
പ്രിയയുമായി പ്രണയത്തിലാണോ? കഥ തിരുത്താന്‍ ഒമറിനോട് പ്രിയ ആവശ്യപ്പെട്ടോ?; മറുപടിയുമായി റോഷന്
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് ചിത്രം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമ പുറത്തിറങ്ങും മുന്‍പേ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ റോഷനും പ്രിയാ വാര്യരും ലോകശ്രദ്ധ നേടിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. തുടര്‍ന്ന് റോഷനും പ്രിയയും പ്രണയത്തിലാണെന്ന തരത്തില്‍ പ്രചരണങ്ങളുമുണ്ടായി. ഇതിന് മറുപടി നല്‍കുകയാണ് റോഷന്. മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് റോഷന് മനസ്സു തുറന്നത്. ‘ഗോസിപ്പാണോ എന്ന് ചോദിച്ചാല്‍ എന്റെ സുഹൃത്തുക്കള്‍ വരെ ഇതേ ചോദ്യം എന്നോട് ചോദിക്കുന്നുണ്ട്. […]
ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക്; പരസ്യചിത്രം ഉടന്‍
കൊച്ചി: നടന് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ജഗതിയുടെ മകന് രാജ്കുമാര് ആരംഭിക്കുന്ന പരസ്യ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്. 2012 മാര്‍ച്ചിലാണ് കാര്‍ അപകടത്തില്‍ ജഗതിക്ക് പരിക്കേറ്റത്. ഏഴ് വര്‍ഷത്തെ ചികിത്സക്ക് ശേഷമാണ് ജഗതി അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാല്‍ ജഗതിയുടെ തിരിച്ചുവരവിന് വേഗതകൂടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി രാജ്കുമാര് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലാണ് […]