മദ്യ വിതരണം വൈകുന്നത്​ ആപിന്​ ഗൂഗ്​ളി​െന്‍റ അനുമതി ലഭിക്കാത്തതിനാല്‍ -മന്ത്രി ടി.പി. രാമകൃഷ്​ണന്‍

കോഴിക്കോട്​: മദ്യ വിതരണത്തിന്​ ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള ആപ്ലിക്കേഷനായ ബെവ് ​ക്യൂവിന്​​ ഗൂഗ്​ളി​​െന്‍റ അനുമതി​ ലഭിക്കാത്തതുകൊണ്ടാണ്​ മദ്യ ഷാപ്പുകള്‍ തുറക്കാന്‍ വൈകുന്നതെന്ന്​ എക്​സൈസ്​ വകുപ്പ്​ മന്ത്രി ടി.പി. രാമകൃഷ്​ണന്‍. സംസ്ഥാനത്ത്​ മദ്യ ഷാപ്പുകള്‍ക്ക്​ മുമ്ബില്‍ വലിയ തിരക്ക്​ കേരളത്തി​​െന്‍റ അനുഭവമാണ്​. കോവിഡ്​ വ്യാപനത്തി​​െന്‍റ കാലമാണിത്​. ഇൗ സാഹചര്യം കൂടി പരിഗണിച്ച്‌​ തിരക്ക്​ ഒഴിവാക്കുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്​. അത്തരം സംവിധാനമൊരുക്കിയതിന്​​ ശേഷം മദ്യഷാപ്പുകള്‍ തുറക്കാമെന്ന നിലപാടാണ്​ സര്‍ക്കാര്‍ കൈക്കൊണ്ടത്​. ഗൂഗ്​ളി​​െന്‍റ അനുമതി ലഭിച്ചതിന്​ ശേഷമേ ആപ്​ നടപ്പിലാക്കാന്‍ സാധിക്കൂവെന്നും അതിനാവശ്യമായ […]

മാസ്ക് ധരിക്കാതെ ഫോര്‍ഡ് ഫാക്ടറി സന്ദര്‍ശിച്ച്‌ ട്രംപ്, തനിക്കും ഉദ്യോഗസ്ഥര്‍ക്കും മാസ്ക് ആവശ്യമില്ലെന്ന് വാദം

മിഷിഗന്‍: ലോകത്ത് കൊവിഡ് ബാധ ഏറ്രവുമധികം മാരകമായി മാറിയ അമേരിക്കയില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങളും ടെസ്റ്റുകളുമെല്ലാം കര്‍ശനമായി നടക്കാറുണ്ട്. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ പോലും സുരക്ഷാ മുന്‍കരുതലായി മാസ്ക് ധരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മിഷിഗനിലെ ഫോര്‍ഡ് വാഹന കമ്ബനിയുടെ പ്ളാന്റ് സന്ദര്‍ശിച്ച ട്രംപും ഒപ്പമുള്ള ഉദ്യോഗസ്ഥരും സുരക്ഷാ മാസ്ക് ധരിച്ചിരുന്നില്ല. നാട്ടില്‍ രോഗബാധ തീവ്രമായ ശേഷം ഫാക്ടറിയില്‍ വരുന്നവര്‍ മുഖാവരണം ധരിച്ചിരിക്കണം എന്ന് ഫോര്‍ഡ് കമ്ബനിയില്‍ നിയമമുണ്ട്. എന്നാല്‍ ട്രംപിനോട് മാസ്ക് ധരിക്കുന്നതിനെ കുറിച്ച്‌ ഓര്‍മ്മിപ്പിച്ചെങ്കിലും […]

ആഭ്യന്തര വിമാനങ്ങളില്‍ വരുന്നവര്‍ക്ക് 14 ദിവസം ഹോം ക്വാറന്റൈന്‍; രോഗികളുടെ എണ്ണം വര്‍ധിച്ചേക്കാം, രോഗവ്യാപനം തടയാനാണ് ശ്രമമെന്നും കെ.കെ. ശൈലജ

തിരുവനന്തപുരം: ആഭ്യന്തര വിമാനങ്ങളില്‍ സംസ്ഥാനത്തേയ്ക്ക് എത്തുന്നവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്തെ രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. വരുന്ന ആളുകളില്‍ നിന്നും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ തടയുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര വിമാനത്തിലെത്തുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റെയ്ന്‍ കേന്ദ്രങ്ങള്‍ കൂടുതലായി എടുത്തിട്ടിട്ടുണ്ട്. ഇതിനാവശ്യമുള്ള സൗകര്യങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച്‌ മരിച്ച ഖദീജയുടെ ആരോഗ്യനില നാട്ടിലെത്തിയപ്പോള്‍ തന്നെ മോശമായിരുന്നു. ഇവര്‍ക്കൊപ്പം […]

സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന ഇന്ന് ആരംഭിക്കും. സമ്മര്‍ ബംബര്‍ അടക്കം നറുക്കെടുക്കാനുള്ള എട്ട് ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പനയാണ് ഇന്ന് ആരംഭിക്കുക. ഞായറാഴ്ച്ച വില്‍പ്പനയ്ക്ക് അനുമതിയില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വില്‍പ്പന പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ജൂണ്‍ 2 മുതലാണ് ടിക്കറ്റുകളുടെ നറുക്കെടുപ്പ് നടക്കുക. പുതിയ ടിക്കറ്റുകള്‍ ജൂണ്‍ ഒന്ന് മുതല്‍ വിപണിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏജന്റുമാര്‍ക്കുള്ള മാസ്‌കും സാനിട്ടൈസറും ക്ഷേമനിധി ബോര്‍ഡ് വഴിയാണ് നല്‍കുക. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ലോട്ടറി ഓഫീസുകളിലെ തിരക്ക് കുറയ്ക്കാന്‍ ഒറ്റ അക്ക, […]

കോഴിക്കോട് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ അടിച്ചുതകര്‍ത്തു

കോഴിക്കോട്: ബുധനാഴ്ച്ച കോഴിക്കോട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. കൊളക്കാടന്‍ ഗ്രൂപ്പിന്റെ രണ്ട് ബസുകളാണ് ഇന്നലെ അര്‍ധരാത്രിയില്‍ അടിച്ചുതകര്‍ത്തത്. കഴിഞ്ഞ ദിവസം സര്‍വീസ് കഴിഞ്ഞ് നിര്‍ത്തിയിട്ട സ്ഥലത്തു വെച്ചാണ് ബസുകള്‍ അക്രമിക്കപ്പെട്ടത്. ബസുകള്‍ നിരത്തിലിറക്കരുതെന്ന സ്വകാര്യ ബസ് സംഘടനകളുടെ എതിര്‍പ്പ് മറികടന്നാണ് ഈ ബസുകള്‍ ബുധനാഴ്ച്ച സര്‍വീസ് നടത്തിയത്. ബസുകള്‍ ഓടിച്ചതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഉടമ പറയുന്നത്. സംഭവത്തില്‍ ബസുടമകള്‍ മാവൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലിസ് സ്ഥലത്തെത്തി […]

ഉംപൂണ്‍ ചുഴലികാറ്റ് ഉച്ചയോടെ തീരത്തേക്ക്: ബംഗാളിലും ഒഡീഷയിലും ശക്തമായ മഴ, നിരവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലികാറ്റ് ഇന്ന് ഉച്ചയ്ക്ക് പശ്ചിമബംഗാള്‍ തീരം തൊടും. ഇതിന്റെ ഭാഗമായി ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ട് തുടങ്ങി. പശ്ചിമ ബംഗാളിലും വടക്കന്‍ ഒഡിഷ തീരത്തും റെഡ് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്. ANI✔@ANI #WATCH Digha in East Medinipur witnesses high tide and strong winds as #CycloneAmphan is expected to make landfall today. #WestBengal5639:11 AM – May 20, 2020Twitter Ads […]

പുതിയ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി; 200 സജീവ കേസുകളുണ്ടെങ്കില്‍ റെഡ് സോണ്‍, പുതിയ കേസുകളില്ലെങ്കില്‍ ഗ്രീന്‍ സോണ്‍

ന്യൂദല്‍ഹി: ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകള്‍ വേര്‍തിരിക്കാന്‍ പുതിയ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ജില്ലകളെ വിവിധ മേഖലകളായി തരംതിരിക്കുമ്ബോള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചാണ് മാര്‍ഗ രേഖയില്‍ വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ മേഖലകള്‍ തിരിക്കുമ്ബോള്‍ ഈ പുതിയ മാര്‍ഗരേഖ ബാധകമാകും. രോഗബാധിതര്‍, രോഗബാധിതര്‍ ഇരട്ടിയാകുന്നതിന്റെ നിരക്ക്, ലക്ഷം പേരില്‍ എത്ര പേര്‍ക്കു രോഗം, മരണനിരക്ക്, പരിശോധന അനുപാതം, രോഗസ്ഥിരീകരണ നിരക്ക് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മേഖലകള്‍ നിശ്ചയിക്കുന്നത്. 200 സജീവ കേസുകളാണ് റെഡ് […]

സ്വര്‍ണവില കുതിച്ചുയരുന്നു; എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. പവന് ആദ്യമായി 35000 കടന്നു. ഗ്രാമിന് 30 രൂപ കൂടി 4380 ആയി. ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം തെരഞ്ഞെടുക്കുന്നതാണ് പ്രധാന കാരണം. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം വന്‍ വര്‍ധനയാണ് സ്വര്‍ണത്തിനു ഉണ്ടായിരിക്കുന്നത്. ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് ഗ്രാമിന് 3800 രൂപയില്‍ നിന്നാണ് നിരക്ക് 4380ല്‍ എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്ത് വന്നാല്‍ മാത്രമെ സംസ്ഥാനത്ത് സ്വര്‍ണ കടകള്‍ തുറക്കാന്‍ […]

കൊറോണയുടെ ഉറവിടം കണ്ടെത്തണം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ ഉള്‍പ്പെടെ 61 രാജ്യങ്ങള്‍

ജനീവ: കൊവിഡ് മഹാമാരിയില്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ ഉള്‍പ്പെടെ 61 രാജ്യങ്ങള്‍. ഇന്ന് തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്ക് മുന്നോടിയായി തയ്യാറാക്കിയ കരട് പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച്‌ സ്വന്ത്രവും സമഗ്രവുമായി അന്വേഷിക്കണമെന്നും കൊവിഡ് കാലത്തെ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അന്വേഷണം വേണമെന്നുമാണ് പ്രമേയത്തിലെ ആവശ്യം. ചൈനയുടെ ലാബില്‍നിന്നാണ് കൊറോണ വൈറസ് പടര്‍ന്നതെന്നാണ് അമേരിക്കയുടെ ആരോപണം. വൈറസ് പടരാതിരിക്കാന്‍ ചൈന നടപടിയെടുത്തില്ലെന്നും അമേരിക്ക ആരോപിച്ചിരുന്നു. കൊറോണ വൈറസ് പ്രതിസന്ധി സമയത്ത് […]

കാറ്റും മഴയും: വൈക്കം ക്ഷേത്രത്തി​െന്‍റ ഉൗട്ടുപുരക്കും കലാപീഠത്തിനും വന്‍നാശം

വൈക്കം (കോട്ടയം): ഞായറാഴ്​ച രാത്രിയുണ്ടായ കാറ്റിലും മഴയിലും വൈക്കത്തും സമീപപ്രദേശങ്ങളിലും വന്‍ നാശനഷ്​​ടം. വൈക്കം മഹാദേവ ക്ഷേത്രത്തി​​െന്‍റ ഉൗട്ടുപുരയുടെയും കലാപീഠത്തി​​െന്‍റയും മേല്‍ക്കൂര തകര്‍ന്നു. കനത്ത കാറ്റില്‍ ഓടുകള്‍ നിലംപൊത്തുകയായിരുന്നു. ടി.വി പുരം മേഖലയിലും​ നാശനഷ്​ടം ഉണ്ടായി​. മരങ്ങള്‍ വ്യാപകമായി കടപുഴകി. നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. മുന്നൂ​േറാളം വൈദ്യുതി പോസ്​റ്റുകള്‍ ഒടിഞ്ഞുവീണു. മേഖലയില്‍ വൈദ്യുതി പുനഃസ്​ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു. ആളപായം ഉണ്ടായിട്ടില്ല. വൈക്കത്തുണ്ടായ നാശനഷ്​ടം ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പി​​െന്‍റ മുന്നറിയിപ്പുണ്ട്​. ഇതി​​െന്‍റ […]