സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന ഇന്ന് ആരംഭിക്കും. സമ്മര്‍ ബംബര്‍ അടക്കം നറുക്കെടുക്കാനുള്ള എട്ട് ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പനയാണ് ഇന്ന് ആരംഭിക്കുക. ഞായറാഴ്ച്ച വില്‍പ്പനയ്ക്ക് അനുമതിയില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വില്‍പ്പന പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

ജൂണ്‍ 2 മുതലാണ് ടിക്കറ്റുകളുടെ നറുക്കെടുപ്പ് നടക്കുക. പുതിയ ടിക്കറ്റുകള്‍ ജൂണ്‍ ഒന്ന് മുതല്‍ വിപണിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഏജന്റുമാര്‍ക്കുള്ള മാസ്‌കും സാനിട്ടൈസറും ക്ഷേമനിധി ബോര്‍ഡ് വഴിയാണ് നല്‍കുക. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ലോട്ടറി ഓഫീസുകളിലെ തിരക്ക് കുറയ്ക്കാന്‍ ഒറ്റ അക്ക, ഇരട്ട അക്ക നമ്ബര്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഏജന്‍സി നമ്ബറിലെ അവസാന അക്കം നോക്കിയാണ് ഇത് നടപ്പിലാക്കുക. ഒന്നാം ദിവസം 1, 2, 3 രണ്ടാം ദിവസം 4, 5, 6 മൂന്നാം ദിവസം 7, 8, 9 എന്നീ അക്കങ്ങള്‍ അനുസരിച്ച്‌ ഏജന്റുമാരെ പ്രവേശിപ്പിക്കുന്ന രീതിയും തെരഞ്ഞെടുക്കാം. ഇതില്‍ ഏത് വേണമെന്ന് അതാത് ഓഫീസുകള്‍ക്ക് തെരഞ്ഞെടുക്കാം.

prp

Leave a Reply

*