കാറ്റും മഴയും: വൈക്കം ക്ഷേത്രത്തി​െന്‍റ ഉൗട്ടുപുരക്കും കലാപീഠത്തിനും വന്‍നാശം

വൈക്കം (കോട്ടയം): ഞായറാഴ്​ച രാത്രിയുണ്ടായ കാറ്റിലും മഴയിലും വൈക്കത്തും സമീപപ്രദേശങ്ങളിലും വന്‍ നാശനഷ്​​ടം. വൈക്കം മഹാദേവ ക്ഷേത്രത്തി​​െന്‍റ ഉൗട്ടുപുരയുടെയും കലാപീഠത്തി​​െന്‍റയും മേല്‍ക്കൂര തകര്‍ന്നു. കനത്ത കാറ്റില്‍ ഓടുകള്‍ നിലംപൊത്തുകയായിരുന്നു.

ടി.വി പുരം മേഖലയിലും​ നാശനഷ്​ടം ഉണ്ടായി​. മരങ്ങള്‍ വ്യാപകമായി കടപുഴകി. നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. മുന്നൂ​േറാളം വൈദ്യുതി പോസ്​റ്റുകള്‍ ഒടിഞ്ഞുവീണു. മേഖലയില്‍ വൈദ്യുതി പുനഃസ്​ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു. ആളപായം ഉണ്ടായിട്ടില്ല.

വൈക്കത്തുണ്ടായ നാശനഷ്​ടം

ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പി​​െന്‍റ മുന്നറിയിപ്പുണ്ട്​. ഇതി​​െന്‍റ ഭാഗമായാണ്​ കേരളത്തില്‍ ശക്​തമായ മഴയും കാറ്റുമുള്ളത്​. കേരളം ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിലില്ല. എന്നാല്‍, കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റിന്‍റെ സ്വാധീനം കൂടി പരിഗണിച്ചുകൊണ്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും ‘യെല്ലോ’ അലേര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്​ മുന്നറിയിപ്പുണ്ട്​. തമിഴ്നാട്ടിലും തീരപ്രദേശങ്ങളില്‍ കനത്ത കാറ്റ് വീശിയടിക്കുകയാണ്. തീരമേഖലയിലുടനീളം ജാഗ്രത പ്രഖ്യാപിച്ചു.

prp

Leave a Reply

*