കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരന്ന്‍ കര്‍ഷകത്തൊഴിലാളികള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇന്ന് പാര്‍ലമെന്‍റിലേക്ക് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി നടത്തി. ഡല്‍ഹിയിലെ രാം ലീല മൈതാനിയില്‍ നിന്ന് ആരംഭിച്ച റാലി പാര്‍ലമെന്‍റ് സ്ട്രീറ്റിലാണ് അവസാനിച്ചത്. ഏതാണ്ട് മൂന്നര ലക്ഷം പേര്‍ റാലിയില്‍ പങ്കെടുത്തു എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. കിസാന്‍സഭയും സിഐടിയുവും കര്‍ഷകത്തൊഴിലാളി യൂണിയനും യോജിച്ചാണ് റാലി സംഘടിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തൊഴിലാളി കര്‍ഷക മഹാ റാലിയാണ് ഇന്ന് ഡല്‍ഹിയില്‍ നടന്നത്. […]

വിദേശസഹായം വാങ്ങില്ലെന്ന തീരുമാനത്തിൽ മാറ്റം വേണ്ട : കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: വിദേശസഹായം വാങ്ങില്ലെന്ന തീരുമാനത്തിൽ മാറ്റം വേണ്ടെന്ന് കേന്ദ്രസർക്കാർ.  മന്തിമാർ നവകേരളെ സൃഷ്ടിക്കാനുള്ള സംഭാവനകൾ സ്വീകരിക്കാൻ പോകുന്ന രാജ്യങ്ങളിലെ നിയമം പരിശോധിക്കുമെന്നും മന്ത്രിമാർ നടത്താനിരിക്കുന്ന യാത്രകൾക്ക് കേന്ദ്രാനുമതി അതിന് ശേഷം മാത്രമേ നൽകുകയുള്ളുവെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, മന്ത്രിമാർ വിദേശത്തേക്ക് പോകാനുള്ള അനുമതിക്കായി കേന്ദ്രത്തെ ഇതുവരെ സമീപിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്‍ക്കാരിന്‍റെ പണത്തോടുള്ള ആര്‍ത്തി: കണ്ണന്താനം

ന്യൂഡല്‍ഹി: മഹാപ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്‍ക്കാരിന്റെ പണത്തോടുള്ള ആര്‍ത്തിയാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആപത്ത് ഘട്ടങ്ങളില്‍ പോലും ഡാമുകളില്‍ വെള്ളം നിറച്ചു കോടികളുണ്ടാക്കാന്‍ വൈദ്യുതി ബോര്‍ഡ് ശ്രമിച്ചതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴി വച്ചതെന്നും കണ്ണന്താനം പറയുന്നു. നാശ നഷ്ടങ്ങളുടെ കണക്ക് നല്‍കുന്നതനുസരിച്ച്‌ കേന്ദ്രം കൂടുതല്‍ തുക നല്‍കുമെന്നും കണ്ണന്താനം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം നാശ നഷ്ടങ്ങളുടെ കണക്ക് നല്‍കുന്നതനുസരിച്ച്‌ കേന്ദ്രം കൂടുതല്‍ […]

ഇന്ത്യയില്‍ ‘വിമാനയാത്ര’ ഓട്ടോയേക്കാള്‍ ലാഭകരമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ ഓ​ട്ടോ​റി​ക്ഷാ യാ​ത്രാ​നി​ര​ക്ക് വി​മാ​ന​നി​ര​ക്കി​നേ​ക്കാ​ള്‍ കൂടുതലാണെന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന സ​ഹ​മ​ന്ത്രി ജ​യ​ന്ത് സി​ന്‍​ഹ. തി​ങ്ക​ളാ​ഴ്ച ഗോ​ര​ഖ്പു​ര്‍ വിമാ​ന​ത്താ​വ​ള​ത്തി​ന്‍റെ പു​തി​യ ആ​ഭ്യ​ന്ത​ര ടെ​ര്‍​മി​ന​ല്‍ കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​ത്തി​ല്‍ സംസാരിക്കവെ​യാ​യി​രു​ന്നു  മന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം. ഇ​തി​നെ സാ​ധൂ​ക​രി​ക്കാ​ന്‍ കണക്കുക​ളും മ​ന്ത്രി നി​ര​ത്തി. ഓ​ട്ടോ റി​ക്ഷ​യു​ടെ നി​ര​ക്കി​നു താ​ഴെ​യാ​ണ് ഇ​പ്പോ​ള്‍ വി​മാ​നി​ര​ക്ക്. ര​ണ്ടു പേ​ര്‍ ഒ​രു ഓട്ടോയില്‍ പ​ത്തു രൂ​പ​യ്ക്കു യാ​ത്ര ചെ​യ്താ​ല്‍ അ​ഞ്ചു രൂ​പ ഒ​രു കി​ലോ​മീ​റ്റ​റി​നു ചെലവാകും. എ​ന്നാ​ല്‍ വി​മാ​ന​നി​ര​ക്ക് നോ​ക്കു​ക​യാ​ണെ​ങ്കി​ല്‍ കി​ലോ​മീ​റ്റ​റി​നു വെ​റും നാ​ലു രൂ​പ മാ​ത്ര​മാ​ണു ചെ​ല​വു​വ​രു​ന്ന​ത്-  മ​ന്ത്രി […]

പട്ടികജാതിക്കാരെ ‘ദളിത്’ എന്നു വിളിക്കരുതെന്ന് മാധ്യമങ്ങളോട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പട്ടിക ജാതിക്കാരെ ‘ദളിത്’ എന്നു വിളിക്കുന്നതു വിലക്കി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ചു ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം രാജ്യത്തെ ടിവി ചാനലുകള്‍ക്കു നിര്‍ദേശം നല്‍കി. ഓഗസ്റ്റ് ഏഴിനു സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് അയച്ച കത്തില്‍, ബോംബെ ഹൈക്കോടതി ഉത്തരവനുസരിച്ച് മാധ്യമങ്ങള്‍ ‘ദളിത്’ എന്ന പദം ഉപയോഗിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കണമെന്നു മന്ത്രാലയം ആവശ്യപ്പെടുന്നു. രണ്ടു കോടതി വിധികളെ അടിസ്ഥാനമാക്കിയാണു കേന്ദ്രത്തിന്‍റെ ഉത്തരവെങ്കിലും നിരോധനം വിവാദമായിട്ടുണ്ട്. ഒരു വാക്കു നിരോധിച്ചതുകൊണ്ടു ദളിത് സമൂഹത്തിന്‍റെ നില മെച്ചപ്പെടുന്നില്ലെന്നു രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും പറയുന്നു. പട്ടികജാതിക്കാര്‍ […]

സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ പ്രളയബാധിതര്‍ക്ക് സമയത്ത് കിട്ടാന്‍ സാധ്യതയില്ല: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ സമയത്ത് കിട്ടുമെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ താലൂക്കില്‍ ഇന്നലെ വരെ 238 പേര്‍ക്ക് മാത്രമാണ് പണം ലഭിച്ചതെന്ന് പറഞ്ഞ അദ്ദേഹം തുക സമയബന്ധിതമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ആദ്യം വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അടിയന്തര സഹായമായി പ്രഖ്യാപിച്ച 3500 രൂപ പോലും ഇതുവരെ 40 ശതമാനം പേര്‍ക്കേ ലഭിച്ചിട്ടുള്ളൂ. പ്രളയബാധിതര്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപ ധനസഹായംവരേ സമയബന്ധിതമായി ലഭ്യമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൂടാതെ ഭവന വായ്പ സംബന്ധിച്ച […]

‘താങ്കളുടെ അസുഖം എത്രയും വേഗം ഭേദമാകട്ടെ’; മുഖ്യമന്ത്രിക്ക് ആശംസയുമായി മോഹന്‍ലാല്‍

തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്ക് അമേരിക്കയില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസയുമായി നടന്‍ മോഹന്‍ലാല്‍. എത്രയും വേഗം അസുഖം ഭേദമാകട്ടെ എന്ന് മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പിണറായി വിജയനൊപ്പം ഇരിക്കുന്ന ചിത്രത്തോടെയാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്. യു.എസിലെ മയോ ക്ലിനിക്കില്‍ മൂന്ന് ആഴ്ചത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്നലെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മുഖ്യമന്ത്രി മടങ്ങിവരുന്നതുവരെ ആര്‍ക്കും ചുമതല നല്‍കിയിട്ടില്ല. ഭരണകാര്യങ്ങളും മന്ത്രിസഭായോഗത്തിന്‍റെ അദ്ധ്യക്ഷസ്ഥാനവും മന്ത്രി ഇ. പി.ജയരാജന്‍ വഹിക്കും. ആഗസ്റ്റ് 19ന് പോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നെതെങ്കിലും […]

ഹനാന്‍ മോദിയെ അപമാനിച്ചോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനു പിന്നിലെന്ത്..?

തിരുവനന്തപുരം: കുറച്ച്‌ ദിവസങ്ങളായി ഹനാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചു എന്ന രീതിയില്‍ പ്രചരണം നടക്കുകയാണ്. നരേന്ദ്ര മോദിക്ക് എന്ത് പണിയാണ് കൊടുക്കുക എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഹനാന്‍ ഹനാനി എന്ന പേജിലുടെ പ്രചരിച്ചിരുന്നു. ഈ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി സെെബര്‍ ആക്രമണം ശക്തമായതോടെ വിശദീകരണവുമായി ഹനാന്‍ തന്നെ രംഗത്തെത്തി. ”എനിക്ക് ഇങ്ങനെയാെരു ഫേസ്ബുക്ക് പേജില്ല. തന്‍റെ പേരില്‍ കുറേ വ്യാജ ഫേസ്ബുക്ക് പേജുകള്‍ സജീവമാണ്. എന്നാല്‍ ഞാന്‍ ഫേസ്ബുക്കില്‍ ഒട്ടും സജീവമല്ല. എല്ലാ പേജുകളും എന്‍റെ ചിത്രമാണ് മുഖചിത്രമായി […]

സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക്; പ്രാധാന്യമില്ലാത്ത പദ്ധതികൾ മാറ്റിവയ്ക്കും: തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക് നീങ്ങുന്നു. അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികൾ മാറ്റിവയ്ക്കുമെന്നും നിയമനങ്ങൾ നിയന്ത്രണം കൊണ്ടുവരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. എന്നാൽ ആശുപത്രിയിലേക്കും സ്‌കൂളുകളിലേക്കും നിയമനം നടത്തും. പുനർ നിമാർണത്തിന്‍റെ ഭാഗമായി കടുത്ത സാമ്പത്തിക അച്ചടക്കമുണ്ടാകും. ഏതൊക്കെ പദ്ധതികൾ മാറ്റിവയ്ക്കാമെന്ന് അതതു വകുപ്പുകൾ പരിശോധിക്കണം. പുതിയ കാറുകൾ വാങ്ങുന്നതിനും നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. വകുപ്പ് മേധാവകൾക്ക് മാത്രം പുതിയ കാറുകൾ വാങ്ങാം. മറ്റ് ആവശ്യങ്ങൾക്ക് കാറുകൾ വാടകയ്‌ക്കെടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു. അതേസമയം, കിഫ്ബി […]

പരാജയപ്പെട്ട സര്‍ക്കാരിന്‍റെ അതിലേറെ പരാജയപ്പെട്ട തീരുമാനമായിരുന്നു നോട്ട് നിരോധനം: യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. പരാജയപ്പെട്ട സര്‍ക്കാരിന്‍റെ അതിലേറെ പരാജയപ്പെട്ട തീരുമാനമായിരുന്നു നോട്ട് നിരോധനമെന്ന് സിന്‍ഹ പറഞ്ഞു. നേപ്പാളില്‍ നിന്നുള്‍പ്പെടെ എത്തുന്ന നിരോധിച്ച നോട്ടുകളുടെ കണക്ക് കൂടി പുറത്തുവന്നാല്‍ നോട്ട് നിരോധനം എത്ര മണ്ടത്തരമായിരുന്നുവെന്ന് വ്യക്തമാകും. നോട്ട് നിരോധനം കൊണ്ട് മോദി ലക്ഷ്യം വച്ച ഒന്നും സാധ്യമായില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. നേപ്പാളില്‍ നിന്നും രാജ്യത്തെ വിവിധ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും ഇന്ത്യന്‍ രൂപ വരാനുണ്ട്. […]