പൗരന്മാരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് വിദേശ മാധ്യമം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് വിദേശ മാധ്യമം. പൗരന്മാരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നാണ് യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രസിദ്ധീകരണമായ ‘ദ് ലാന്‍സെറ്റ്’ ലേഖനത്തില്‍ പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനെതിരെ രൂക്ഷ വിമര്‍ശനവും ‘ദ് ലാന്‍സെറ്റ്’ നടത്തുന്നു. പ്രധാനമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരതി’ലൂടെ ആരോഗ്യം ജനത്തിന്റെ അവകാശമാണെന്നും രാജ്യത്തെ ഇടത്തരക്കാരുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാനുള്ള രാഷ്ട്രീയ ആയുധമാണെന്നും മോദി മനസ്സിലാക്കിയതായി ലേഖനം വിശദീകരിക്കുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘ആരോഗ്യം’ […]

രൂപയുടെ വിലയിടിവ്; ഇറക്കുമതി നിര്‍ത്തി വച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: രൂപയുടെ വിലയിടിവ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നിറുത്തി വച്ചു.അത്യാവശ്യ സാധാനങ്ങള്‍ ഒഴികെയുള്ളവയുടെ ഇറക്കുമതിയാണ് പൂര്‍ണ്ണമായും നിറുത്തിയത്. കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ നടപടി കൈകൊള്ളാനും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക വിശകലന സമിതി തീരുമാനിച്ചു. യോഗം ഇന്നും തുടരും. അതേ സമയം രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഇന്നും വര്‍ദ്ധിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ആശങ്കയിലാക്കി തുടര്‍ച്ചയായി ഇടിയുന്ന രൂപയുടെ മൂല്യം പിടിച്ച്‌ നിറുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍. ദില്ലിയില്‍ പ്രധാനമന്ത്രി വിളിച്ച്‌ ചേര്‍ന്ന […]

കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം തീരെ കുറവ്: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം തീരെ കുറവാണെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി നിമ്മക്കയാല ചിന്നരാജപ്പ. ഇത്രയും ഭീകരമായ പ്രളയക്കെടുതി മുമ്പെങ്ങുമുണ്ടായിട്ടില്ല. പക്ഷെ കേന്ദ്രം പ്രഖ്യാപിച്ചത് വെറും 600 കോടി രൂപയുടെ സഹായം മാത്രമാണ്. കേരളത്തിലെ നാശനഷ്ടം പരിഗണിക്കുമ്പോള്‍ ഈ തുക തീരെ കുറവാണ്. കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി കേരളത്തിന് കൂടുതല്‍ തുക നല്‍കണം. 2014ല്‍ വിശാഖപട്ടണത്ത് ഹുദുദ് ചുഴലിക്കൊടുങ്കാറ്റ് നാശംവിതച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആയിരം കോടി രൂപയാണ് സഹായധനം പ്രഖ്യാപിച്ചത്. പക്ഷെ നല്‍കിയത് 400 കോടി രൂപമാത്രമാണെന്ന് […]

കക്കൂസുകള്‍ കെട്ടാനല്ല.. ജനത്തെ ഊറ്റിയെടുക്കുന്ന കാശ് പോകുന്നത് ഈ വഴിക്ക്; തോമസ് ഐസക്ക്

തിരുവനന്തപുരം: കക്കൂസുകള്‍ കെട്ടാനല്ല. ജനത്തെ ഊറ്റിയെടുക്കുന്ന കാശ് പോകുന്നത് ഈ വഴിക്ക്, വര്‍ധിക്കുന്ന ഇന്ധന വിലയ്‌ക്കെതിരെ പ്രതികരണവുമായി ധനമന്ത്രി മന്ത്രി തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എണ്ണവിലവര്‍ധനയുടെ മറവില്‍ ജനങ്ങളില്‍ നിന്ന് ഊറ്റിപ്പിഴിയുന്ന പണം യഥാര്‍ത്ഥത്തില്‍ രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കല്ല ഉപയോഗിക്കുന്നതെന്നും കോടീശ്വരന്‍മാര്‍ ബാങ്കുകളില്‍ നിന്ന് തട്ടിച്ചുകൊണ്ടുപോയ ശതകോടികളുടെ നഷ്ടം നികത്താനാണെന്നും അദ്ദേഹം പറയുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലാണ് ഐസക്ക് കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം; ലിറ്ററിന് രണ്ടു രൂപ കുറച്ചാല്‍ കേന്ദ്രസര്‍ക്കാരിന് വരുമാനം 30,000 കോടി […]

ഇന്ധന വില കുറയ്ക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കുന്നതില്‍ തീരുമാനം വ്യക്തമാക്കി കേന്ദ്രം. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും അതിനാല്‍ തന്നെ ഇന്ധനവില കുറയ്ക്കാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തുടര്‍ച്ചയായ 43-ാം ദിവസവും ഇന്ധന വില വര്‍ധിച്ചതോടെയാണ് വിഷയത്തില്‍ കേന്ദ്രം ആദ്യമായി വിശദീകരണം നല്‍കുന്നത്. നിലവില്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഇന്ധനവില കുറയ്ക്കുന്നത് പ്രായോഗികമല്ല. വില കുറയ്ക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് തിരിച്ചടിയാകുമെന്നും കേന്ദ്രം വിശദീകരിച്ചു. ഇന്ധനവില വര്‍ധനവിന്‍റെ പേരില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് രാജ്യവ്യാപക ബന്ദ് […]

ആഘോഷങ്ങളില്ലാതെ ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തും

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തുന്നതില്‍ അന്തിമ തീരുമാനമായി. സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷം ഇല്ലാതെ നടത്താനും വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാക്കരുതെന്നും തീരുമാനമായി. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായും സാംസ്‌കാരിക പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി. മാന്വല്‍ പരിഷ്‌കരിക്കാനും നീക്കം നടത്തുന്നുണ്ട്. മാന്വല്‍ പരിഷ്‌കരണ സമിതി ഉടന്‍ യോഗം ചേരും. നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. കേരളത്തില്‍ വന്‍ദുരിതം സൃഷ്ടിച്ച പ്രളയത്തില്‍ നിന്നു കരകയറുന്നതിന്‍റെ […]

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും: എം.എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. പ്രളയം കാരണം ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതായും മണി മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി ഉത്പാദനത്തില്‍ 350 മെഗാവാട്ടിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര പൂളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

ഫോട്ടോഷോപ്പ് വിവാദത്തില്‍ പെട്ട് ട്രംപ്‌

വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്‍റെ ഡൊണാള്‍ഡ് ട്രംപും ഫോട്ടോഷോപ്പ് വിവാദത്തില്‍. ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ ചിത്രങ്ങള്‍ പ്രസിഡന്‍റിന്‍റെ ഇടപെടലിനെ തുടര്‍ന്നു സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ എഡിറ്റ് ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചടങ്ങില്‍ പങ്കെടുത്തവരുടെ എണ്ണം പെരുപ്പിച്ച് കാട്ടാനാണ് ട്രംപ് ഇടപെട്ടതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. യാഥാര്‍ത്ഥ ചിത്രത്തിലെ ആളില്ലാത്ത ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞ് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നാണ് ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ചുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. 2009ല്‍ ബറാക് ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയവരേക്കാള്‍ കുറച്ചു ജനങ്ങളെ ചിത്രത്തില്‍ കണ്ടപ്പോള്‍, പ്രസിഡന്റായ ആദ്യദിവസം തന്നെ […]

രാഹുല്‍ ഗാന്ധി രാജ്യത്തെ ഏറ്റവും വലിയ കോമാളിയെന്ന് തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചു വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. രാഹുല്‍ ഗാന്ധിയെ രാജ്യത്തെ ഏറ്റവും വലിയ കോമാളിയെന്നാണ് ചന്ദ്രശേഖര റാവു വിശേഷിപ്പിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രിയെ രാഹുല്‍ ആലിംഗനം ചെയ്യുന്നതും കണ്ണിറുക്കി കാണിക്കുന്നതും രാജ്യം മുഴുവന്‍ കണ്ടു. രാഹുല്‍ ഗാന്ധി തെലങ്കാനയില്‍ എത്രത്തോളം കോണ്‍ഗ്രസ് പ്രചാരണത്തിനായി എത്തുന്നോ അത്രത്തോളം തങ്ങളുടെ വിജയം അനായാസമാകുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. എല്ലാ പാരമ്പര്യവും അനന്തരാവകാശമായി ലഭിച്ചയാളാണ് രാഹുല്‍ […]

ഹെല്‍മറ്റില്ലാത്തവര്‍ക്ക് സൗജന്യ ഹെല്‍മറ്റ് നല്‍കി കേരള പോലീസ്

കോഴിക്കോട്: ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നവരെ പിടികൂടി പിഴ അടപ്പിക്കുന്നത് കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി പൊലീസ് കഴിഞ്ഞ ദിവസം നടപ്പിലാക്കിയ മാതൃക വ്യത്യസ്ഥത നിറഞ്ഞതായിരുന്നു. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്‌തവര്‍ക്ക് സൗജന്യമായി പുതിയൊരെണ്ണം നല്‍കിയായിരുന്നു കോഴിക്കോട് ട്രാഫിക് പൊലീസ് ബോധവത്കരണത്തിന് പുതിയ വഴി സ്വീകരിച്ചത്. ഹെല്‍മറ്റ്  ഇല്ലാത്തവര്‍ക്ക് പൊലീസിന്‍റെ വക ആദ്യം ലഭിച്ചത് ഉപദേശമായിരുന്നു. പിന്നാലെ പിഴയും. ഒടുവില്‍ പിഴയടച്ച്‌ പോവാന്‍ ഒരുങ്ങുമ്പോള്‍ പൊലീസ് പറഞ്ഞു, ‘മക്കള്‍ ഹെല്‍മറ്റ് വച്ചിട്ട് പോയാല്‍ മതിയെന്ന്’. […]