ഒരു മാസത്തിനകം എല്ലാ 108 ആംബുലന്‍സുകളും നിരത്തിലിറക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം

തിരുവനന്തപുരം: എല്ലാ 108 ആംബുലന്‍സുകളും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഒരു മാസത്തിനകം പ്രവര്‍ത്തനസജ്ജമാക്കി നിരത്തിലിറക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്‍.എച്ച്‌.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 24 ആംബുലന്‍സുകളാണ് ഇപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ സേവനം നടത്തുന്നത്. ഇതില്‍ 15 എണ്ണം പ്രവര്‍ത്തനസജ്ജമായി നിരത്തിലുണ്ട്. 9 ആംബുലന്‍സുകള്‍ക്ക് സാരമായ അറ്റകുറ്റപണികള്‍ നടത്തേണ്ടതുള്ളതിനാല്‍ അവ വര്‍ക്ക് ഷോപ്പിലാണ്. ഇവയുടെ അറ്റകുറ്റപണികള്‍ എത്രയും വേഗം നടത്തി സുരക്ഷ പരിശോധന ഉറപ്പാക്കി നിരത്തിലിറക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആലപ്പുഴ […]

ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മാത്രമല്ല നല്ല ഫോട്ടോയെടുക്കാനും മോദിക്കറിയാം..!

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രി എന്നു പറയുമ്പോള്‍ നല്ലൊരു ഗെറ്റപ്പും തലയെടുപ്പും വേണം. അതില്‍ നരേന്ദ്രമോദി വിജയിച്ചുവെന്നു തന്നെ പറയാം. വേഷപ്പകര്‍ച്ച കൊണ്ടും നടപ്പുകൊണ്ടും ഗെറ്റപ്പുകൊണ്ടും മോദി ഉയര്‍ന്നുതന്നെയാണ് ഇരിക്കുന്നത്. ഫോട്ടോവിന് എങ്ങനെ പോസ് ചെയ്യണമെന്നും മോദി നന്നായി അറിയാം. അത്തരത്തിലാണ് മോദിയുടെ ഫോട്ടോകളെല്ലാം പുറത്തുവന്നത്. ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ മാത്രമല്ല നല്ല ചിത്രങ്ങളെടുക്കാനും തനിക്ക് അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് മോദി. ഫോട്ടോഗ്രാഫറായി മോദി പ്രത്യക്ഷപ്പെട്ടു. സിക്കിമിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ചാണ് മോദി ചിത്രങ്ങള്‍ പകര്‍ത്തിയത്.   മനോഹരം!സിക്കിമിലേക്കുള്ള യാത്രയില്‍ […]

സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് ആവര്‍ത്തിച്ച്‌ ഇ.പി.ജയരാജന്‍

കണ്ണൂര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍ സര്‍ക്കാര്‍ എന്നും ഇരയ്‌ക്കൊപ്പം തന്നെയാണെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ആവര്‍ത്തിച്ചു. ബിഷപ്പിന്‍റെ അറസ്റ്റില്‍ സര്‍ക്കാരിന്‍റെത് ശരിയായ നിലപാടാണ്. ഒരു കുറ്റവാളിയും രക്ഷപ്പെടാനുള്ള സാഹചര്യം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമല്ല. അത് വ്യക്തമായതുമാണ്. കേസില്‍ എല്ലാ അന്വേഷണവും നടത്തിയാണ് പൊലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. തെളിവ് ശേഖരണം അന്വേഷണത്തിന്റെ ഭാഗമാണ്. അതിനാവശ്യമായ സമയം പൊലീസ് എടുത്തിട്ടുണ്ട്. ബിഷപ്പിന്റെ കാര്യത്തില്‍ ശരിയായ നടപടിയാണ് […]

ദേശീയ പുരസ്കാരങ്ങള്‍ നേടിയ കായിക താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു

തിരുവനന്തപുരം: അര്‍ജുന അവാര്‍ഡ് നേടിയ മലയാളികളായ ജിന്‍സണ്‍ ജോണ്‍സണ്‍, ധ്യാന്‍ചന്ദ് പുരസ്കാരം നേടിയ ബോബി അലോഷ്യസ് എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഇരുവരുടേയും നേട്ടം സംസ്ഥാനത്തെ കായിക മേഖലയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. ഒപ്പം ദേശീയ കായിക പുരസ്കാരങ്ങള്‍ നേടിയ എല്ലാ കായിക താരങ്ങളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ജിന്‍സണ്‍ ജോണ്‍സണ്‍ ഉള്‍പ്പെടെ 20 കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഭാരോദ്വഹനത്തിലെ ലോക […]

സാലറി ചലഞ്ചിനെ എതിര്‍ത്തുകൊണ്ട് ജീവനക്കാര്‍ രംഗത്ത്

തിരുവന്തപുരം:  കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കായി ഏര്‍പ്പെടുത്തിയ ദുരിതാശ്വാസനിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജീവനക്കാര്‍ സാലറി ചാലഞ്ചിനെ പൂര്‍ണമായും എതിര്‍ക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് സാലറി ചലഞ്ചിനെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സാലറി ചാലഞ്ചിനെ കൂട്ടമായി എതിര്‍ക്കാനാണ് ജീവനക്കാരുടെ നീക്കം. ഇതനുസരിച്ച്‌ എല്ലാ വകുപ്പുകളിലേയും ജീവനക്കാരില്‍നിന്ന് വിസമ്മതപത്രം ശേഖരിച്ച്‌ ഒരുമിച്ച്‌ സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. 650ല്‍ പരം ജീവനക്കാര്‍ നിലവില്‍ സാലറി […]

ചികിത്സക്ക് ശേഷം മുഖ്യമന്ത്രി 24ന് തിരിച്ചെത്തും

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സകള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്റ്റംബര്‍ 24ന് തിരിച്ചെത്തുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ രണ്ടിന് പുലര്‍ച്ചെയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഓഗസ്റ്റ് മധ്യത്തോടെ പോകാനിരുന്ന യാത്ര പ്രളയക്കെടുതികള്‍ കാരണം നീട്ടിവയ്ക്കുകയായിരുന്നു.    

പ്രളയക്കെടുതി, തകര്‍ന്ന 10 വള്ളങ്ങള്‍ക്ക് പകരം പുതിയ വള്ളങ്ങള്‍ നല്‍കും: ജെ.മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കുവാന്‍ പോയി പൂര്‍ണമായി തകര്‍ന്ന 10 വള്ളങ്ങള്‍ക്ക് പകരം പുതിയ വള്ളങ്ങള്‍ നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ.     നഷ്ടപ്പെട്ട 9 എഞ്ചിനുകള്‍ക്ക് പകരമായി പുതിയ എഞ്ചിനുകള്‍ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. 200 മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസില്‍ നിയമിക്കുന്ന കാര്യത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2047ല്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടും: കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ന്യുഡല്‍ഹി: 2047ല്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമെന്നും ജനസംഖ്യ ഉയര്‍ന്നതാണ് ഇതിന് കാരണമെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. 1947ല്‍ ഈ രാജ്യം മതത്തിന്‍റെ പേരില്‍ വിഭജിക്കപ്പെട്ടു. 2047ലും സമാനമായ സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. 72 വര്‍ഷത്തിനിടെ ജനസംഖ്യ 33 കോടിയില്‍ നിന്നും 132.7 കോടിയായി ഉയര്‍ന്നു. എന്നാല്‍ 2047ലെ വിഭജിക്കലിനെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നീക്കമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില വിഭാഗീയ ശക്തികളുടെ ജനസംഖ്യവര്‍ധനവ് ഭീതിപ്പെടുത്തുന്നതാണ്. 35എ വകുപ്പില്‍ സംവാദം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ […]

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി. ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത് ശമ്പളം സംഭാവന ചെയ്യണമെന്നാണ്. എന്നാല്‍ അതിന്‍റെ പേരില്‍ നിര്‍ബന്ധമായി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. അതേസമയം, ഉത്തരവ് പുന:പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിച്ചു.

68 ന്‍റെ നിറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് 68 മത്തെ ജന്മദിനം. സ്വന്തം മണ്ഡലമായ വാരണാസിയിലാണ് മോദി ജന്മദിനം ചെലവഴിക്കുന്നത്. ഇന്നും നാളെയും അദ്ദേഹം വാരണാസിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന മോദി വാരണാസി ജില്ലയിലെ നരൗർ ഗ്രാമത്തിൽ കാശി വിദ്യാപീഠത്തിലെ പ്രൈമറി സ്കൂൾ വിദ്യാർഥികളുമായി സംവദിക്കും. നാളെ ബനാറസ് ഹിന്ദു യുണിവേഴ്സിറ്റിയിലെ ആംഫി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ 500 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകും. മോദിയുടെ ജന്മദിനത്തോട് […]