തിരുവനന്തപുരം: ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലയെന്നും അദ്ദേഹം പറഞ്ഞു. അനുമതി നല്‍കിയതില്‍ സര്‍ക്കാര്‍ തെറ്റായ ഒന്നും ചെയ്തിട്ടില്ല. അഴിമതിക്ക് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സര്‍ക്കാരാണിത്. കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഈ ഘട്ടത്തിലാണ് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. അതുക്കൊണ്ടു തന്നെ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ അനുവദിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് വേണ്ടത് ഒരു പുകമറ സൃഷ്ടിക്കുകയാണ്. അതില്ലാതാക്കുകയാണ് ഈ […]
Category: Government
സാലറി ചലഞ്ച്; ശമ്പളം പിടിച്ച് വാങ്ങരുതെന്ന് ഹൈക്കോടതി
പ്രളയത്തില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച സാലറി ചലഞ്ച് ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിച്ച് വാങ്ങുന്ന തരത്തിലാകരുതെന്ന് ഹൈക്കോടതി. സംഭാവനകള്‍ സ്വമേധയാ നല്‍കുന്നതാകണമെന്നും മറിച്ചുള്ള നടപടി ജനങ്ങളുടെ ഐക്യത്തെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം ശമ്പളം പിരിക്കുന്നത് ശരിയല്ല. ഉദ്യോഗസ്ഥരിലും ദുരിത ബാധിതരുണ്ട് അവരുടെ പട്ടികയുണ്ടോ എന്നും കോടതി ചോദിച്ചു. ചലഞ്ച് ഏറ്റെടുക്കാത്തവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. സാലറി ചലഞ്ച് നിര്‍ബന്ധിതമല്ലെന്ന് ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. സാലറി […]
ഓഖി; മരിച്ച മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരണപ്പെടുകയും കാണാതാവുകയോ ചെയ്ത 42 തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കി സര്‍ക്കാര്‍. മത്സ്യഫെഡിന്‍റെ മുട്ടത്തറയിലെ വല നെയ്ത്തുശാലയില്‍ 41 പേരും കണ്ണൂരിലെ വല നെയ്ത്തു ഫാക്ടറിയില്‍ ഒരാളെയുമാണ് ജോലിയ്ക്കായ് നിയമിച്ചത്. ഇവര്‍ക്കുള്ള നിയമന ഉത്തരവ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കൈമാറി. പൂന്തുറ, പൊഴിയൂര്‍, വിഴിഞ്ഞം, വള്ളക്കടവ്, പുല്ലുവിള, പൂവാര്‍ തുടങ്ങിയ തീരമേഖലയിലുള്ളവര്‍ക്ക് മുട്ടത്തറ ഫാക്ടറിയിലും ഓഖിയില്‍ കാണാതായ കാസര്‍കോട് സ്വദേശി സുനില്‍കുമാറിന്റെ ഭാര്യ രുഗ്മിണിക്ക് കണ്ണൂര്‍ ഫാക്ടറിയിലുമാണ് ജോലി നല്‍കിയത്. […]
റിവ്യൂ ഹര്‍ജിക്കില്ല; ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നത് സുപ്രീം കോടതിയുടെ വിധിയാണ്. കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. വിധി ഉടന്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സന്നിധാനത്ത് സ്ത്രീകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ റിവ്യൂ ഹര്‍ജി സര്‍ക്കാര്‍ നല്‍കില്ലെന്നും […]
ബ്രൂവറി വിഷയത്തില്‍ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ശ്രമമാണ് ചെന്നിത്തല നടത്തുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ സംശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രൂവറി അനുമതി എല്‍ഡിഎഫ് നയങ്ങള്‍ക്ക് വിരുദ്ധമായല്ല. വസ്തുതകള്‍ പുറത്തുവന്നതോടെ ആരോപണം ജനം തള്ളിക്കളഞ്ഞു. ഉല്‍പ്പാദനം കൂട്ടിയാല്‍ ബിവ്‌റേജസിന് കേരളത്തില്‍ നിന്ന് മദ്യം വാങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തിന്‍റെ 8 ശതമാനവും ബിയറിന്‍റെ 40 ശതമാനവും പുറത്തുനിന്നാണ്. ബ്രൂവറികള്‍ തുടങ്ങുന്നത് മദ്യ ഇറക്കുമതി കുറയ്ക്കാനാണ്. ബ്രൂവറികള്‍ തുടങ്ങുന്നത് പുറത്തുനിന്ന് […]
രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ മറുപടിയുമായി ദിവ്യ സ്പന്ദന
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വിറ്റര്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. പ്രധാനമന്ത്രി കള്ളന്‍ തന്നെയാണെന്ന ഹാഷ് ടാഗോടുകൂടിയാണ് പുതിയ ട്വീറ്റ്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡ്ഡാണ് ദിവ്യ സ്പന്ദന. ‘തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. തന്‍റെ ട്വീറ്റ് ഇഷ്ടമാകാത്തവരോട് എന്താണ് പറയേണ്ടത്, അടുത്ത തവണ കുറച്ചുകൂടി മെച്ചപ്പെടുത്താം. രാജ്യദ്രോഹ കുറ്റത്തെ ആളുകള്‍ ദുരുപയോഗം ചെയ്യുകയാണ്. അതില്‍ നിന്ന് രാജ്യം വിട്ടുനില്‍ക്കണം. തനിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തവരോട്, […]
ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
ദില്ലി: നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ കള്ളനെന്ന് എഴുതി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡും മുന്‍ നടിയുമായ ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗോമതിനഗര്‍ പൊലീസാണ് രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. ലക്‌നൗവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാന്‍ അഹമ്മദ് നല്‍കിയ പരാതിയിലാണ് നടപടി. മോദിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ് ദിവ്യ ട്വീറ്റ് ചെയ്തത്. ‘കള്ളന്‍ പ്രധാനമന്ത്രി മിണ്ടരുത്’ എന്ന ഹാഷ് ടാഗിനൊപ്പമാണ് ദിവ്യ ഈ ഫോട്ടോ ഷെയര്‍ ചെയ്തത്.
പ്രളയത്തില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം : കേരളം നേരിട്ട പ്രളയ ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ കുറഞ്ഞ വിലയില്‍ പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഗൃഹോപകരണങ്ങള്‍ നല്‍കാനുള്ള പദ്ധതിയാകുന്നു . മന്ത്രി ഇ.പി. ജയരാജന്‍റെ അധ്യക്ഷതയിലായില്‍ കമ്പനി മേധാവികളുമായുള്ള യോഗത്തില്‍ ഗൃഹോപകരണങ്ങള്‍ പകുതി വിലയില്‍ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയുണ്ടായി . നിലവില്‍ 1.24 ലക്ഷം പേരാണ് വായ്പയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത് . പ്രമുഖ കമ്പനികളായ വേള്‍പൂള്‍, സോണി, സാംസങ്, പാനസോണിക്, എല്‍.ജി., അമ്മിണി സോളാര്‍, ഗോദ്റെജ്, ഹൈക്കണ്‍, വി-ഗാര്‍ഡ്, വള്ളിമണി ഇന്‍ഡസ്ട്രീസ്, ഈസ്റ്റേണ്‍ മാട്രസ് […]
സമൂഹത്തെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ് വിശാല പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്നതെന്ന് മോദി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മോദി ആരോപിച്ചു. കോണ്‍ഗ്രസ് രാജ്യത്തിന് തലവേദനയായി. മുത്തലാഖ് ബില്ലില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ് . സമൂഹത്തെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ് വിശാല പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന് രാജ്യത്തെ മുന്നോട്ട് നയിക്കാനാകില്ല. കോണ്‍ഗ്രസ് നിലനില്‍പ്പിന് വേണ്ടി ഈര്‍ക്കില്‍ പാര്‍ട്ടികളുടെ കാലുപിടിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും
ന്യൂഡല്‍ഹി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിനുണ്ടായ നാശനഷ്ടങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും.ഡല്‍ഹിയില്‍ വെച്ചാകും കൂടിക്കാഴ്ച. കേരളത്തിന്‍റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് പര്യാപ്തമായ തുക സര്‍ക്കാര്‍ നല്‍കാതിരുന്നതും നാളെ ചര്‍ച്ച ചെയ്യും. കൂടുതല്‍ തുക അനുവദിക്കണമെന്നും ലോക ബാങ്കില്‍നിന്ന് വായ്പ എടുക്കുന്നതിന്‍റെ പരിധി ഉയര്‍ത്തണമെന്നതിനെ സംബന്ധിച്ചും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കേരളം 2,500 കോടി ആവശ്യപ്പെട്ടെങ്കിലും 600 കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനിടെ കേരളത്തിലെത്തി പ്രളയക്കെടുതിയെകുറിച്ച് പഠിച്ച ലോകബാങ്ക് എ.ഡി.ബി.സംഘം 25,000കോടിയുടെ […]










