കേരളത്തിന്‍റെ വളര്‍ച്ചയില്‍ ബിജെപിയുടെ പങ്ക് പൂജ്യം; വിദേശത്ത് പോയത് യാചിക്കാനല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിന്‍റെ ഇതുവരെയുള്ള വളര്‍ച്ചയില്‍ ബിജെപി ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ തകര്‍ക്കുന്ന സമീപനമാണ് എല്ലാക്കാലത്തും ബിജെപി സ്വീകരിച്ചിരുന്നത്. പ്രളയദുരിതം പറഞ്ഞ് രാജ്യങ്ങളില്‍ പോയി മന്ത്രിമാര്‍ യാചിക്കേണ്ടെന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നവകേരള നിര്‍മ്മാണ ധനസമാഹാരണത്തിനായി മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെയും പിണറായി വിജയന്‍ വിമര്‍ശിച്ചു. കേന്ദ്രത്തിന്‍റെത് സംസ്ഥാനത്തിനെതിരായ നീക്കമാണ്. കേരളത്തോട് കേന്ദ്രത്തിന് പ്രത്യേക നിലപാടാണ്. കേന്ദ്രനിലപാടിനെതിരെ ജനാധിപത്യ വിശ്വാസികള്‍ രം​ഗത്തുവരണം. ആദ്യം സന്ദര്‍ശിച്ചപ്പോള്‍ വളരെ […]

വിദേശത്തുനിന്ന് കള്ളപ്പണം എത്ര കൊണ്ടുവന്നു; പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷന്‍. കേന്ദ്ര മന്ത്രിമാര്‍ക്കെതിരായ അഴിമതിയുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും മുഖ്യ വിവരാവകാശ കമ്മീഷണര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. 2014 മുതല്‍ 2017 വരെയുള്ള കാലയളവിലുണ്ടായിട്ടുള്ള പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാണ് വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാത്തൂര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സഞ്ജയ് ചതുര്‍വേദി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ തീരുമാനമുണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് കമ്മീഷന്‍റെ നിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്ന […]

മീ ടൂ വിവാദം; എംജെ അക്ബറിനെതിരായ കുരുക്ക് മുറുകുന്നു

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരായ കുരുക്ക് മുറുകുന്നു. ഏഷ്യല്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തിരുന്ന ഇരുപതോളം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബറിനെതിരെ കോടതിയില്‍ മൊഴി നല്‍കും. അക്ബറില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നവരും ദില്ലി പട്യാല കോടതിയില്‍ മൊഴി നല്‍കാനെത്തും. മീടു വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമ പ്രവര്‍ത്തകരെ നിശബ്ദ്ധരാക്കി സഹമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ എം.ജെ.അക്ബര്‍ നല്‍കിയ മാനനഷ്ട കേസാണ് അദേഹത്തിന് തന്നെ കുരുക്കായി മാറുന്നത്. പ്രിയ രമണിക്കെതിരെ നല്‍കിയ കേസില്‍ അക്ബറിനെതിരെ മൊഴി നല്‍കാന്‍ […]

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാട് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി നിറവേറ്റാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വിധിക്കെതിരേ സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ല. ദേവസ്വം ബോര്‍ഡ് നല്‍കുമോ എന്ന ചോദ്യത്തിന് അക്കാര്യം അവരല്ലേ തീരുമാനിക്കുന്നതെന്ന് മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. കോടതി […]

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് സംബന്ധിച്ച്‌ മുരളി മനോഹര്‍ ജോഷി അദ്ധ്യക്ഷനായ കമ്മറ്റി (പബ്ലിക്ക് അക്കൗണ്ട് കമ്മറ്റി) തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. 2014 ല്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിനിന്‍റെ ഭാഗമായി 10മില്യണ്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. എന്നാല്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട പുതിയ തൊഴിലവസരങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്മറ്റിയിലുണ്ടായിരുന്ന ബിജെപി എംപിമാരായ നിഷികാന്ത് ദുബെയും രമേശ് ബിധുരിയും റിപ്പോര്‍ട്ടിനോട് വിയോജിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശമുള്ളതിനാലാണ് ഇവര്‍ വിയോജിപ്പ് […]

മീ ടൂ ക്യാമ്പയ്ന്‍: എം.ജെ.അക്ബര്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മീ ടൂ ആരോപണത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി എം.ജെ.അക്ബര്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശത്ത് നിന്ന് തിരികെയെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യ സഹമന്ത്രി കൂടിയായ എം.ജെ.അക്ബര്‍ നൈജീരിയന്‍ പര്യടനത്തിലാണ്. സംഭവത്തില്‍ അക്ബറില്‍ നിന്ന് വിശദീകരണം തേടുമെന്ന്  പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരികെ വരാന്‍ എം ജെ അക്ബറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അക്ബറിന്‍റെ വിശദീകരണത്തിന് ശേഷം തുടര്‍നടപടിയുണ്ടായേക്കും. രണ്ട് പേരാണ് അക്ബറിനെതിരെ ആരോപണം ഉന്നയിച്ചത്. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് […]

സ്ത്രീകളോടുള്ള അനാദരവുകളെ ശക്തമായി നേരിടണം: കെ.കെ. ശൈലജടീച്ചര്‍

തിരുവനന്തപുരം: സ്ത്രീകളോട് സമൂഹം കാണിക്കുന്ന അനാദരവുകളെ ശക്തമായി നേരിടണമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച്‌ ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച ഉപന്യാസ, ചിത്രരചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു് മന്ത്രി. മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളവും പെണ്‍കുട്ടികളെ ആഗ്രഹിക്കാതിരിക്കുന്നു എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ആറുവയസ്സുവരെയുള്ള കുട്ടികളുടെ എണ്ണത്തില്‍ പെണ്‍കുട്ടികളുടെ അനുപാതം ആണ്‍ക്കുട്ടികളെക്കാള്‍ കുറയുന്നത് ഇവിടെ ഭ്രൂണഹത്യകള്‍ ഉള്ളതുകൊണ്ടല്ല, ജൈവികമായ […]

ശബരിമല സമരം നടത്തുന്നവര്‍ ഒരു നായയുടെ പിന്തുണ പോലുമില്ലാത്തവര്‍: ജി സുധാകരന്‍

ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി മന്ത്രി ജി സുധാകരന്‍. വീട്ടില്‍ നിന്നിറങ്ങിയാല്‍ ഒരു നായയുടെ പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തില്‍ ബഹളം ഉണ്ടാക്കുന്നത്. സമരക്കാരില്‍ നാലുപേരുടെ പിന്തുണ ഉള്ളത് എന്‍എസ്‌എസ്സിന് മാത്രമെന്നും ജി സുധാകരന്‍ പറഞ്ഞു. ഇതുപോലുള്ള അവസരത്തില്‍ രാജകൊട്ടാരത്തിലുള്ളവരെ നാട്ടുകാര്‍ക്ക് കാണാനായി. രാജവാഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുകയാണ് കോണ്‍ഗ്രസ്. സുപ്രീംകോടതി വിധി യഥാര്‍ത്ഥ വിശ്വാസികളെ വിഷമിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സമരത്തിലൂടെ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി […]

മീ ടൂവില്‍ കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തകയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ടെലഗ്രാഫ്, ഏഷ്യൻ എയ്‌ജ് തുടങ്ങിയ പത്രങ്ങളുടെ മുൻ എഡിറ്റർ ആയ എം.ജെ. അക്‌ബറിനെതിരെ പ്രമുഖ മാധ്യമ പ്രവർത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ നിരവധി വനിതകൾ ലൈംഗിക അതിക്രമ കഥകൾ ട്വിറ്ററിൽ പോസ്‌റ്റു ചെയ്‌തു. പത്രത്തിൽ ജോലിക്കായി വർഷങ്ങൾക്കു മുമ്പ് മുംബയിലെ ഹോട്ടലിൽ അഭിമുഖത്തിനായി വിളിപ്പിച്ച എഡിറ്റർ മോശമായി പെരുമാറിയെന്ന് 2017 ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച ‘എന്‍റെ പുരുഷ മേധാവികൾ’ എന്ന ലേഖനത്തിൽ […]

നമ്പി നാരായണന് നഷ്ടപരിഹാര തുക സര്‍ക്കാര്‍ കൈമാറി

ഐഎസ്ആര്‍ഓ ചാരക്കേസ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നല്‍കാനുള്ള 50 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി. ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തുക കൈമാറിയത്. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും ചടങ്ങില്‍ പങ്കെടുത്തു. നഷ്ടപരിഹാര തുക നമ്പി നാരായണന് സര്‍ക്കാര്‍ നല്‍കണമെന്നായിരുന്ന സുപ്രീം കോടതി വിധി. സുപ്രീം കോടതി നിര്‍ദ്ദേശം അനുസരിച്ച് നമ്പി നാരായണന് നഷ്ടപരിഹാരതുക വിതരണം ചെയ്ത ചടങ്ങ് Posted by Chief Minister's Office, […]