തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്ക് അമേരിക്കയില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസയുമായി നടന്‍ മോഹന്‍ലാല്‍. എത്രയും വേഗം അസുഖം ഭേദമാകട്ടെ എന്ന് മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പിണറായി വിജയനൊപ്പം ഇരിക്കുന്ന ചിത്രത്തോടെയാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്.
യു.എസിലെ മയോ ക്ലിനിക്കില്‍ മൂന്ന് ആഴ്ചത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്നലെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മുഖ്യമന്ത്രി മടങ്ങിവരുന്നതുവരെ ആര്‍ക്കും ചുമതല നല്‍കിയിട്ടില്ല. ഭരണകാര്യങ്ങളും മന്ത്രിസഭായോഗത്തിന്‍റെ അദ്ധ്യക്ഷസ്ഥാനവും മന്ത്രി ഇ. പി.ജയരാജന്‍ വഹിക്കും.
ആഗസ്റ്റ് 19ന് പോകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നെതെങ്കിലും പ്രളയം മൂലം യാത്ര മാറ്റുകയായിരുന്നു. ദുരിതാശ്വാസക്യാമ്പുകളിലുണ്ടായിരുന്ന 14.5 ലക്ഷം പേര്‍ വീടുകളിലേക്കും താത്കാലിക വാസസ്ഥലങ്ങളിലേക്കും മാറിയ സാഹചര്യത്തിലാണ് യാത്ര. പ്രാഥമിക നഷ്ടപരിഹാരത്തുക വിതരണം തുടങ്ങിവയ്ക്കുകയും ചെയ്തു. ഗവര്‍ണര്‍ പി. സദാശിവത്തെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സന്ദര്‍ശിച്ച് യാത്രയെക്കുറിച്ച് ധരിപ്പിച്ചിരുന്നു.

