‘മരണത്തിന് ഒരാഴ്ച മുമ്ബ് നയനയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റു; നിരന്തരം ഭീഷണിയുണ്ടെന്ന് പറഞ്ഞു’; യുവസംവിധായികയുടെ ദുരൂഹമരണത്തില്‍ നിര്‍ണായക മൊഴി

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണത്തില്‍ സുഹൃത്തിന്റെ നിര്‍ണായക മൊഴി. മരണത്തിന് ഒരാഴ്ച മുമ്ബ് നയനയ്ക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും ഫോണിലൂടെ നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും വനിതാ സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മര്‍ദ്ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. മരണത്തിന് ഒരാഴ്ച മുമ്ബ് നയനയുടെ മുഖത്ത് അടിയേറ്റു നീലിച്ചതിന്റെ ക്ഷതം കണ്ടിരുന്നു. ഒരുവശം ചരിഞ്ഞു കിടന്നപ്പോള്‍ സംഭവിച്ചതാണെന്ന് പറഞ്ഞ് നയന ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പിന്നീട് സായാഹ്ന നടത്തത്തിനിടയിലാണ് നയന മര്‍ദ്ദനമേറ്റ കാര്യം വെളിപ്പെടുത്തിയതെന്ന് സുഹൃത്ത് മൊഴിയില്‍ വ്യക്തമാക്കി. നയന താമസിച്ചിരുന്ന […]

തമിഴ്നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കല്ലെറിഞ്ഞ് മന്ത്രി

ചെന്നൈ: കസേര കൊണ്ടുവരാന്‍ വൈകിയതില്‍ ക്ഷുഭിതനായ മന്ത്രി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ കല്ലെറിഞ്ഞത് വിവാദമായി. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബുധനാഴ്ച തിരുവള്ളൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പങ്കെടുക്കുന്ന ഹിന്ദിഭാഷ വിരുദ്ധ പോരാട്ടത്തില്‍ മരിച്ചവരുടെ അനുസ്മരണച്ചടങ്ങായ ‘വീരവണക്കം’ പരിപാടിയുടെ ക്രമീകരണങ്ങള്‍ വിലയിരുത്താനെത്തിയ തമിഴ്നാട് ക്ഷീരവികസന മന്ത്രി എസ്.എം. നാസറാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. വേദിക്ക് പരിസരത്ത് മന്ത്രിക്കും പരിവാരങ്ങള്‍ക്കും ഇരിക്കാന്‍ കസേര ഇടാത്തതില്‍ പ്രകോപിതനായ മന്ത്രി പ്രവര്‍ത്തകര്‍ക്കുനേരെ ‘ചെയര്‍ എടുത്തിട്ട് വാടാ…’ എന്നുപറഞ്ഞ് ആക്രോശിച്ചു. പ്രവര്‍ത്തകര്‍ കസേരകളുമായി പതുക്കെയാണ് വന്നത്. […]

എന്താ ഇപ്പോ പെട്ടെന്നൊരു മഴ? കാരണം ആഗോള പ്രതിഭാസം, മാഡന്‍-ജൂലിയന്‍ ഓസിലേഷന്‍

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നലെ പെയ്ത മഴയ്ക്ക് കാരണം മാഡന്‍-ജൂലിയന്‍ ഓസിലേഷന്‍ എന്ന ആഗോള പ്രതിഭാസം. മേഘങ്ങള്‍ കൂട്ടമായി ഭൂമധ്യരേഖയ്ക്ക്‌ കുറുകെ നീങ്ങുന്നതാണ് മാഡന്‍-ജൂലിയന്‍ ഓസിലേഷന്‍ എന്ന പ്രതിഭാസം. ഇന്നലെയിത് ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെത്തി. ഇതാണു കേരളത്തില്‍ ഇന്നലെ മഴ ലഭിക്കാന്‍ കാരണമായി കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് ആരംഭിച്ച്‌ പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളുടെ ഭൂമധ്യരേഖയ്ക്കടുത്തുള്ള ഭാഗങ്ങളിലേക്ക് സഞ്ചരിച്ചെത്തുന്ന തുടര്‍ പ്രതിഭാസമാണ് മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍. 30 മുതല്‍ 60 ദിവസം […]

സംസ്ഥാനത്ത് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തടയും; ബിജെപി

സംസ്ഥാനത്ത് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് ബിജെപി. തീക്കൊള്ളികൊണ്ട് തല ചൊറിയുന്നെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു.. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.(bbc documentary wont screen in kerala says bjp) മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ കത്ത് നല്‍കി. ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് യുവമോര്‍ച്ച. സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണയാണ് ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് ഫേസ്ബുക്ക് […]

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണം; എണ്ണ കമ്ബനികളോട് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. എണ്ണ വിതരണ കമ്ബനികളോടാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ആഗോളതലത്തില്‍ കുതിച്ചുയര്‍ന്ന അസംസ്‌കൃത എണ്ണ വില താഴാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതിരണം. ഗംഗാനദിയില്‍ സിഎന്‍ജി ഇന്ധനമായുള്ള ബോട്ട് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുമ്ബോഴാണ് എണ്ണ വിതരണ കമ്ബനികള്‍ക്ക് മുന്നില്‍ മന്ത്രി ഇക്കാര്യം മുന്നോട്ടുവെച്ചത്. കുറഞ്ഞ വിലയ്ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിറ്റത് വഴി 21,200 കോടി രൂപയുടെ നഷ്ടമാണ് എണ്ണ […]

പകരുന്നത് മലിന ജലത്തിലൂടെയും ഭക്ഷണത്തിലുടെയും; നോറോ വൈറസ്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊച്ചി: എറണാകുളം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് നോറോ വൈറസ് പകരുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ആരോഗ്യ അധികൃതര്‍ അറിയിച്ചു. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണ്. അതിനാല്‍ രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. എന്താണ് നോറോ വൈറസ് ? ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ […]

12 മിനിറ്റില്‍ ഹാട്രിക്; 5 ഗോള്‍ നേട്ടവുമായി എംബാപ്പെ; പിഎസ്ജിക്ക് ഏഴുഗോള്‍ വിജയം

പാരീസ്: ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഹാട്രിക് നേടിയതിന് പിന്നാലെ ഡീകാസിലിനെതിരെ ഹാട്രിക് നേടി പിഎസ്ജി താരം കിലിയന്‍ എംബാപ്പെ. മത്സരത്തിന്റെ ആദ്യപകുതിയില്‍ വെറും 12 മിനിറ്റ് മാത്രാണ് ഹാട്രിക് തികയ്ക്കാന്‍ എംബാപ്പെ എടുത്തത്. പിഎസ്ജി താരങ്ങള്‍ അര്‍മാദിച്ച മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളിന് പിഎസ്ജി ജയിച്ചു. അടുത്ത മത്സരത്തില്‍ പിഎസ്ജി കരുത്തരായ മാഴ്‌സയെ നേരിടും. ഈ സീസണില്‍ 24 മത്സരങ്ങളില്‍ നിന്ന് 25 ഗോളായി എംബാപ്പെയുടെ സമ്ബാദ്യം. ഇതുവരെ ക്ലബിനായി 196യായി ഈ 23കാരന്റ ഗോള്‍നേട്ടം. നാലുഗോള്‍ കൂടിനേടിയാല്‍ […]

കൊച്ചി നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു

കൊച്ചി: കൊച്ചി നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു. രവിപുരം ട്രാവല്‍സിലെ യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. റെയ്‌സ് ട്രാവല്‍സിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശി സൂര്യക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പള്ളുരുത്തി സ്വദേശി ജോളിയാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ആക്രമണം ഉണ്ടായതിന് പിന്നാലെ യുവതി സമീപത്തെ ഹോട്ടലില്‍ ഓടിയെത്തുകയായിരുന്നു. ആസമയം അതുവഴിയെത്തിയ പൊലീസ് ജീപ്പിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ യുവതിയെ മെഡിക്കല്‍ ട്രസ്റ്റ് […]

ഇന്ത്യയില്‍ റെക്കോഡ് സൃഷ്ടിച്ച്‌ ആപ്പിള്‍; ഒരു മാസം കൊണ്ട് ഒരു ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഐഫോണ്‍ കയറ്റുമതി ചെയ്യുന്ന ആദ്യ കമ്ബനി

ന്യൂഡല്‍ഹി:ഇന്ത്യയില്‍ നിന്ന് ഒരു മാസം കൊണ്ട് ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണ്‍ കയറ്റുമതി ചെയ്യുന്ന ആദ്യ കമ്ബനി ആയി ചരിത്രം സൃഷ്ടിച്ച്‌ ആപ്പിള്‍. 10,000 കോടി രൂപയിലധികം മൊബൈല്‍ഫോണ്‍ കയറ്റുമതിയില്‍ റെക്കോഡ് വ്യവസായമാണ് കഴിഞ്ഞ ഡിസംബറിലുണ്ടായത്. 8,100 കോടി രൂപയുടെ കയറ്റുമതിയാണ് ഇന്ത്യയില്‍ നിന്നുണ്ടായത്. രാജ്യത്ത് ഇതുവരെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ മുന്നില്‍ നിന്നിരുന്നത് സാംസങ് ആയിരുന്നു. എന്നാല്‍ നവംബറില്‍ സാസംങിനെ പിന്തള്ളി ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരനായി ആപ്പിള്‍ മാറിയിരുന്നു. ആപ്പിള്‍ നിലവില്‍ […]

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്; 82ലേക്ക്

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 29 പൈസയുടെ നഷ്ടമാണ് നേരിട്ടത്. 81 രൂപ 68 പൈസ എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഇന്നലെ 81 രൂപ 38 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. 21 പൈസയുടെ നഷ്ടമാണ് നേരിട്ടത്. അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും രൂപയെ സ്വാധീനിക്കുന്നുണ്ട്.