12 മിനിറ്റില്‍ ഹാട്രിക്; 5 ഗോള്‍ നേട്ടവുമായി എംബാപ്പെ; പിഎസ്ജിക്ക് ഏഴുഗോള്‍ വിജയം

പാരീസ്: ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഹാട്രിക് നേടിയതിന് പിന്നാലെ ഡീകാസിലിനെതിരെ ഹാട്രിക് നേടി പിഎസ്ജി താരം കിലിയന്‍ എംബാപ്പെ.

മത്സരത്തിന്റെ ആദ്യപകുതിയില്‍ വെറും 12 മിനിറ്റ് മാത്രാണ് ഹാട്രിക് തികയ്ക്കാന്‍ എംബാപ്പെ എടുത്തത്. പിഎസ്ജി താരങ്ങള്‍ അര്‍മാദിച്ച മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളിന് പിഎസ്ജി ജയിച്ചു.

അടുത്ത മത്സരത്തില്‍ പിഎസ്ജി കരുത്തരായ മാഴ്‌സയെ നേരിടും. ഈ സീസണില്‍ 24 മത്സരങ്ങളില്‍ നിന്ന് 25 ഗോളായി എംബാപ്പെയുടെ സമ്ബാദ്യം. ഇതുവരെ ക്ലബിനായി 196യായി ഈ 23കാരന്റ ഗോള്‍നേട്ടം. നാലുഗോള്‍ കൂടിനേടിയാല്‍ എഡിന്‍സന്‍ കാവാനിയുടെ റെക്കോര്‍ഡിനൊപ്പമെത്തും.

ഒരു മത്സരത്തില്‍ പിഎസ്ജിയ്ക്കായി അഞ്ചുഗോള്‍ നേടുന്ന താരവും എംബാപ്പെയായി. തങ്ങളുടെ നിലവാരത്തിനൊത്ത രീതിയില്‍ കളിക്കാനായെന്ന് മത്സരശേഷം എംബാപ്പെ പറഞ്ഞു. ഇത് അവര്‍ക്കും ഞങ്ങള്‍ക്കും മികച്ച അവസരമായിരുന്നു. അമച്വര്‍ ടീമിനെതിരെ കളിച്ചു ജയിച്ചത് അനുഭവമായി കാണുന്നതായി പിന്നീട് എംബാപ്പെ പറഞ്ഞു.

സ്‌കോറിങ് തുടങ്ങി എംബാപ്പെയാണ് എതിരാളികള്‍ക്ക് വരാനിരിക്കുന്നതിന്റെ സൂചന നല്‍കിയത്. നാലു മിനിറ്റ് കഴിഞ്ഞ് നെയ്മര്‍ അടുത്ത വെടി പൊട്ടിച്ചു. ആദ്യപകുതി അവസാനിക്കും മുന്‍പ് രണ്ടുവട്ടം കൂടി എംബാപ്പെ എതിര്‍വല കുലുക്കി.

രണ്ടാം പകുതിയിലും എംബാപ്പെ മാത്രമായിരുന്നു ചിത്രത്തില്‍. പിറന്ന മൂന്നു ഗോളില്‍ രണ്ടെണ്ണവും എംബാപ്പെ വകയായിരുന്നു. ഒരെണ്ണം സോളര്‍ വകയും. കളി ഇത്തിരിക്കുഞ്ഞന്മാര്‍ക്കെതിരെയായതിനാല്‍ മെസ്സി കരക്കിരുന്ന കളിയില്‍ എംബാപ്പെക്കൊപ്പം നെയ്മറും മുന്നേറ്റത്തില്‍ മുഴുസമയവും ഇറങ്ങി.

prp

Leave a Reply

*