രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്; 82ലേക്ക്

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഇന്ന് വിനിമയത്തിന്റെ തുടക്കത്തില്‍ 29 പൈസയുടെ നഷ്ടമാണ് നേരിട്ടത്.

81 രൂപ 68 പൈസ എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.

ഇന്നലെ 81 രൂപ 38 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. 21 പൈസയുടെ നഷ്ടമാണ് നേരിട്ടത്. അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും രൂപയെ സ്വാധീനിക്കുന്നുണ്ട്.

prp

Leave a Reply

*