ഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. നനഞ്ഞ ഔട്ട് ഫീല്‍ഡിനെ തുടര്‍ന്ന് അര മണിക്കൂറോളം വൈകിയാണ് ടോസ് ഇടാനായത്. രണ്ടാം ഏകദിനത്തിന് ഇറങ്ങിയ അതേ ഇലവനെ തന്നെയാണ് ഇന്ത്യ നിര്‍ണായകമായ മൂന്നാം മത്സരത്തിലും ഇറക്കുന്നത്. 3 മാറ്റങ്ങളോടെയാണ് സൗത്ത് ആഫ്രിക്ക വരുന്നത്. കേശവ് മഹാരാജിന് പകരം ജാന്‍സെന്‍ പ്ലേയിങ് ഇലവനിലേക്ക് വരുന്നു. പാര്‍നലിന് പകരം ആന്‍ഡൈല്‍ ഫെലുക്വാവോയും ടീമിലേക്ക് എത്തി. റബാഡയ്ക്ക് പകരം എന്‍ഗിഡിയും കളിക്കുന്നു. […]
Category: Featured
തീരുമാനത്തില്‍ മാറ്റമില്ല; നിറംമാറ്റം ഉള്‍പ്പെടെ നടപ്പാക്കും; ബസ് ഉടമകളോട് ഗതാഗത മന്ത്രി
തിരുവനന്തപുരം: ഏകീകൃത കളര്‍ കോഡ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നേരത്തെ നിശ്ചയിച്ച പോലെ തന്നെ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നടപ്പാക്കാന്‍ സാവകാശം തേടിയ ടൂറിസ്റ്റ് ബസ് ഉടമകളെ സാഹചര്യം ബോധ്യപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. തീരുമാനങ്ങളെല്ലാം മുന്‍ നിശ്ചയപ്രകാരം നടപ്പാക്കും. കളര്‍ മാറ്റം പെട്ടെന്ന് നടപ്പാക്കാനാവില്ലെന്നാണ് ബസ് ഉടമകള്‍ അറിയിച്ചത്. അവരെ സാഹചര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി നടന്നു വരുന്ന പരിശോധന […]
വിജയ്‌യുടെ മകന്‍ സംവിധായകനാവുന്നു നായകന്‍ വിജയ് സേതുപതി
വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അടുത്ത വര്‍ഷമാണ് ജേസണ്‍ സഞ്ജയ് യുടെ സംവിധാന സംരംഭം. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. വിജയ്യോടൊപ്പം വേട്ടൈക്കാരന്‍ എന്ന ചിത്രത്തില്‍ സഞ്ജയ് ബാല താരമായി അരങ്ങേറ്റം കുറിച്ചിരുന്നു. അഭിനയ രംഗത്ത് നിന്ന് നിരവധി അവസരം വരുന്നുണ്ടെങ്കിലും സംവിധാനമാണ് തന്റെ മേഖലയെന്നാണ് സഞ്ജയ് യുടെ തീരുമാനം. ലണ്ടനില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ് .ദിവ്യ സാഷ എന്ന മകള്‍ കൂടി വിജയ്ക്കുണ്ട്. വിജയ്‌യുടെ മകന്‍ […]
നരബലിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്; സ്ത്രീകളെ കൊലപ്പെടുത്തിയത് അതി ക്രൂരമായി, റോസ്‌ലിയെ കൊന്നത് തലയില്‍ ചുറ്റികകൊണ്ടടിച്ച്
കൊച്ചി: തിരുവല്ലയിലെ നരബലിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കടവന്ത്ര പൊന്നുരുണി സ്വദേശി പത്മം, കാലടി സ്വദേശിനി റോസ്‌ലി എന്നിവരെ കൊലപ്പെടുത്തിയത് അതിക്രൂരമായി. അശ്ലീലചിത്രത്തില്‍ അഭിനയിച്ചാല്‍ പത്ത് ലക്ഷം രൂപ തരാം എന്ന് പറഞ്ഞാണ് രണ്ട് സ്ത്രീകളെയും ഷിഹാബ് കൊണ്ടുപോയത്. ആറു മാസം മുന്‍പ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നല്‍കി. പ്രത്യേകം സജ്ജമാക്കിയ പൂജാമുറിയില്‍ കട്ടിലില്‍ കെട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം. സിനിമയില്‍ അഭിക്കാനല്ലേ കൊണ്ടുവന്നതെന്നും കെട്ടിയിടുന്നത് എന്തിനാണെന്നും ചോദിച്ചപ്പോള്‍ സ്വാഭാവികത വരുത്താനെന്നായിരുന്നു മൂവരും പറഞ്ഞത്. അല്പം […]
തലയറുത്തുമാറ്റി, ശരീരം കഷണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ടു; നടന്നത് അതിക്രൂര കൊലപാതകം; മിസ്സിങ് കേസിലെ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
തിരുവനന്തപുരം: കടവന്ത്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്മം എന്ന സ്ത്രീയെ കാണാതായതു സംബന്ധിച്ച അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന നരബലി പുറത്തുകൊണ്ടുവന്നതെന്ന് ദക്ഷിണമേഖല ഐജി പി പ്രകാശ്. ചിറ്റൂര്‍ റോഡില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന പൊന്നുരുന്നി സ്വദേശി പത്മത്തെ സെപ്റ്റംബര്‍ 26 നാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലടി സ്വദേശി റോസ്‌ലിയെയും കാണാതായതായി കണ്ടെത്തിയത്. എറണാകുളം പെരുമ്ബാവൂര്‍ സ്വദേശി ഷിഹാബ് എന്ന റാഷിദാണ് ഇവരെ പത്തനംതിട്ടയിലെത്തിച്ചത്. ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടക്കുന്നത്. തിരുവല്ലക്കാരായ ഭഗവല്‍ സിങ്, […]
Eldhose Kunnappilly: 30 ലക്ഷം വാഗ്ദാനം ചെയ്തു; വീഡിയോപകര്‍ത്തി; എല്‍ദോസ് കുന്നപ്പിള്ളിയെ കുരുക്കിലാക്കി യുവതിയുടെ മൊഴി
കൈരളി ന്യൂസ് എക്സ്ക്ലൂസീവ്. കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ(Eldhose Kunnappilly) കുരുക്കിലാക്കി യുവതിയുടെ മൊഴി. എംഎല്‍എ 30 ലക്ഷം വാഗ്ദാനം ചെയ്തത് ഈ മാസം 9നാണ്. തട്ടിക്കൊണ്ടു പോയി കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തി. വഴങ്ങാത്തതോടെ എല്‍ദോസ് മദ്യപിച്ചെത്തി പലതവണ ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതിയുടെ മൊഴിയിലുണ്ട്. പരാതി പിന്‍വലിക്കാന്‍ പേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. ദൃശ്യങ്ങള്‍ സഹായികള്‍ വീഡിയോയില്‍ പകര്‍ത്തി. ഹണി ട്രാപ്പിലാക്കി കേസെടുക്കുമെന്ന് എംഎല്‍എ പറഞ്ഞു. ഭീഷണി ഭയന്ന് തമിഴ്നാട്ടിലേക്ക് ഒളിച്ചോടിയെന്നും മജിസ്ട്രേറ്റിന് യുവതി മൊഴി നല്‍കി. യുവതിയുടെ […]
അയാളെ തൃപ്തിപ്പെടുത്തിയാല്‍ സിദ്ധി കൂടും’, റഷീദ് തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നോക്കി നിന്ന് വൈദ്യന്‍; റോസ്‌ലിയെ കൊണ്ടുപോയത് പത്ത് ലക്ഷം രൂപ വാഗ്ദ്ധാനം ചെയ്ത്
പത്തനംതിട്ട: തിരുവല്ലയിലെ നരബലിയില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, പെരുമ്ബാവൂര്‍ സ്വദേശി ഷിഹാബ് എന്നിവരാണ് കൃത്യം ചെയ്‌തത്. മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ ഒരുപോലെ പങ്കുണ്ട്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് കമ്മീഷണര്‍ എസ് എച്ച് നാഗരാജു പറഞ്ഞു. ഏജന്റ് ഷിഹാബിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നരബലിയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റേഞ്ച് ഐ ജി പി പ്രകാശ് പ്രതികരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകം എങ്ങനെയാണ് നടന്നതെന്ന് […]
കേരളം ഉപേക്ഷിച്ച് നഴ്‌സുമാര്‍ വിദേശത്തേക്ക് പോകുമ്ബോള്‍ കോളടിച്ചത് പോസ്‌റ്റല്‍ വകുപ്പിന്, ഏറ്റവും ഒടുവില്‍ കിട്ടിയത് 13 ലക്ഷം
തിരുവനന്തപുരം : ഉയര്‍ന്ന ശമ്ബളം തേടി വിദേശ രാജ്യങ്ങളിലേക്ക് നഴ്സുമാര്‍ കൂട്ടത്തോടെ പോകാന്‍ തുടങ്ങിയതോടെ, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് തസ്തികള്‍ 20 ശതമാനം ഒഴിഞ്ഞു. മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള 514സ്വകാര്യ ആശുപത്രികളിലായി 82,000 നഴ്സുമാരാണുള്ളത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഇതില്‍ 16,500ഓളം തസ്തികകള്‍ ഒഴിഞ്ഞതായാണ് കണക്ക്. പഠനം കഴിഞ്ഞിറങ്ങുന്നവരെ കണ്ടെത്തിയാണ് ആശുപത്രികള്‍ പിടിച്ചു നില്‍ക്കുന്നത്.പരിചയ സമ്ബത്തില്ലാത്ത നഴ്സുമാരുടെ കുറവ് രോഗീപരിചരണത്തെ സാരമായി ബാധിക്കും. നഴ്സുമാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് കേരളകൗമുദി റിപ്പോര്‍ട്ടിന് പിന്നാലെ, ആരോഗ്യമന്ത്രിയുടെ ഓഫീസ് നഴ്സിംഗ് […]
ഗജനിക്ക് രണ്ടാം ഭാഗം ? ; സൂര്യ ,മുരുഗദോസ് കോമ്ബോ വീണ്ടും ; ആരാധകരെ ആവേശത്തിലാക്കിയ റിപ്പോര്‍ട്ട് ഇങ്ങനെ
സിനിമാ പ്രേമികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് ഗജനി. ലോകമെമ്ബാടുമുള്ള ജനങ്ങളുടെ ഇഷ്ടതാരമായ സൂര്യയുടെ ജീവിതത്തില്‍ വലിയ ഒരു വഴിത്തിരിവിന് ഈ ചിത്രം കാരണമായിട്ടുണ്ട്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായി എത്തിയത് മലയാളി താരം അസിനാണ്. ഇപ്പോഴിതാ ആരാധകരില്‍ ആകാംഷ നിറച്ച് ചിത്രവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വരികയാണ്. ഗജനിയുടെ രണ്ടാം ഭാഗം വരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ നടനുമായി ചര്‍ച്ച നടത്തി എന്നും. ഉടന്‍ തീരുമാനം ഉണ്ടാവും […]
റഷ്യയുടെ 83 മിസൈലുകളില്‍; നടുങ്ങി യുക്രെയ്ന്‍
കീവ്: നീണ്ട ഇടവേളയ്ക്കുശേഷം യുക്രെയ്നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ.ഇന്നലെ തലസ്ഥാനമായ കീവ് ഉള്‍പ്പെടെ യുക്രെയ്ന്‍ നഗരങ്ങളില്‍ നടന്ന സ്ഫോടന പരന്പരയില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. അറുപതിലേറെപ്പേര്‍ക്കു പരിക്കേറ്റു. ജനവാസ മേഖലയും റോഡുകളും കുട്ടികളുടെ കളിക്കളങ്ങളുമുള്പ്പെടെ ആക്രമിക്കപ്പെട്ടുവെന്ന് യുക്രെയ്ന്‍ വ്യോമസേന പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ ആക്രമണത്തില്‍ 83 മിസൈലുകളാണ് റഷ്യ വര്‍ഷിച്ചത്. ആളുകളെ റഷ്യന്‍സേന വെടിവച്ചുകൊന്നുവെന്നും യുക്രെയ്ന്‍ ആരോപിക്കുന്നു. ജൂണ്‍ 26നുശേഷം യുക്രെയ്നില്‍ റഷ്യനടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പാലം യുക്രെയ്ന്‍ സ്ഫോടനത്തില്‍ തകര്‍ത്തുവെന്നാരോപിച്ചാണ് റഷ്യയുടെ […]









